IPL 2021: ഒരു ബൗളറും ആഗ്രഹിക്കില്ല, നാണംകെട്ട റെക്കോഡില്‍ ബുംറ തലപ്പത്ത്, ശ്രീശാന്തിനെ മറികടന്നു
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച പേസ് ബൗളര്‍മാരുടെ പട്ടിക പരിശോധിച്ചാല്‍ അതിലെ മുന്‍നിരക്കാരുടെ പട്ടികയില്‍ ജസ്പ്രീത് ബുംറയും ഉണ്ടാവും. മുംബൈ ഇന്ത്യന്‍സിന്റെയും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെയും നട്ടെല്ലായ ബുംറ റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ ഏറ്റവും പിശുക്ക് കാട്ടുന്ന താരമാണ്. ഈ സീസണിലും മികച്ച ബൗളിങ് പ്രകടനം കാഴ്ചവെക്കുന്നുണ്ടെങ്കിലും ഒരു ബൗളറെന്ന നിലയില്‍ ഒരിക്കലും ഒരാളും ആഗ്രഹിക്കാത്ത റെക്കോഡില്‍ ജസ്പ്രീത് ബുംറ തലപ്പത്തേക്കെത്തിയിരിക്കുകയാണ്.

ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ നോബോളെറിഞ്ഞ താരമെന്ന റെക്കോഡ് ബൂംറ അരക്കെട്ടുറപ്പിക്കുകയാണ് ഡല്‍ഹിക്കെതിരേ ചെയ്തത്.മത്സരത്തില്‍ രണ്ട് നോബോളാണ് മുംബൈയുടെ സ്റ്റാര്‍ പേസര്‍ എറിഞ്ഞത്. ഇതോടെ ഐപിഎല്ലില്‍ ബുംറ എറിഞ്ഞ നോബോളുകളുടെ എണ്ണം 25 ആയി. നേരത്തെ തന്നെ നോബോളുകളുടെ പേരില്‍ വിമര്‍ശനം നേരിട്ട താരമാണ് ബുംറ. ഐസിസി ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഫഖര്‍ സമാന്റെ വിക്കറ്റ് ബുംറ നേടിയെങ്കിലും പന്ത് നോബോള്‍ ആയിരുന്നു. ഇതോടെ തിരിച്ചെത്തി സെഞ്ച്വറി നേടിയ ഫഖര്‍ പാകിസ്താന്റെ വിജയ ശില്‍പ്പിയുമായി.

അന്ന് മുതല്‍ ബുംറയുടെ നോബോളുകള്‍ എന്നും സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെടാറുണ്ട്. 96 ഐപിഎല്ലില്‍ നിന്നായി 7.37 എന്ന മികച്ച ഇക്കോണമിയില്‍ 113 വിക്കറ്റുകള്‍ അദ്ദേഹം വീഴ്ത്തിയിട്ടുണ്ട്. മുംബൈയുടെ അഞ്ച് കിരീട നേട്ടത്തിന് പിന്നിലും നന്നായി അധ്വാനിച്ച താരമാണ് ബുംറ. നിലവിലെ മികച്ച പേസര്‍മാരിലൊരാളെന്ന നിലയ്ക്ക് ബുംറയ്ക്ക് വളരെ നാണക്കേടുണ്ടാക്കുന്ന റെക്കോഡാണിത്. കെകെആറിനെതിരായ മത്സരത്തിലും ബുംറ നോബോള്‍ എറിഞ്ഞിരുന്നു.

മലയാളി പേസര്‍ എസ് ശ്രീശാന്തിനെയാണ് ജസ്പ്രീത് ബുംറ മറികടന്നത്. 23 നോബോളുകളാണ് ശ്രീശാന്ത് ഐപിഎല്ലില്‍ എറിഞ്ഞത്. 44 ഐപിഎല്ലില്‍ നിന്ന് 40 വിക്കറ്റാണ് ശ്രീശാന്തിന്റെ പേരിലുള്ളത്. 8.14 ആണ് താരത്തിന്റെ ഇക്കോണമി. പഞ്ചാബ് കിങ്‌സ്,രാജസ്ഥാന്‍ റോയല്‍സ്,കൊച്ചി ടസ്‌കേഴ്‌സ് കേരള ടീമുകള്‍ക്കായി കളിച്ചിട്ടുണ്ട്.

ഐപിഎല്ലില്‍ കൂടുതല്‍ ഹാട്രിക് നേടിയ താരവും വിക്കറ്റ് വേട്ടക്കാരില്‍ രണ്ടാം സ്ഥാനക്കാരനുമായ അമിത് മിശ്രയാണ് ഈ റെക്കോഡില്‍ മൂന്നാം സ്ഥാനത്ത്. 21 നോ ബോളുകള്‍ താരം ഇതിനോടകം ഐപിഎല്ലില്‍ എറിഞ്ഞു. 152 ഐപിഎല്ലില്‍ നിന്നായി 164 വിക്കറ്റാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്. 7.34 ആണ് ഇക്കോണമി.

ഡല്‍ഹി ക്യാപിറ്റല്‍സ് പേസര്‍ ഇഷാന്ത് ശര്‍മയും 21 നോബോളുകള്‍ ഐപിഎല്ലില്‍ എറിഞ്ഞിട്ടുണ്ട്. 90 ഐപിഎല്ലില്‍ നിന്ന് 71 വിക്കറ്റാണ് ഇഷാന്തിന്റെ പേരിലുള്ളത്. 8.12 ആണ് താരത്തിന്റെ ഇക്കോണമി.കെകെആര്‍,ഡെക്കാന്‍ ചാര്‍ജേഴ്‌സ്,പഞ്ചാബ് കിങ്‌സ്,റൈസിങ് പൂനെ സൂപ്പര്‍ ജയ്്ന്റ്‌സ് ടീമുകള്‍ക്കായും കളിച്ചിട്ടുണ്ട്.

ഇത്തവണ ഡല്‍ഹി ക്യാപിറ്റല്‍സിലെത്തിയ പേസര്‍ ഉമേഷ് യാദവാണ് ഈ റെക്കോഡിലെ നാലാമന്‍. 19 നോബോളുകളാണ് അദ്ദേഹം എറിഞ്ഞത്. 121 മത്സരങ്ങളില്‍ നിന്ന് 119 വിക്കറ്റാണ് താരം വീഴ്ത്തിയത്. 8.51 ആണ് ഇക്കോണമി. 24 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications