Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: പരിശീലനത്തിനിടെ വമ്പന്‍ സിക്‌സര്‍, ഒടുവില്‍ 'കണ്ടം ക്രിക്കറ്റിലെപ്പോലെ' പന്ത് തപ്പി ധോണി

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2021 സീസണിന്റെ രണ്ടാം പാദം സെപ്തംബര്‍ 19ന് ആരംഭിക്കുകയാണ്. ഇന്ത്യയില്‍ നടന്ന ആദ്യ പാദത്തിന് പിന്നാലെ കോവിഡ് വ്യാപനം ശക്തമായതോടെ പാതി വഴിയില്‍ ടൂര്‍ണമെന്റ് നിര്‍ത്തിവെച്ചിരുന്നു. യുഎഇയിലെ രണ്ടാം പാദത്തിന് മുന്നോടിയായി സിഎസ്‌കെ,മുംബൈ ഇന്ത്യന്‍സ് ടീമുകള്‍ യുഎഇയില്‍ പരിശീലനം ആരംഭിച്ചിട്ടുണ്ട്.

2020ലെ യുഎഇ ഐപിഎല്ലില്‍ നിരാശപ്പെടുത്തിയതിനാല്‍ത്തന്നെ രണ്ടാം പാദത്തിന് മുന്നോടിയായി കഠിന പരിശീലനത്തിലാണ് ധോണിയും സംഘവും. യുഎഇയിലെ സാഹചര്യത്തില്‍ ധോണിയുടെ പരിശീലന വീഡിയോകള്‍ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. തുടര്‍ച്ചയായി സിക്‌സുകള്‍ പറത്തുന്ന ധോണിയുടെ വീഡിയോ സിഎസ്‌കെ തങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയാണ് പുറത്തുവിട്ടത്.

ഇപ്പോഴിതാ ഏറ്റവും ഒടുവില്‍ സിഎസ്‌കെ പുറത്തുവിട്ട വീഡിയോയിലെ ചില രസകരമായ സംഭവങ്ങള്‍ വൈറലായിരിക്കുകയാണ്. എംഎസ് ധോണി വമ്പന്‍ സിക്‌സര്‍ പറത്തുകയും പിന്നാലെ കാട്ടിലേക്ക് പോയ പന്ത് തപ്പുന്നതിന്റെയും വീഡിയോകളും ചിത്രങ്ങളുമാണ് വൈറലായിരിക്കുന്നത്. നിരവധി രസകരമായ കമന്റുകളാണ് ഈ വീഡിയോക്ക് താഴെ എത്തുന്നത്. കണ്ടം ക്രിക്കറ്റ് മത്സരങ്ങളില്‍ കാട്ടിലേക്ക് പന്തടിച്ചുവിടുന്നയാള്‍ പന്ത് നോക്കിയെടുക്കണം എന്നൊരു രീതിയുണ്ട്. അതുപോലെയാണ് ധോണി പന്ത് നോക്കുന്നതെന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്.

dhoni

എംഎസ് ധോണിയുടെ അവസാന ഐപിഎല്‍ സീസണായി ഇത് മാറാന്‍ സാധ്യതയുണ്ട്. അതിനാല്‍ത്തന്നെ ധോണിക്കുവേണ്ടി ഈ സീസണില്‍ കിരീടം നേടാമെന്ന പ്രതീക്ഷയിലാണ് സിഎസ്‌കെ താരങ്ങളും ആരാധകരും. 2020 ആഗസ്റ്റ് 15ന് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ധോണി നിലവില്‍ ഐപിഎല്ലില്‍ മാത്രമാണ് കളിക്കുന്നത്. അദ്ദേഹത്തിന്റെ സമീപകാല ബാറ്റിങ് പ്രകടനങ്ങളൊന്നും അത്ര മികച്ചതുമല്ല. ഈ സാഹചര്യത്തില്‍ കഠിന പരിശീലനം നടത്തി തിരിച്ചുവരാനുള്ള തീവ്രശ്രമത്തിലാണ് ധോണിയുള്ളത്.

2020ലെ യുഎഇ ഐപിഎല്ലില്‍ ചരിത്രത്തിലാദ്യമായി സിഎസ്‌കെ പ്ലേ ഓഫ് കാണാതെ പുറത്തായിരുന്നു. 2021 സീസണിന്റെ ആദ്യ പാദം പിന്നിടുമ്പോള്‍ സിഎസ്‌കെ രണ്ടാം സ്ഥാനത്താണ്. വലിയ കിരീട പ്രതീക്ഷ സിഎസ്‌കെയ്ക്ക് നിലവിലുണ്ട്. ആദ്യ പാദത്തില്‍ കളിച്ച ഏഴ് മത്സരത്തില്‍ അഞ്ചിലും ധോണിക്കും സംഘത്തിനും ജയിക്കാന്‍ സാധിച്ചിരുന്നു. അമ്പാട്ടി റായിഡു, സുരേഷ് റെയ്‌ന, റുതുരാജ് ഗെയ്ക് വാദ്, മോയിന്‍ അലി, ഫഫ് ഡുപ്ലെസിസ് തുടങ്ങിയ സൂപ്പര്‍ താരങ്ങളെല്ലാം രണ്ടാം പാദത്തിലും പങ്കെടുക്കുന്നുണ്ട്.

Story first published: Wednesday, August 25, 2021, 16:09 [IST]
Other articles published on Aug 25, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+