For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: സിഎസ്‌കെ താരങ്ങള്‍ക്ക് ഇത് സുവര്‍ണ്ണ വര്‍ഷം, കാത്തിരിക്കുന്ന വമ്പന്‍ റെക്കോഡുകളിതാ

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ശക്തരുടെ നിരയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. പ്രഥമ സീസണ്‍ മുതല്‍ തങ്ങളുടേതായ ഇടം ടൂര്‍ണമെന്റില്‍ രേഖപ്പെടുത്താന്‍ ധോണിക്കും സംഘത്തിനും കഴിഞ്ഞു. കഴിഞ്ഞ 13 സീസണിനിടയില്‍ മൂന്ന് വര്‍ഷം കിരീടം അലമാരയിലെത്തിക്കാനും അവര്‍ക്കായി. എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ അവസാന സീസണില്‍ ടൂര്‍ണമെന്റ് ചരിത്രത്തിലാദ്യമായി സിഎസ്‌കെയ്ക്ക് പ്ലേ ഓഫില്‍ കടക്കാനായില്ല. ഇത്തവണ ശക്തമായ തിരിച്ചുവരവിന് തയ്യാറെടുക്കുന്ന സിഎസ്‌കെയിലെ താരങ്ങളെ കാത്ത് ചില വമ്പന്‍ റെക്കോഡുകളുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.


വിജയ ശതമാനത്തില്‍ ഏറ്റവും ശക്തര്‍

വിജയ ശതമാനത്തില്‍ ഏറ്റവും ശക്തര്‍

ഐപിഎല്ലിലെ വിജയ ശതമാനത്തിന്റെ കണക്ക് പരിശോധിക്കുകയാണെങ്കില്‍ ഏറ്റവും കരുത്തുറ്റ ടീം സിഎസ്‌കെയാണ്. 59.83 ആണ് സിഎസ്‌കെയുടെ വിജയ ശരാശരി. അഞ്ച് തവണ കിരീടം നേടിയ മുംബൈ ഇന്ത്യന്‍സിന്റെ വിജയ ശരാശരി 59.11 ആണ്. എംഎസ് ധോണി എന്ന നായകന്റെ തന്ത്രങ്ങളാണ് സിഎസ്‌കെയുടെ പ്രധാന കരുത്ത്. ഇത്തവണ നേരത്തെ തന്നെ സിഎസ്‌കെ താരങ്ങള്‍ പരിശീലനം ആരംഭിച്ചിരുന്നു.

ക്യാപ്റ്റന്‍ കൂളിനെ കാത്ത് നിരവധി റെക്കോഡുകള്‍

ക്യാപ്റ്റന്‍ കൂളിനെ കാത്ത് നിരവധി റെക്കോഡുകള്‍

ഐപിഎല്ലില്‍ 200 മത്സരങ്ങള്‍ ക്യാപ്റ്റനെന്ന നിലയില്‍ പൂര്‍ത്തിയാക്കുന്ന ആദ്യ താരമാവാന്‍ എംഎസ് ധോണിക്ക് മുന്നില്‍ അവസരമുണ്ട്. നിലവില്‍ 188 മത്സരങ്ങളിലാണ് ധോണി സിഎസ്‌കെയെ നയിച്ചത്. ഇതില്‍ 110 മത്സരത്തിലും വിജയം നേടിക്കൊടുക്കാനായി. 13 സീസണുകളിലായി 9 ഫൈനല്‍ കളിക്കാന്‍ ധോണിക്ക് സാധിച്ചിട്ടുണ്ട്. ഇത്തവണ സിഎസ്‌കെയെ ഫൈനലിലെത്തിച്ചാല്‍ 10 ഫൈനല്‍ കളിക്കുന്ന ആദ്യ താരമാവാന്‍ ധോണിക്കാവും.

വിക്കറ്റ് കീപ്പിങ്ങിലും നിരവധി റെക്കോഡുകള്‍

വിക്കറ്റ് കീപ്പിങ്ങിലും നിരവധി റെക്കോഡുകള്‍

വിക്കറ്റ് കീപ്പറെന്ന നിലയില്‍ 150 പുറത്താക്കലുകള്‍ പൂര്‍ത്തിയാക്കാന്‍ ധോണിക്ക് വേണ്ടത് രണ്ട് പുറത്താക്കലുകള്‍ കൂടി. കൂടാത വിക്കറ്റ് കീപ്പറെന്ന നിലയില്‍ കൂടുതല്‍ ക്യാച്ചുള്ള രണ്ടാമത്തെ താരമാണ് ധോണി. 109 ക്യാച്ചാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്. നിലവില്‍ 110 ക്യാച്ചുള്ള ദിനേഷ് കാര്‍ത്തികാണ് ധോണിക്ക് മുന്നിലുള്ളത്. ഇത്തവണ ധോണിക്ക് കീപ്പിങ്ങില്‍ തിളങ്ങാനായാല്‍ ഈ റെക്കോഡില്‍ ഒന്നാമതെത്താം.

റെയ്‌നക്കും ഉത്തപ്പക്കും റെക്കോഡ്

റെയ്‌നക്കും ഉത്തപ്പക്കും റെക്കോഡ്

200 ഐപിഎല്‍ മത്സരം പൂര്‍ത്തിയാക്കുന്ന താരങ്ങളുടെ പട്ടികയിലെത്താന്‍ സുരേഷ് റെയ്‌നക്കും റോബിന്‍ ഉത്തപ്പക്കും മുന്നില്‍ അവസരമുണ്ട്. റെയ്‌ന 193 മത്സരങ്ങളും റോബിന്‍ ഉത്തപ്പ 198 മത്സരങ്ങളുമാണ് ഇതുവരെ കളിച്ചത്. ഇത്തവണ പരിക്ക് പിടികൂടിയില്ലെങ്കില്‍ ഇരുവര്‍ക്കും 200 മത്സരം പൂര്‍ത്തിയാക്കാനുള്ള അവസരം ലഭിച്ചേക്കും.

റെയ്‌നക്കും ഉത്തപ്പക്കും റെക്കോഡ്

കൂടാതെ റെയ്‌നയെ കാത്ത് മറ്റൊരു റെക്കോഡ് കൂടിയുണ്ട്. 9000 ടി20 റണ്‍സ് പൂര്‍ത്തിയാക്കാന്‍ 506 റണ്‍സാണ് ഇനി റെയ്‌നയ്ക്ക് വേണ്ടത്. നിലവില്‍ 308 ടി20കളില്‍ നിന്നായി 8494 റണ്‍സാണ് റെയ്‌നയുടെ പേരിലുള്ളത്. വിരാട് കോലി (9731),രോഹിത് ശര്‍മ (9065) എന്നിവരാണ് ഈ റെക്കോഡില്‍ റെയ്‌നക്ക് മുന്നിലുള്ളത്. കൂടാതെ ഈ സീസണില്‍ 632 റണ്‍സെടുത്താല്‍ 6000 ഐപിഎല്‍ റണ്‍സ് പൂര്‍ത്തിയാക്കാന്‍ റെയ്‌നയ്ക്കാവും. 500 ബൗണ്ടറികള്‍ പൂര്‍ത്തിയാക്കാന്‍ 7 ഫോറുകളും 200 സിക്‌സുകള്‍ പൂര്‍ത്തിയാക്കാന്‍ 6 സിക്‌സുകളുമാണ് റെയ്‌നയ്ക്ക് വേണ്ടത്.

ബൗളര്‍മാരെ കാത്തും റെക്കോഡ്

ബൗളര്‍മാരെ കാത്തും റെക്കോഡ്

ശര്‍ദുല്‍ ഠാക്കൂര്‍,ദീപക് ചഹാര്‍ എന്നിവര്‍ക്ക് 50 വിക്കറ്റുകള്‍ പൂര്‍ത്തിയാക്കാനുള്ള അവസരം മുന്നിലുണ്ട്. ശര്‍ദുലിന് നാല് വിക്കറ്റും ദീപകിന് 5 വിക്കറ്റുമാണ് ഇതിനായി വേണ്ടത്. ഇമ്രാന്‍ താഹിര്‍ അടുത്ത 11 മത്സരത്തില്‍ നിന്ന് 20 വിക്കറ്റ് നേടിയാല്‍ ഐപിഎല്ലില്‍ വേഗത്തില്‍ 100 വിക്കറ്റ് നേടുന്ന ബൗളറെന്ന റെക്കോഡ് സ്വന്തമാക്കാന്‍ ഇമ്രാന്‍ താഹിറിനാവും.

Story first published: Wednesday, April 7, 2021, 19:07 [IST]
Other articles published on Apr 7, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+