IPL 2021: സ്‌കോഡ സിഎസ്‌കെയുടെ പുതിയ ടൈറ്റില്‍ സ്‌പോണ്‍സര്‍, കരാര്‍ 75 കോടിക്ക്
ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് പുതിയ ടൈറ്റില്‍ സ്‌പോണ്‍സര്‍. പ്രമുഖ വാഹന നിര്‍മ്മാതാക്കളായ സ്‌കോഡയാണ് സിഎസ്‌കെയുമായി കരാറിലെത്തിയിരിക്കുന്നത്. മൂന്ന് വര്‍ഷത്തെ കരാറിനായി 75 കോടി രൂപയാണ് സ്‌കോഡ നല്‍കിയതെന്നാണ് വിവരം. മുത്തുറ്റുമായുള്ള മൂന്ന് വര്‍ഷ കരാര്‍ അവസാനിച്ചതോടെയാണ് സ്‌കോഡ സ്‌പോണ്‍സര്‍മാരായി എത്തിയത്. 65 കോടിക്കാണ് മുത്തൂറ്റ് സിഎസ്‌കെയുമായി കരാറുണ്ടാക്കിയിരുന്നത്. നേരത്തെ എയര്‍സെലും സിഎസ്‌കെയുടെ ടൈറ്റില്‍ സ്‌പോണ്‍സര്‍മാരായി ഉണ്ടായിരുന്നു.
2021ലെ സീസണില്‍ സ്‌കോഡയുടെ ലോഗോയുള്ള മഞ്ഞ ജഴ്‌സിയിലാവും സിഎസ്‌കെ ഇറങ്ങുക. 2001 നവംബര്‍ മുതല്‍ ഇന്ത്യയില്‍ സജീവമാണ് സ്‌കോഡ. അവസാന സീസണില്‍ ചരിത്രത്തിലാദ്യമായി സിഎസ്‌കെ പ്ലേ ഓഫ് കാണാതെ പുറത്തായിരുന്നു. എന്നാല്‍ ധോണിക്ക് കീഴില്‍ മൂന്ന് വര്‍ഷം സിഎസ്‌കെ കിരീടത്തില്‍ മുത്തമിട്ടു. രണ്ട് വര്‍ഷത്തോളം വിലക്കും സിഎസ്‌കെയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. ആരാധക പിന്തുണയില്‍ വളരെ ശക്തരായ സിഎസ്‌കെയെ ഇത്തവണയും നയിക്കുന്നത് ധോണി തന്നെയാണ്.

പുതിയ സീസണിന് മുന്നോടിയായി ഒട്ടുമിക്ക താരങ്ങളെയും സിഎസ്‌കെ നിലനിര്‍ത്തിയിട്ടുണ്ട്. ഷെയ്ന്‍ വാട്‌സന്‍,മുരളി വിജയ്,കേദാര്‍ ജാദവ്,ഹര്‍ഭജന്‍ സിങ്,പീയൂഷ് ചൗള,മോനു സിങ് എന്നിവരെയാണ് സിഎസ്‌കെ ഒഴിവാക്കിയത്. ഇമ്രാന്‍ താഹിര്‍,ഡ്രെ്വയ്ന്‍ ബ്രാവോ,ഫഫ് ഡുപ്ലെസിസ്,അമ്പാട്ടി റായിഡു,രവീന്ദ്ര ജഡേജ തുടങ്ങിയ സീനിയര്‍ താരങ്ങളെയെല്ലാം സിഎസ്‌കെ നിലനിര്‍ത്തിയിരുന്നു. ഏഴ് വിദേശ താരങ്ങള്‍ നിലവില്‍ സിഎസ്‌കെയ്ക്കുണ്ട്. ഒരു വിദേശ താരത്തെക്കൂടി ടീമിന് ലേലത്തില്‍ വാങ്ങാനാവും.
നിലവില്‍ 19 താരങ്ങളാണ് സിഎസ്‌കെയിലുള്ളത്. ഏഴ് താരങ്ങളെക്കൂടി ടീമില്‍ ഉള്‍പ്പെടുത്താം. 19.90 കോടിയാണ് ടീമിന്റെ കൈയില്‍ അവശേഷിക്കുന്നത്. ലേലത്തിന് മുന്നോടിയായി രാജസ്ഥാനില്‍ നിന്ന് റോബിന്‍ ഉത്തപ്പയെ മൂന്ന് കോടിക്ക് സിഎസ്‌കെ വാങ്ങിയിട്ടുണ്ട്. മികച്ച ടോപ് ഓഡര്‍ ബാറ്റ്‌സ്മാന്‍മാരെ സിഎസ്‌കെയ്ക്ക് ആവിശ്യമുണ്ട്. വാട്‌സണിന് പകരം ഓപ്പണറായി വിദേശ താരത്തെ സിഎസ്‌കെ പരിഗണിച്ചേക്കും.
ഹര്‍ഭജന്‍ സിങ്,പീയൂഷ് ചൗള എന്നിവരെ പുറത്താക്കിയതിനാല്‍ ഒരു ഓള്‍റൗണ്ടറെ സിഎസ്‌കെ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നുണ്ടാവും. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ തിളങ്ങിയ യുവതാരങ്ങളിലാവും സിഎസ്‌കെ ശ്രദ്ധ നല്‍കുക. ഓപ്പണര്‍ റോളില്‍ ജേസന്‍ റോയ്,ഡേവിഡ് മലാന്‍ എന്നിവരെ സ്വന്തമാക്കാന്‍ സിഎസ്‌കെ ശ്രമിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications