IPL 2021: സിഎസ്‌കെയ്ക്ക് വേണ്ടി ധോണി ആ അപൂര്‍വ നേട്ടം സ്വന്തമാക്കി, വേറെയാര്‍ക്കും ആ റെക്കോര്‍ഡില്ല
ചെന്നൈ: മഹേന്ദ്ര സിംഗ് ധോണി ചെന്നൈ സൂപ്പര്‍ കിംഗ്‌സിനായി മറ്റൊരു നേട്ടം കൂടി സ്വന്തമാക്കി. ഇത്തവണ പഞ്ചാബ് കിംഗ്‌സിനെതിരെ ടോസ് നേടിയ ധോണി ഐപിഎല്ലില്‍ ചെന്നൈയ്ക്ക് വേണ്ടി 200 മത്സരങ്ങള്‍ കളിക്കുന്ന ആദ്യ താരമായി. സിഎസ്‌കെയ്ക്കും ധോണിക്കും ഇത് വലിയ നേട്ടമാണ്. മൂന്ന് തവണ ധോണിക്ക് കീഴില്‍ സിഎസ്‌കെ മൂന്ന് തവണ കിരീടം നേടിയിട്ടുണ്ട്. ചാമ്പ്യന്‍സ് ലീഗില്‍ 24 മത്സരങ്ങളില്‍ ചെന്നൈയെ ധോണി നയിച്ചതും ചേര്‍ത്താണ് 200 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയത്.

ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരം കൂടിയാണ് ധോണി. ഇതുവരെ 206 മത്സരങ്ങള്‍ അദ്ദേഹം കളിച്ചിട്ടുണ്ട്. റൈസിംഗ് പൂനെ സൂപ്പര്‍ ജയന്റ്‌സിനായി 30 മത്സരങ്ങള്‍ ധോണി കളിച്ചിട്ടുണ്ട്. സിഎസ്‌കെയ്ക്ക് രണ്ട് വര്‍ഷം ഐപിഎല്ലില്‍ നിന്ന് വിലക്ക് നേരിടേണ്ടി വന്ന സമയത്തായിരുന്നു ഈ മത്സരങ്ങള്‍ കളിച്ചത്. 2016-2017 വര്‍ഷങ്ങളിലായിരുന്ന ഇത്. ഒരു മത്സരം ഒഴിച്ച് ചെന്നൈയെ ബാക്കി എല്ലാ കളിയിലും നയിച്ചത് ധോണിയാണ്. ചാമ്പ്യന്‍സ് ലീഗ് ടി20 മത്സരത്തില്‍ സുരേഷ് റെയ്‌ന ഒരിക്കല്‍ സിഎസ്‌കെയെ നയിച്ചിട്ടുണ്ട്. 2012ലാണ് റെയ്‌ന ടീമിനെ നയിച്ചത്.
2012ലെ ചാമ്പ്യന്‍സ് ലീഗ് ടി20യില്‍ ധോണി പന്തെറിയുക പോലും ചെയ്തിട്ടുണ്ട്. 2008ല്‍ ടൂര്‍ണമെന്റ് തുടങ്ങിയത് മുതല്‍ സിഎസ്‌കെയെ നയിക്കുന്നത് ധോണിയാണ്. 2010, 2011, 2018, വര്‍ഷങ്ങളിലായിട്ടാണ് ചെന്നൈ ഐപിഎല്ലില്‍ കിരീടം നേടിയത്. ചാമ്പ്യന്‍സ് ലീഗ് കിരീടം 2010, 2014 വര്‍ഷങ്ങളിലും ധോണി നേടിയിരുന്നു. അതേസമയം ധോണി 200 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയത് സോഷ്യല്‍ മീഡിയയില്‍ ആഘോഷിച്ച് കൊണ്ടിരിക്കുകയാണ്. അതേസമയം പഞ്ചാബിനെതിരെ ടോസ് ജയിച്ച ധോണി അവരെ ബാറ്റിംഗിന് അയക്കുകയായിരുന്നു.
ആദ്യ മത്സരത്തില്‍ സിഎസ്‌കെ തോറ്റത് കൊണ്ട് ജയം പ്രതീക്ഷിച്ച് കൊണ്ടാണ് ധോണിയുടെ ടീം ഇന്നിറങ്ങുന്നത്. അതേസമയം ആദ്യ മത്സരത്തിലെ അതേ ടീമിനെ തന്നെയാണ് ധോണി രണ്ടാം മത്സരത്തിലും നിലനിര്‍ത്തിയത്. ക്രിക്കറ്റ് എന്നത് മാനസികമായി തയ്യാറെടുത്ത് കളിക്കേണ്ടതാണ്. അതോടൊപ്പം സാഹചര്യത്തിന് അനുസരിച്ച് കളിക്കേണ്ടത് വളരെ പ്രധാനമാണെന്ന് ധോണി പറഞ്ഞു. താന്‍ മത്സരത്തെ കായികമെന്നതില്‍ ഉപരി മാനസികമായി കളിക്കുക എന്നതിനാണ് പ്രാധാന്യം നല്‍കുന്നതെന്നും ടോസ് നേടിയ ശേഷം ധോണി വ്യക്തമാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications