IPL 2021: 200ന് മുകളില്‍ റണ്‍സ് പിന്തുടര്‍ന്ന് ജയിച്ചവര്‍, മുംബൈക്ക് ഇതുവരെ സാധിച്ചിട്ടില്ല, കണക്കുകളിതാ
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ 200ന് മുകളില്‍ ടോട്ടല്‍ നിരവധി ടീമുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. വിരാട് കോലി ക്യാപ്റ്റനായുള്ള ആര്‍സിബിയാണ് ഇക്കാര്യത്തില്‍ ഏറ്റവും മിടുക്കര്‍. 200ന് മുകളില്‍ റണ്‍സ് പിന്തുടര്‍ന്ന് ജയിക്കുകയെന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. എന്നാല്‍ ഐപിഎല്ലില്‍ നിരവധി തവണ 200ന് മുകളില്‍ വിജയലക്ഷ്യം മറികടന്നിട്ടുണ്ട്. എന്നാല്‍ കൂടുതല്‍ തവണ ഈ 200ന് മുകളില്‍ വിജയലക്ഷ്യം മറികടന്നത് ഏത് ടീമാണ്? കണക്കുകള്‍ പരിശോധിക്കാം.

എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സാണ് ഈ റെക്കോഡില്‍ തലപ്പത്ത്. എട്ട് തവണ സിഎസ്‌കെയ്‌ക്കെതിരേ 200ന് മുകളില്‍ റണ്‍സ് അടിച്ചപ്പോള്‍ മൂന്ന് തവണ പിന്തുടര്‍ന്ന് ജയിക്കാന്‍ ധോണിപ്പടയ്ക്കായി. എന്നാല്‍ അഞ്ച് തവണയും പരാജയമായിരുന്നു ഫലം. പഞ്ചാബ് കിങ്‌സിനെതിരേ 18 തവണയാണ് എതിര്‍ ടീം ആദ്യം ബാറ്റ് ചെയ്ത് 200ലധികം റണ്‍സടിച്ചത്. ഇതില്‍ പിന്തുടര്‍ന്ന് 3 മത്സരത്തിലാണ് അവര്‍ ജയിച്ചത്. 12 മത്സരത്തിലും തോല്‍വിയായിരുന്നു ഫലം.

രാജസ്ഥാന്‍ റോയല്‍സാണ് ഈ റെക്കോഡിലെ മൂന്നാം സ്ഥാനക്കാര്‍. രാജസ്ഥാനെതിരേ ഏഴ് തവണ മാത്രമാണ് ആദ്യം ബാറ്റ് ചെയ്ത് എതിരാളികള്‍ 200ന് മുകളില്‍ റണ്‍സ് നേടിയത്. ഇതില്‍ രണ്ട് തവണ രാജസ്ഥാന്‍ ജയിച്ചപ്പോള്‍ അഞ്ച് തവണ ടീം പരാജയപ്പെട്ടു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും ഡല്‍ഹി ക്യാപിറ്റല്‍സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും ഓരോ തവണ വീതം ഈ നേട്ടത്തിലെത്തിയിട്ടുണ്ട്.

കെകെആറിനെതിരേ ഏഴ് തവണയാണ് ആദ്യം ബാറ്റ് ചെയ്ത ടീം 200ന് മുകളില്‍ സ്‌കോര്‍ നേടിയത്. ഇതില്‍ 1 മത്സരം മാത്രമാണ് കെകെആറിന് ജയിക്കാനായത്. 6 മത്സരത്തിലും ടീം തോറ്റു. വിരാട് കോലിയുടെ ആര്‍സിബി നിരവധി തവണ ആദ്യം ബാറ്റ് ചെയ്ത 200ന് മുകളില്‍ റണ്‍സ് നേടിയിട്ടുണ്ട്. എന്നാല്‍ 11 മത്സരങ്ങളിലാണ് 200ന് മുകളില്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയത്. ഇതില്‍ ഒരു മത്സരം മാത്രമാണ് ആര്‍സിബി വിജയകരമായി പിന്തുടര്‍ന്ന് ജയിച്ചത്. 10 മത്സരത്തിലും തോല്‍വിയായിരുന്നു ഫലം.

ഡല്‍ഹി ക്യാപിറ്റല്‍സിനെതിരേ 12 തവണ ആദ്യം ബാറ്റ് ചെയ്ത എതിരാളി 200ന് മുകളില്‍ റണ്‍സ് നേടിയിട്ടുണ്ട്. ഇതില്‍ 11 തവണയും ഡല്‍ഹി തോറ്റപ്പോള്‍ ഒരു തവണ മാത്രമാണ് വിജയിക്കാനായത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദ്,മുംബൈ ഇന്ത്യന്‍സ് എന്നീ ചാമ്പ്യന്‍ ടീമുകള്‍ക്ക് ഒരിക്കല്‍ പോലും ഈ നേട്ടത്തിലെത്താനായിട്ടില്ല എന്നതാണ് ശ്രദ്ധേയം. ആദ്യം ബാറ്റ് ചെയ്ത് ഹൈദരാബാദിനെതിരേ 5 തവണ എതിരാളികള്‍ 200ന് മുകളില്‍ സ്‌കോര്‍ നേടി. ഒരു തവണ പോലും വിജയിക്കാന്‍ ഹൈദരാബാദിനായില്ല. ഏഴ് തവണയാണ് മുംബൈ ഇന്ത്യന്‍സിനെതിരേ എതിര്‍ ടീം ആദ്യം ബാറ്റ് ചെയ്ത് 200ലധികം റണ്‍സ് നേടിയത്. ഇതില്‍ ഒരു തവണ പോലും വിജയകരമായി പിന്തുടര്‍ന്ന് ജയിക്കാന്‍ അഞ്ച് തവണ കിരീടം ഉയര്‍ത്തിയ മുംബൈ ഇന്ത്യന്‍സിനായിട്ടില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications