Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: ഒരു ക്യാപ്റ്റന് കീഴില്‍ കൂടുതല്‍ വിക്കറ്റ്, കോലി-ചഹാല്‍ കൂട്ടുകെട്ട് തലപ്പത്ത്, പട്ടിക ഇതാ

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ കഴിഞ്ഞ 13 സീസണുകളിലായി ചില താരങ്ങളുടെ കൂട്ടുകെട്ട് വലിയ അത്ഭുതങ്ങള്‍ സൃഷ്ടിക്കാറുണ്ട്. ക്യാപ്റ്റന്റെ മനസറിയുന്ന ബൗളര്‍മാരുടെ കൂട്ടുകെട്ടുകളും നിരവധി ഉണ്ടായിട്ടുണ്ട്. വിരാട് കോലി- യുസ്‌വേന്ദ്ര ചഹാല്‍ കൂട്ടുകെട്ട് ആര്‍സിബിക്ക് കരുത്ത് പകരുമ്പോള്‍ എംഎസ് ധോണി-ആര്‍ അശ്വിന്‍ കൂട്ടുകെട്ട് ഒരു സമയത്ത് സിഎസ്‌കെയുടെ തുറപ്പുചീട്ടായിരുന്നു. ഇത്തരം കൂട്ടുകെട്ടുകള്‍ ഇന്നും ടീമുകളില്‍ സജീവമാണ്. ഒരു ക്യാപ്റ്റന് കീഴില്‍ കൂടുതല്‍ വിക്കറ്റുകള്‍ ഐപിഎല്ലില്‍ നേടിയ താരങ്ങളുടെ പട്ടിക പരിശോധിക്കാം.

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ യുസ്‌വേന്ദ്ര ചഹാലാണ് ഈ റെക്കോഡില്‍ തലപ്പത്ത്. കോലിക്ക് കീഴില്‍ കളിച്ച് 118 വിക്കറ്റുകളാണ് ആര്‍സിബിക്കായി ചഹാല്‍ വീഴ്ത്തിയത്. ലെഗ് സ്പിന്നറായ ചഹാല്‍ റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ പിശുക്കുകാട്ടാറില്ലെങ്കിലും വിക്കറ്റ് വീഴ്ത്താന്‍ മിടുക്കനാണ്. മധ്യ ഓവറുകളില്‍ മത്സരം ആര്‍സിബിക്ക് അനുകൂലമാക്കുന്നതില്‍ ചഹാലിന് സവിശേഷമികവുണ്ട്.

virat-chahal

രണ്ടാം സ്ഥാനത്ത് സിഎസ്‌കെ നായകന്‍ എംഎസ് ധോണി- ഡ്വെയ്ന്‍ ബ്രാവോ കൂട്ടുകെട്ടാണ്. 109 വിക്കറ്റുകളാണ് ബ്രാവോ വീഴ്ത്തിയത്. പ്രധാനമായും ഡെത്ത് ഓവറുകളിലെ ധോണിയുടെ ആയുധമാണ് ബ്രാവോ. പന്തില്‍ വ്യത്യസ്തത കൊണ്ടുവരാന്‍ മിടുക്കനായ ബ്രാവോ ഡെത്ത് ഓവറുകളില്‍ റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ വലിയ പിശുക്കുള്ള താരം കൂടിയാണ്. ഇത്തവണയും സിഎസ്‌കെയ്‌ക്കൊപ്പം ബ്രാവോയുണ്ട്.

ആര്‍ അശ്വിന്‍- എംഎസ് ധോണി കൂട്ടുകെട്ടാണ് മൂന്നാം സ്ഥാനത്ത്. 98 വിക്കറ്റുകളാണ് ഈ കൂട്ടുകെട്ടില്‍ പിറന്നിട്ടുള്ളത്. ഒരു കാലഘട്ടത്തില്‍ ഇന്ത്യയുടെയും പ്രധാന കൂട്ടുകെട്ടായിരുന്നു ഇത്. ധോണിയുടെ തന്ത്രങ്ങള്‍ക്കനുസരിച്ച് പന്തെറിയാന്‍ അശ്വിന് മിടുക്കുണ്ട്. എന്നാല്‍ സിഎസ്‌കെ വിട്ട അശ്വിന്‍ നിലവില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനൊപ്പമാണ്.

മുംബൈ ഇന്ത്യന്‍സിന്റെ രോഹിത് ശര്‍മ- ജസ്പ്രീത് ബുംറ കൂട്ടുകെട്ടാണ് നാലാം സ്ഥാനത്ത്. അഞ്ച് തവണ മുംബൈ കിരീടം നേടിയപ്പോഴും ബുംറയുടെ പ്രകടനം അതില്‍ നിര്‍ണ്ണായകമായിരുന്നു. 97 വിക്കറ്റാണ് രോഹിതിന് കീഴില്‍ ബുംറ വീഴ്ത്തിയത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനുവേണ്ടി ഗൗതം ഗംഭീറിന് കീഴില്‍ കളിക്കുമ്പോള്‍ സുനില്‍ നരെയ്ന്‍ 95 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്.

എംഎസ് ധോണിക്ക് കീഴില്‍ രവീന്ദ്ര ജഡേജ 87 വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ലസിത് മലിംഗ രോഹിതിന് കീഴില്‍ 84 വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. 2019 ഓടെ കളി മതിയാക്കിയ മലിംഗ മുംബൈയുടെ കിരീട നേട്ടങ്ങളില്‍ നിര്‍ണ്ണായക പങ്കുവഹിച്ച താരമാണ്.

Story first published: Wednesday, March 31, 2021, 16:05 [IST]
Other articles published on Mar 31, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+