IPL 2021: 'വയസന്‍പട ' യായിത്തന്നെ സിഎസ്‌കെ, ധോണിയുടെ അവസാന സീസണ്‍? കൂടുതല്‍ അറിയാം
ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണിന് മുന്നോടിയായി സിഎസ്‌കെയും തയ്യാറെടുത്തു കഴിഞ്ഞു. യുവതാരങ്ങള്‍ക്കുവേണ്ടി മത്സരിക്കാതെ ആവിശ്യമുള്ള സീനിയര്‍ താരങ്ങളെ സ്വന്തമാക്കുകയാണ് ലേലത്തില്‍ സിഎസ്‌കെ ചെയ്തിരിക്കുന്നത്. ഇത്തവണത്തെ ലേലത്തില്‍ നായകന്‍ ധോണിയും ടീം മാനേജ്‌മെന്റും സംതൃപ്തരാണെന്നാണ് അവര്‍ തന്നെ വ്യക്തമാക്കിയത്. ചരിത്രത്തിലാദ്യമായി അവസാന സീസണില്‍ പ്ലേ ഓഫ് കാണാതെ സിഎസ്‌കെ പുറത്തായിരുന്നു. ഇത്തവണത്തെ സിഎസ്‌കെയുടെ ടീമിനെക്കുറിച്ച് വിലയിരുത്താം.

ലേലത്തില്‍ ടീമിലെത്തിയവര്‍
കൃഷ്ണപ്പ ഗൗതം (9.25 കോടി), മോയിന്‍ അലി (7 കോടി), ചേതേശ്വര്‍ പുജാര (50 ലക്ഷം), കെ ഭഗത് വര്‍മ (20 ലക്ഷം), ഹരി നിശാന്ത് (20 ലക്ഷം), ഹരിശങ്കന്‍ റെഡ്ഡി (20 ലക്ഷം) എന്നിവരെയാണ് സിഎസ്‌കെ ഇത്തവണ ലേലത്തില്‍ സ്വന്തമാക്കിയത്. അവസാന സീസണില്‍ ടീമിനെ ഏറ്റവും കൂടുതല്‍ ബാധിച്ചത് ബാറ്റിങ്ങായിരുന്നു. എന്നാല്‍ ഈ പ്രതിസന്ധി മറികടക്കാന്‍ വമ്പന്‍ താരങ്ങളെയൊന്നും സിഎസ്‌കെ സ്വന്തമാക്കിയില്ലെന്നത് കൗതുകകരമായ കാര്യമാണ്.
ചേതേശ്വര്‍ പുജാരയെ ടോപ് ഓഡറില്‍ ഇറക്കാനാവും ടീം ഉദ്ദേശിക്കുന്നത്. ഓപ്പണറായെത്തി പുജാര ബൗണ്ടറികളിലൂടെ പതിയെ റണ്‍സുയര്‍ത്തിയാല്‍ പിന്നാലെയെത്തുന്നവര്‍ക്ക് തല്ലിത്തകര്‍ക്കാനുള്ള അവസരം ലഭിക്കും. ഷെയ്ന്‍ വാട്‌സണിന്റെ അഭാവം നികത്തുക സിഎസ്‌കെയ്ക്ക് വലിയ വെല്ലുവിളിയാണ്. സുരേഷ് റെയ്‌നയുടെ മടങ്ങിവരവ് ടീമിന് കരുത്ത് പകരും.

ബാറ്റിങ് നിര ശക്തമായി മാറും
ഫഫ് ഡുപ്ലെസിസും പുജാരയും ചേര്‍ന്ന് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുമ്പോള്‍ മൂന്നാം നമ്പറില്‍ തല്ലിത്തകര്‍ക്കാന്‍ സുരേഷ് റെയ്‌നയുണ്ട്. നാലാം നമ്പറില്‍ അമ്പാട്ടി റായിഡു എത്തുമ്പോള്‍ അഞ്ചാം നമ്പറില്‍ കൃഷ്ണപ്പ ഗൗതം എത്തും.ആറാം നമ്പറില്‍ ധോണി ഇറങ്ങാനാണ് സാധ്യത. മോയിന്‍ അലി,മിച്ചല്‍ സാന്റ്‌നര്‍ എന്നിവരെ സാഹചര്യത്തിനനുസരിച്ച് ഉപയോഗിക്കും. സാം കറാന്‍,ലൂങ്കി എന്‍ഗിഡി,ജോഷ് ഹെയ്‌സല്‍വുഡ് എന്നീ വിദേശ പേസര്‍മാര്‍ക്കും മാറി മാറി അവസരം ലഭിക്കും. വെടിക്കെട്ട് ഓള്‍റൗണ്ടറായ സാം കറാന് കൂടുതല്‍ അവസരം ലഭിക്കുമ്പോള്‍ ഇന്ത്യന്‍ പേസറായി ദീപക് ചഹാറും ഒപ്പമുണ്ടാകും.

ദൗര്‍ബല്യമെന്ത്?
വെടിക്കെട്ട് ബാറ്റ്‌സ്മാന്‍മാരുടെ അഭാവം ടീമിലുണ്ട്. സുരേഷ് റെയ്‌ന, അമ്പാട്ടി റായിഡു എന്നിവരെ മാറ്റിനിര്‍ത്തിയാല്‍ അതിവേഗം റണ്‍സുയര്‍ത്താന്‍ കെല്‍പ്പുള്ള താരമില്ല. മോയിന്‍ അലി, കെ ഗൗതം, ധോണി എന്നിവരുടെയെല്ലാം പ്രകടനം കണ്ടറിയണം. സാം കറാന്റെ ബാറ്റിങ്ങിലും സ്ഥിരത പ്രതീക്ഷിക്കാനാവില്ല. മികച്ച ബൗളിങ് നിരയെ ഉപയോഗിച്ച് തന്ത്രപൂര്‍വം എതിരാളികളെ പിടിച്ചുകെട്ടുക തന്നെയാവും ഇത്തവണയും സിഎസ്‌കെയുടെ പദ്ധതി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications