Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: സിഎസ്‌കെയെ തോല്‍പ്പിച്ചത് ഒരൊറ്റകാര്യം, ഡല്‍ഹിക്ക് ആ ഗുണം കിട്ടിയെന്ന് ധോണി

മുംബൈ: ഐപിഎല്ലിന്റെ സമയക്രമത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നായകന്‍ മഹേന്ദ്ര സിംഗ് ധോണിക്ക് കടുത്ത എതിര്‍പ്പ്. ആദ്യം ബാറ്റ് ചെയ്യുന്ന ടീമുകളോട് കാണിക്കുന്ന അന്യായമാണ് ഈ സമയ ക്രമമെന്ന് ധോണി പറയുന്നു. ആദ്യ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനോട് ധോണിയുടെ ടീം തോറ്റിരുന്നു. രാത്രി മത്സരങ്ങള്‍ ഇത്തരമൊരു ടൈമിംഗില്‍ തുടങ്ങുന്നത് ആദ്യം ബാറ്റ് ചെയ്യുന്ന ടീമിന് വലിയ പ്രതിസന്ധികളുണ്ടാക്കുമെന്ന് ധോണി പറയുന്നു. മത്സരങ്ങള്‍ 7.30ന് തുടങ്ങുന്നതില്‍ ധോണി അതൃപ്തി അറിയിച്ചിട്ടുണ്ട്.

1

നിങ്ങള്‍ ആദ്യ ബാറ്റ് ചെയ്യുമ്പോള്‍ മഞ്ഞുവീഴ്ച്ചയുണ്ടെങ്കില്‍ തീര്‍ച്ചയായും 15 റണ്‍സ് കൂടുതല്‍ അടിക്കാനായിരിക്കും നിങ്ങള്‍ ശ്രമിക്കുക. എട്ട് മണിക്കാണ് കളി തുടങ്ങുന്നതെങ്കില്‍ അതായിരിക്കും എല്ലാവരും ശ്രമിക്കുന്ന കാര്യം. എന്നാല്‍ ഇത് എതിരാളികള്‍ക്ക് കൂടുതല്‍ ഗുണം ചെയ്യും. അവര്‍ക്ക് ആദ്യ അര മണിക്കൂറില്‍ കൂടുതല്‍ റണ്‍സ് അടിക്കാന്‍ സാധിക്കും. ബൗളര്‍മാര്‍ക്ക് നല്ല രീതിയില്‍ പന്തെറിയാന്‍ സാധിക്കില്ല. അതുകൊണ്ട് കൂടുതലായി റണ്‍സും എടുക്കുകയും, തുടക്കത്തില്‍ തന്നെ വിക്കറ്റെടുക്കുകയും ചെയ്താല്‍ മാത്രമേ മത്സരത്തില്‍ വലിയ നേട്ടമുണ്ടാക്കാന്‍ ആദ്യം ബാറ്റ് ചെയ്യാന്‍ സാധിക്കൂ എന്നും ധോണി പറഞ്ഞു.

ധോണി ചെന്നൈയുടെ മോശം തുടക്കത്തെ ഉദ്ദേശിച്ചായിരുന്നു ഇക്കാര്യം പരാമര്‍ശിച്ചത്. പിച്ചിലെ ആനുകൂല്യം മുതലെടുത്ത് ചെന്നൈയുടെ ഓപ്പണര്‍മാരായ ഡുപ്ലെസിയെയും റുതുരാജ് ഗെയ്ക്വാദിനെയും ഡല്‍ഹി പെട്ടെന്ന് പുറത്താക്കിയിരുന്നു. പിന്നീട് മോയിന്‍ അലിയും സുരേഷ് റെയ്‌നയും ചേര്‍ന്നാണ് ടീമിനെ നല്ല നിലയിലെത്തിച്ചത്. മത്സരം തുടങ്ങുന്ന സമയം കൊണ്ട് സിഎസ്‌കെയ്ക്ക് മത്സരത്തില്‍ ആധിപത്യമുണ്ടായിരുന്നില്ല. എന്നിട്ടും വളരെ നല്ല കളിയിലൂടെയാണ് 188 എന്ന സ്‌കോറിലാണ് ടീം എത്തിയത്. രണ്ടാം ഇന്നിംഗ്‌സില്‍ കളി എളുപ്പമാകുമെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നുവെന്നും ധോണി വ്യക്തമാക്കി.

രണ്ടാം ഇന്നിംഗ്‌സില്‍കളി എളുപ്പമാകുന്നത് കൊണ്ടാണ് സാധ്യമായ അത്രയും റണ്‍സ് എടുക്കാന്‍ ടീം തീരുമാനിച്ചത്. സ്‌കോര്‍ ബോര്‍ഡ് നോക്കുമ്പോള്‍ സിഎസ്‌കെയുടെ താരങ്ങള്‍ നല്ല രീതിയില്‍ ബാറ്റ് ചെയ്തതായി കാണാനം. തുടക്കത്തില്‍ ബാറ്റ് ചെയ്യുക ദുഷ്‌കരമായിരുന്നു. പിന്നീട് മഞ്ഞുവീഴ്ച്ച തുടങ്ങിയതോടെ കളിയില്‍ റണ്‍സ് വരാന്‍ തുടങ്ങിയെന്നും ധോണി പറയുന്നു. തുടക്കം മുതല്‍ ആ ആനുകൂല്യം ടീമിനുണ്ടായിരുന്നെങ്കില്‍ 200 റണ്‍സ് എന്ന സ്‌കോര്‍ ടീമിന് കിട്ടുമായിരുന്നു. എന്നാല്‍ ആദ്യ പകുതിയിലെ ഒരു മണിക്കൂറോളം കളിയില്‍ ബൗളിംഗ് ടീമിന് അനുകൂല്യമുണ്ടായിരുന്നു. ടീമിന് നല്ല തുടക്കം കിട്ടേണ്ട സമയമായിരുന്നു അതെന്നും ധോണി പറഞ്ഞു.

Story first published: Sunday, April 11, 2021, 21:17 [IST]
Other articles published on Apr 11, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+