IPL 2021: സിഎസ്‌കെ പരിശീലന മത്സരത്തില്‍ കസറി ധോണി, പറത്തിയത് ആറ് സിക്‌സര്‍
ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണ്‍ ഏപ്രില്‍ 9ന് ആരംഭിക്കുകയാണ്. ഇതിനോടകം ടീമുകളെല്ലാം പരിശീലന ക്യാംപ് ആരംഭിച്ചിട്ടുണ്ട്. ചെന്നൈ സൂപ്പര്‍ കിങ്‌സാണ് ആദ്യം ക്യാംപ് തുടങ്ങിയത്. എംഎസ് ധോണി,അമ്പാട്ടി റായിഡു അടക്കമുള്ളവര്‍ ആദ്യ ദിനംതൊട്ട് പരിശീലന ക്യാംപില്‍ സജീവമാണ്. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം ഇറങ്ങുന്നതിനാല്‍ ധോണി കഠിന പരിശീലനത്തിലാണ്.
ഇപ്പോഴിതാ സിഎസ്‌കെ ടീം നടത്തിയ പരിശീലന മത്സരത്തില്‍ ധോണി വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ചിരിക്കുകയാണ്. 13 ഓവറോളം ബാറ്റ് ചെയ്ത ധോണി 60 ലധികം റണ്‍സ് നേടി. ആറ് വമ്പന്‍ സിക്‌സും ധോണിയുടെ ബാറ്റില്‍ നിന്ന് പിറന്നു. സിഎസ്‌കെ ആരാധകര്‍ക്ക് വളരെ പ്രതീക്ഷ നല്‍കുന്ന പ്രകടനമാണിത്. അവസാന സീസണില്‍ ധോണിയുടെ മോശം ഫോമാണ് ടീമിനെ ഏറ്റവും ബാധിച്ചത്. അതിനാല്‍ത്തന്നെ ഇത്തവണ ധോണി ഫോമിലേക്ക് എത്താനുള്ള തീവ്ര പരിശീലനത്തിലാണ്. മത്സരത്തില്‍ 22കാരനായ ഹരിശങ്കര്‍ റെഡ്ഡിക്ക് മുന്നില്‍ ക്ലീന്‍ബൗള്‍ഡായാണ് ധോണി പുറത്തായത്.

ധോണിയുടെ പരിശീലനം ഒരാഴ്ച കഴിഞ്ഞപ്പോള്‍ വളരെ പ്രതീക്ഷ നല്‍കുന്ന ഫലമാണ് ഉണ്ടായിരിക്കുന്നതെന്ന് സിഎസ്‌കെ ഫീല്‍ഡിങ് കോച്ചും കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ധോണി കൃത്യമായ പദ്ധതികളോടെയാണ് മത്സരത്തിനിറങ്ങുന്നതെന്നും അദ്ദേഹത്തിന് സാങ്കേതിക സഹായം നല്‍കുക മാത്രമാണ് തങ്ങള്‍ ചെയ്യുന്നതെന്നുമാണ് ഫീല്‍ഡിങ് കോച്ച് പറഞ്ഞത്. 40കാരനായ ധോണി ഇപ്പോള്‍ സിക്‌സര്‍ പറത്തുന്നതുപോലെ ഈ പ്രായത്തിലുള്ള അധിക താരങ്ങള്‍ക്ക് സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ പഴയപോലെ മധ്യനിരയില്‍ ഇറങ്ങി ഫിനിഷര്‍ റോളില്‍ തിളങ്ങാന്‍ ധോണിക്ക് സാധിക്കുമോയെന്ന് കണ്ടറിയണം. ധോണി അവസാന സീസണില്‍ ആറാമനായും ഏഴാമനായുമെല്ലാം ക്രീസില്‍ എത്തിയത് വലിയ വിമര്‍ശനത്തിന് കാരണമായിരുന്നു. ധോണിയുടെ അവസാന ഐപിഎല്‍ സീസണായി ഇത് മാറാന്‍ സാധ്യതയുണ്ട്. അതിനാല്‍ത്തന്നെ ഒരിക്കല്‍ക്കൂടി ധോണിയുടെ വെടിക്കെട്ട് കാണാനുള്ള അവസാന അവസരമായിരിക്കും ഇത്തവണത്തേത്.
പരിശീലന ക്യംപിലേക്ക് ഇന്നലെ സുരേഷ് റെയ്‌നയും എത്തിയിട്ടുണ്ട്. അവസാന സീസണില്‍ സിഎസ്‌കെയില്‍ നിന്ന് വിട്ടുനിന്ന റെയ്‌ന ഇത്തവണ ടീമിലേക്ക് തിരിച്ചെത്തുകയായിരുന്നു. റെയ്‌നയുടെ പരിശീലന വീഡിയോ സിഎസ്‌കെ പങ്കുവെച്ചിട്ടുണ്ട്. വിദേശ താരങ്ങളടക്കമുള്ള മറ്റ് പ്രമുഖര്‍ ഈ മാസം അവസാനത്തോടെ സിഎസ്‌കെ ക്യാംപിലേക്ക് എത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications