Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: നിര്‍ണ്ണായക സമയത്ത് ക്യാച്ച് നഷ്ടപ്പെടുത്തിയത് തിരിച്ചടിയായി- എംഎസ് ധോണി

ഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണിലെ എല്‍ ക്ലാസികോ പോരാട്ടത്തില്‍ സിഎസ്‌കെയെ നാല് വിക്കറ്റിന് മുട്ടുകുത്തിച്ച് മുംബൈ ഇന്ത്യന്‍സ്. ബാറ്റിങ് വെടിക്കെട്ട് കണ്ട മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത സിഎസ്‌കെ നാല് വിക്കറ്റ് നഷ്ടത്തില്‍ 218 റണ്‍സെടുത്തപ്പോള്‍ അവസാന പന്തില്‍ മുംബൈ വിജയലക്ഷ്യം മറികടക്കുകയായിരുന്നു. കീറോന്‍ പൊള്ളാര്‍ഡിന്റെ (34 പന്തില്‍ (87*) ബാറ്റിങ് വെടിക്കെട്ടാണ് മുംബൈക്ക് ആവേശ ജയം സമ്മാനിച്ചത്. സിഎസ്‌കെയുടെ വമ്പന്‍ സ്‌കോറിനെതിരേ തുടക്കം മുതല്‍ കടന്നാക്രമിച്ച് കളിച്ച മുംബൈ ബാറ്റ്‌സ്മാന്‍മാര്‍ ധോണിയുടെ തന്ത്രങ്ങളെ കടത്തിവെട്ടുകയായിരുന്നു.

ഇപ്പോഴിതാ മുംബൈക്കെതിരേ എവിടെയാണ് സിഎസ്‌കെയ്ക്ക് പിഴച്ചതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് നായകന്‍ എംഎസ് ധോണി. 'മനോഹരമായ പിച്ചാണ് ഡല്‍ഹിയിലേത്. ഇതൊരു കടുത്ത മത്സരമായിരിക്കുമെന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു. പദ്ധതി പ്രാവര്‍ത്തികമാക്കുന്നതില്‍ മാത്രമാണ് വ്യത്യാസം.ബൗളര്‍മാര്‍ക്ക് പിച്ചില്‍ പിന്തുണ ലഭിക്കാതെ വരുമ്പോള്‍ ക്യാച്ചുകളാണ് സഹായിക്കുക. എന്നാല്‍ നിര്‍ണ്ണായക സമയത്ത് ഞങ്ങള്‍ ക്യാച്ചുകള്‍ നഷ്ടപ്പെടുത്തി. ടേബിളിന്റെ തലപ്പത്ത് തന്നെയായതിനാല്‍ തോല്‍വി വലിയ മാനസിക പ്രയാസം ഉണ്ടാക്കില്ല. എന്നാല്‍ ഇപ്പോഴും ഇതൊരു പാഠമാണ്. വരും മത്സരങ്ങളില്‍ ബൗളര്‍മാര്‍ കൂടുതല്‍ നന്നായി പദ്ധതികള്‍ പ്രാവര്‍ത്തികമാക്കുമെന്ന് പ്രതീക്ഷിക്കുന്നു'-ധോണി പറഞ്ഞു.

dhonicsk

ഒന്നാം വിക്കറ്റില്‍ 71 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി മികച്ച തുടക്കം നല്‍കാന്‍ ക്വിന്റന്‍ ഡീകോക്കിനും (38),രോഹിത് ശര്‍മക്കും (34) സാധിച്ചു. എന്നാല്‍ ചെറിയ ഇടവേളയില്‍ രോഹിതിനെയും സൂര്യകുമാര്‍ യാദവിനെയും (3) ഡീകോക്കിനെയും മടക്കി സിഎസ്‌കെ ശക്തമായ തിരിച്ചുവരവ് നടത്തി. പിന്നീട് കീറോണ്‍ പൊള്ളാര്‍ഡ്-ക്രുണാല്‍ പാണ്ഡ്യ (32) കൂട്ടുകെട്ട് ഉണ്ടാകുന്നത്. നാലാം വിക്കറ്റില്‍ 89 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്നുണ്ടാക്കിയത്.

ക്രുണാലിന് പിന്നാലെ ഹര്‍ദിക് പാണ്ഡ്യയും (16),ജിമ്മി നിഷാമും (0) മടങ്ങിയെങ്കിലും ഒരുവശത്ത് തകര്‍ത്തടിച്ച പൊള്ളാര്‍ഡ് മുംബൈയെ വിജയത്തിലേക്ക് എത്തിക്കുകയായിരുന്നു. എട്ട് സിക്‌സും ആറ് ഫോറും ഉള്‍പ്പെടെ 255.88 സ്‌ട്രൈക്കറേറ്റിലായിരുന്നു പൊള്ളാര്‍ഡിന്റെ പ്രകടനം. അവസാന ഓവറില്‍ ജയിക്കാന്‍ 16 റണ്‍സ് വേണമെന്നിരിക്കെ ലൂങ്കി എന്‍ഗിഡിയുടെ ഓവറില്‍ പൊള്ളാര്‍ഡ് വിജയം പിടിച്ചെടുക്കുകയായിരുന്നു.

ശര്‍ദുല്‍ ഠാക്കൂര്‍ എറിഞ്ഞ 18ാം ഓവറിന്റെ അഞ്ചാം പന്തില്‍ ലോങ് ഓണില്‍ പൊള്ളാര്‍ഡിന്റെ അനായാസ ക്യാച്ച് ഫഫ് ഡുപ്ലെസിസിന് ലഭിച്ചെങ്കിലും അദ്ദേഹത്തിനത് കൈയിലാക്കാന്‍ സാധിച്ചില്ല. ഈ പിഴവിന് വിലയായി ഒരു ജയമാണ് സിഎസ്‌കെയ്ക്ക് നഷ്ടപ്പെടുത്തേണ്ടി വന്നത്. പിന്നീടൊരവസരവും നല്‍കാതെ പൊള്ളാര്‍ഡ് മുംബൈയെ വിജയത്തിലേക്കുമെത്തിച്ചു.

Story first published: Sunday, May 2, 2021, 7:45 [IST]
Other articles published on May 2, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+