
മുംബൈ ഇന്ത്യന്‍സ്
അഞ്ച് തവണ ഐപിഎല്‍ ട്രോഫി ഉയര്‍ത്തിയ,ഇത്തവണ ഹാട്രിക് കിരീട പ്രതീക്ഷയില്‍ ഇറങ്ങുന്ന മുംബൈ ഇന്ത്യന്‍സിന്റെ ഉയര്‍ന്ന ജയം ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെയാണ്. 2017 സീസണിലായിരുന്നു ഈ മത്സരം. ആദ്യം ബാറ്റ് ചെയ്ത മുംബൈ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സ് നേടിയപ്പോള്‍ ഡല്‍ഹി ക്യാപിറ്റല്‍സ് 13.4 ഓവറില്‍ 66 റണ്‍സില്‍ പുറത്തായി. മൂന്ന് വിക്കറ്റ് വീതം പങ്കിട്ട ഹര്‍ഭജനും കരണ്‍ ശര്‍മയുമാണ് ഡല്‍ഹിയെ തകര്‍ത്തത്.

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍
ഇതുവരെ കിരീടം നേടാന്‍ സാധിക്കാത്ത വിരാട് കോലി നായകനായുള്ള ആര്‍സിബിയുടെ ഉയര്‍ന്ന ജയം ഗുജറാത്ത് ലയണ്‍സിനെതിരെയായിരുന്നു. 144 റണ്‍സിനാണ് ആര്‍സിബി വിജയിച്ചത്. 2017 സീസണിലായിരുന്നു ഇത്. ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 248 റണ്‍സ് എടുത്തപ്പോള്‍ ഗുജറാത്ത് 18.4 ഓവറില്‍ 104 റണ്‍സിന് പുറത്തായി. കോലിയും (109) എബിഡിയും (129) സെഞ്ച്വറി നേടിയ മത്സരമായിരുന്നു ഇത്.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്
2008ലെ ഉദ്ഘാടന മത്സരത്തില്‍ ആര്‍സിബിയെ 140 റണ്‍സിനാണ് കെകെആര്‍ തോല്‍പ്പിച്ചത്. ബ്രണ്ടന്‍ മക്കല്ലത്തിന്റെ വെടിക്കെട്ട് സെഞ്ച്വറി (158) കരുത്തില്‍ കെകെആര്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 222 റണ്‍സ് നേടിയപ്പോള്‍ ആര്‍സിബി 15.1 ഓവറില്‍ 82 റണ്‍സിന് പുറത്തായി.കെകെആറിനായി അജിത് അഗാര്‍ക്കര്‍ മൂന്നും സൗരവ് ഗാംഗുലി,അശോക് ഡിന്‍ഡ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്
2016ലെ ചാമ്പ്യന്മാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് 118 റണ്‍സിന് ആര്‍സിബിയെ തോല്‍പ്പിച്ചു.2019 സീസണിലായിരുന്നു ഈ മത്സരം. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 231 റണ്‍സെടുത്തപ്പോള്‍ ആര്‍സിബി 19.5 ഓവറില്‍ 113 റണ്‍സിലൊതുങ്ങി. ജോണി ബെയര്‍സ്‌റ്റോ (114) ഡേവിഡ് വാര്‍ണര്‍ (120) എന്നിവരുടെ സെഞ്ച്വറിയാണ് ഹൈദരാബാദിനെ തുണച്ചത്.

പഞ്ചാബ് കിങ്‌സ്
111 റണ്‍സിന് ആര്‍സിബിയെ പരാജയപ്പെടുത്തിയതാണ് പഞ്ചാബ് കിങ്‌സിന്റെ വലിയ ജയം. 2011 സീസണിലായിരുന്നു പഞ്ചാബിന്റെ ഈ ജയം. രണ്ട് വിക്കറ്റ് നഷ്ടത്തില്‍ പഞ്ചാബ് 232 എന്ന കൂറ്റന്‍ സ്‌കോര്‍ നേടിയപ്പോള്‍ ആര്‍സിബി 17 ഓവറില്‍ 121ല്‍ ഒതുങ്ങി. പഞ്ചാബിനായി ഗില്‍ക്രിസ്റ്റ് സെഞ്ച്വറി (106) നേടി. പീയൂഷ് ചൗളയുടെ നാല് വിക്കറ്റ് പ്രകടനമാണ് ആര്‍സിബിയെ തകര്‍ത്തത്.

രാജസ്ഥാന്‍ റോയല്‍സ്
105 റണ്‍സിന് രാജസ്ഥാന്‍ റോയല്‍സ് ഡല്‍ഹി ക്യാപിറ്റല്‍സിനെ തകര്‍ത്തതാണ് അവരുടെ വലിയ ജയം. 2008 സീസണിലായിരുന്നു രാജസ്ഥാന്റെ ഈ ജയം. രാജസ്ഥാന്‍ റോയല്‍സ് 9 വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സെടുത്തപ്പോള്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ പോരാട്ടം 16.1 ഓവറില്‍ 87 റണ്‍സില്‍ അവസാനിച്ചു. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ മുനാഫ് പട്ടേലും ഷെയ്ന്‍ വാട്‌സണുമാണ് ഡല്‍ഹിയെ തകര്‍ത്തത്.

ചെന്നൈ സൂപ്പര്‍ കിങ്‌സ്
മൂന്ന് തവണ ഐപിഎല്‍ കിരീടം ചൂടിയ എംഎസ് ധോണിയുടെ സിഎസ്‌കെയുടെ ഉയര്‍ന് ജയം പഞ്ചാബ് കിങ്‌സിനെതിരേ നേടിയ 97 റണ്‍സിന്റേതാണ്. 2015 സീസണിലായിരുന്നു ഈ ജയം. സിഎസ്‌കെ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ പഞ്ചാബിന് 9 വിക്കറ്റ് നഷ്ടത്തില്‍ 95 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ജഡേജയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ അശ്വിനും നെഹ്‌റയുമാണ് പഞ്ചാബിനെ തകര്‍ത്തത്.

ഡല്‍ഹി ക്യാപിറ്റല്‍സ്
റൈസിങ് പൂനെ സൂപ്പര്‍ ജയ്ന്റിനെ 97 റണ്‍സിന് തോല്‍പ്പിച്ചതാണ് ഡല്‍ഹിയുടെ വലിയ ജയം. 2017 സീസണിലായിരുന്നു ഇത്. സഞ്ജു സാംസണിന്റെ (102) സെഞ്ച്വറിക്കരുത്തില്‍ ഡല്‍ഹി നാല് വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സ് നേടിയപ്പോള്‍ റൈസിങ് പൂനെ സൂപ്പര്‍ ജയ്ന്റ്‌സ് 16.1 ഓവറില്‍ 108 റണ്‍സില്‍ ഒതുങ്ങി. ഡല്‍ഹിക്കായി സഹീര്‍ ഖാനും അമിത് മിശ്രയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.


Click it and Unblock the Notifications