Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: ധോണി പരിഹരിക്കേണ്ടത് അഞ്ച് കാര്യങ്ങള്‍, പഞ്ചാബിനെതിരെ ഈസിയല്ല, നടന്നില്ലെങ്കില്‍ പൊളിയും

ചെന്നൈ: ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നാളെ നിര്‍ണായക മത്സരത്തിന് ഇറങ്ങുകയാണ്. ആദ്യ മത്സരം തന്നെ തോറ്റ് സിഎസ്‌കെ ആകെ സമ്മര്‍ദത്തിലാണ്. കഴിഞ്ഞ തവണത്തെ പോലെ സീസണ്‍ ആകെ ദുരന്തമാകുമോ എന്ന പേടി വേറെയും. കഴിഞ്ഞ തവണ തോറ്റ് തുന്നംപാടിയ സിഎസ്‌കെയ്ക്ക് ഇത്തവണ യും അതുപോലെയാകാന്‍ പറ്റില്ല. പക്ഷേ പ്രശ്‌നങ്ങള്‍ ധാരാളമുണ്ട് മറികടക്കാന്‍. മഹേന്ദ്ര സിംഗ് ധോണിക്ക് മുന്നില്‍ അടിയന്തരമായി പരിഹരിക്കേണ്ട അഞ്ച് കാര്യങ്ങളാണ് ഇപ്പോഴുള്ളത്. അത് മാറിയാല്‍ മാത്രമേ സിഎസ്‌കെ മുന്നേറാന്‍ സാധ്യതയുള്ളൂ.

ധോണിയുടെ ഫോം

ധോണിയുടെ ഫോം

സിഎസ്‌കെയുടെ ഏറ്റവും വലിയ തലവേദനയായി മാറിയിരിക്കുന്നത് മഹേന്ദ്ര സിംഗ് ധോണിയുടെ ഫോമാണ്. കഴിഞ്ഞ സീസണില്‍ വന്‍ ദുരന്തമായിരുന്നു ധോണി. ഇത്തവണ ആദ്യ മത്സരത്തില്‍ തന്നെ പൂജ്യത്തിന് ധോണി പുറത്തായി. ഡല്‍ഹിയോട് 200 റണ്‍സിലധികം സ്‌കോര്‍ ചെയ്യാന്‍ സിഎസ്‌കെയ്ക്ക് സാധിക്കാതിരുന്നത് ധോണി നേരത്തെ പുറത്തായത് കൊണ്ടാണ്. വലിയ സ്‌കോര്‍ നേടിയിരുന്നെങ്കില്‍ മത്സരത്തില്‍ മുന്‍തൂക്കം സിഎസ്‌കെയ്ക്ക് ഉണ്ടാവുമായിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി ധോണി മറ്റൊരു ഐപിഎല്ലില്‍ മാത്രമാണ് കളിക്കുന്നത്. അത് പ്രകടനത്തെയും ബാധിക്കുന്നുണ്ട്.

അതിവേഗ പേസര്‍മാരില്ല

അതിവേഗ പേസര്‍മാരില്ല

ഡല്‍ഹിക്കെതിരെ അതിവേഗ പേസര്‍മാരില്ലാത്തത് വലിയ തിരിച്ചടിയായി സിഎസ്‌കെയ്ക്ക് മാറിയിട്ടുണ്ട്. ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ കളിക്കാന്‍ സാധിക്കുന്ന താരത്തിലാണ് സിഎസ്‌കെ ടീം ഇപ്പോഴുള്ളത്. 188 എന്ന സ്‌കോര്‍ സിഎസ്‌കെയ്ക്ക് ഡിഫന്‍ഡ് ചെയ്യാനുമായില്ല. ദീപക് ചൗഹറും സാം കറനും 36 റണ്‍സും, 24 റണ്‍സും വീതമാണ് വീട്ടുകൊടുത്തത്. രവീന്ദ്ര ജഡേജ, മോയിന്‍ അലി, ഡ്വെയ്ന്‍ ബ്രാവോ എന്നിവര്‍ക്കും കകാര്യമായി ഒന്നും ചെയ്യാന്‍ സാധിച്ചില്ല.

ആ രണ്ട് പേരെ തടയണം

ആ രണ്ട് പേരെ തടയണം

പഞ്ചാബിനെതിരെ രണ്ട് അപകടകാരിയായ ബാറ്റ്‌സ്മാന്‍മാരെ തടയുകയാവും ധോണിക്ക് ഏറ്റവും പ്രയാസമുണ്ടാക്കുന്ന കാര്യം. കെഎല്‍ രാഹുലും ക്രിസ് ഗെയിലും ടൂര്‍ണമെന്റിലെ ഏറ്റവും അപകടം പിടിച്ച താരങ്ങളാണ്. ഡല്‍ഹിക്കെതിരെ പവര്‍പ്ലേയില്‍ ഒരുവിക്കറ്റ് വീഴ്ത്താന്‍ പോലും സിഎസ്‌കെയ്ക്ക് സാധിച്ചിരുന്നില്ല. അതേ സാഹചര്യം പഞ്ചാബിനെതിരെ ആവര്‍ത്തിച്ചാല്‍ കളി അവര്‍ക്ക് കൊണ്ടുപോകും. ഗെയിലും രാഹുല്‍ ഒറ്റയ്ക്ക് മത്സരത്തെ കൊണ്ടുപോകാന്‍ ശേഷിയുള്ളവരാണ്.

ഓവര്‍ നിരക്കില്‍ പണി വാങ്ങുമോ?

ഓവര്‍ നിരക്കില്‍ പണി വാങ്ങുമോ?

കുറഞ്ഞ ഓവര്‍ നിരക്ക് ചെന്നൈയുടെ ഏറ്റവും വലിയ പ്രശ്‌നമാണ്. ആദ്യ മത്സരത്തില്‍ 12 ലക്ഷം രൂപയാണ് കുറഞ്ഞ ഓവര്‍ നിരക്കിനെ തുടര്‍ന്ന് ധോണിക്ക് നല്‍കേണ്ടി വരുന്നത്. 20 ഓവറുകള്‍ 90 മിനുട്ടിനുള്ളില്‍ എറിഞ്ഞ് തീര്‍ക്കണമെന്നാണ് നിയമം. അതിരുകടന്നാല്‍ ഉറപ്പായും പിഴ കിട്ടും. ധോണി ഇതേ തെറ്റ് ആവര്‍ത്തിച്ചാല്‍ ഒരു മത്സരത്തില്‍ വലിക്കിന് വരെ സാധ്യതയുണ്ട്.

മഞ്ഞുവീഴ്ച്ച വന്‍ പണിയാവും

മഞ്ഞുവീഴ്ച്ച വന്‍ പണിയാവും

മത്സരത്തില്‍ മഞ്ഞുവീഴ്ച്ച വളരെ നിര്‍ണായകമാകും. ഏഴരയുടെ മത്സരങ്ങള്‍ക്ക് ആ പ്രശ്‌നമുണ്ടെന്ന് ധോണി തന്നെ പറഞ്ഞ് കഴിഞ്ഞു. സ്പിന്നര്‍മാര്‍ക്ക് മഞ്ഞുവീഴ്ച്ച കാരണം പന്ത് കൈയ്യിലൊതുക്കുക വളരെ ബുദ്ധിമുട്ടേറിയ കാര്യമാകും. ശരാശരി സ്‌കോറിനേക്കാളും 15-20 റണ്‍സ് ഈ മഞ്ഞുവീഴ്ച്ച കാരണം കൂടുതലായി അടിക്കേണ്ടി വരുമെന്ന് ധോണി പറയുന്നു. അവസാന അരമണിക്കൂറില്‍ ബാറ്റിംഗ് എളുപ്പമാകുന്ന കാഴ്ച്ചയാണ് കാണുന്നതെന്നും, ഇത് രണ്ടാമത് ബാറ്റ് ചെയ്യുന്നവര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കുന്നുണ്ടെന്നും ധോണി പറയുന്നുണ്ട്. മത്സരത്തില്‍ അതുകൊണ്ട് ടോസ് നിര്‍ണായകമാകും.

Story first published: Friday, April 16, 2021, 0:13 [IST]
Other articles published on Apr 16, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+