Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: പ്രതിഫലത്തില്‍ റെക്കോഡിട്ട് എം എസ് ധോണി, മറ്റാര്‍ക്കുമില്ലാത്ത നേട്ടം

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണിനായുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ച് കഴിഞ്ഞു. ഈ മാസം 18ന് താരലേലം നടക്കുമ്പോള്‍ ഏപ്രില്‍ 11ന് ഐപിഎല്‍ ആരംഭിക്കുമെന്നാണ് നിലവിലെ വിവരം. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച എം എസ് ധോണി ഇത്തവണയും മുന്‍ ചാമ്പ്യന്മാരായ സിഎസ്‌കെയുടെ നായകസ്ഥാനത്ത് ഉണ്ടാവും. അവസാന സീസണില്‍ ടീമിനെ പ്ലേ ഓഫില്‍ എത്തിക്കാന്‍ സാധിച്ചില്ലെന്ന് മാത്രമല്ല ബാറ്റിങ്ങിലും തിളങ്ങാന്‍ ധോണിക്ക് സാധിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോഴിതാ പുതിയ സീസണിന് മുന്നോടിയായി പ്രതിഫലത്തില്‍ റെക്കോഡ് നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണി.

ഐപിഎല്‍ പ്രതിഫലത്തില്‍ 150 കോടി പിന്നിടുന്ന ആദ്യ താരമെന്ന റെക്കോഡാണ് ധോണി സ്വന്തം പേരിലാക്കിയിരിക്കുന്നത്. മറ്റൊരു താരത്തിനും ഈ നേട്ടം സ്വന്തമാക്കാനായിട്ടില്ല. ഇന്ത്യക്കകത്തും പുറത്തും മാത്രമല്ല താരങ്ങള്‍ക്കിടയില്‍പ്പോലും വലിയ ആരാധക പിന്തുണയുള്ള താരമാണ് ധോണി. ഐപിഎല്ലിന്റെ പ്രഥമ സീസണ്‍ മുതല്‍ സിഎസ്‌കെയുടെ ഭാഗമാണ് അദ്ദേഹം. സിഎസ്‌കെയ്ക്ക് വിലക്ക് ലഭിച്ച രണ്ട് സീസണില്‍ മാത്രമാണ് ധോണി മറ്റൊരു ടീമിനുവേണ്ടി കളിച്ചത്.

dhonicsk

15 കോടി രൂപയാണ് ധോണിക്ക് സിഎസ്‌കെ ഒരു സീസണില്‍ നല്‍കുന്ന പ്രതിഫലം. ഇതുവരെ 137.8 കോടി രൂപ ധോണി നേടിയിട്ടുണ്ട്. ഇത്തവണയും 15 കോടിക്ക് ധോണിയെ സിഎസ്‌കെ നിലനിര്‍ത്തിയതോടെയാണ് പ്രതിഫലത്തില്‍ 150 കോടി കടമ്പ കടക്കുന്ന ആദ്യത്തെ താരമാവാന്‍ ധോണിക്ക് സാധിച്ചത്. ഈ സീസണില്‍ ഉള്‍പ്പെടെ 152,84,00,000 കോടിയാണ് ഐപിഎല്ലിലൂടെ ധോണി സമ്പാദിച്ചത്. ഇത്തവണത്ത സീസണോടെ ധോണി ഐപിഎല്ലില്‍ നിന്നും വിരമിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

മുംബൈ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയാണ് പ്രതിഫലത്തില്‍ രണ്ടാം സ്ഥാനത്ത്. 146.6 കോടി രൂപയാണ് രോഹിതിന് ഇതുവരെ ലഭിച്ചത്. ഡെക്കാന്‍ ചാര്‍ജേഴ്‌സിലൂടെ ഐപിഎല്‍ കരിയര്‍ ആരംഭിച്ച രോഹിത് 2011ലാണ് മുംബൈയിലെത്തുന്നത്. തുടക്ക സീസണില്‍ 3 കോടി ലഭിച്ചിരുന്ന രോഹിതിന് ഇപ്പോള്‍ മുംബൈ നല്‍കുന്നത് 15 കോടി രൂപയാണ്. മുംബൈയെ അഞ്ച് തവണ കിരീടത്തിലെത്തിച്ച നായകനാണ് രോഹിത്.

ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകനും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നായകനുമായ വിരാട് കോലിയാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത്. 143.2 കോടി രൂപയാണ് കോലിയുടെ സമ്പാദ്യം. തുടക്കം മുതല്‍ ആര്‍സിബിയുടെ ഭാഗമായ കോലിക്ക് ഒരു സീസണില്‍ 17 കോടിയാണ് ലഭിക്കുന്നത്. 12 ലക്ഷത്തില്‍ നിന്ന് തുടങ്ങിയാണ് കോലി ഇന്ന് ഇത്രയും വലിയ പ്രതിഫലത്തില്‍ എത്തിനില്‍ക്കുന്നത്.

Story first published: Tuesday, February 2, 2021, 13:56 [IST]
Other articles published on Feb 2, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+