Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: ജസ്പ്രീത് ബുംറയേക്കാള്‍ മികച്ചവന്‍ ആ ആര്‍സിബി താരം, കഴിവില്‍ വളരെ മുന്നിലെന്ന് നെഹ്‌റ

ദില്ലി: റോയല്‍ ചലഞ്ചേഴ്‌സ് നിരയിലെ ബൗളര്‍ മുഹമ്മദ് സിറാജ് എല്ലാ ഫോര്‍മാറ്റിലും കളിപ്പിക്കാന്‍ സാധിക്കുന്ന താരമാണെന്ന് ആശിഷ് നെഹ്‌റ. എല്ലാ ഫോര്‍മാറ്റിലും തിളങ്ങാന്‍ ശേഷിയുള്ള താരമായി സിറാജ് മാറി കഴിഞ്ഞു. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ടെസ്റ്റ് മത്സരങ്ങളിലെ മികവ് കൊണ്ടായിരുന്നു സിറാജ് അറിയപ്പെട്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍ സിറാജ് ടെസ്റ്റില്‍ മാത്രം മികവ് പുലര്‍ത്തുന്ന താരമല്ല. ടി20യില്‍ അദ്ദേഹം വളരെ സുപ്രധാനപ്പെട്ട ബൗളറായി മാറി കഴിഞ്ഞിരിക്കുന്നു. ബാംഗ്ലൂര്‍ നിരയില്‍ അദ്ദേഹത്തിന്റെ പ്രകടനം അമ്പരിപ്പിക്കുന്നതാണ്. ഏത് ഫോര്‍മാറ്റിലും കളിക്കാന്‍ സിറാജിന് കഴിവുണ്ടെന്നും നെഹ്‌റ പറഞ്ഞു.

1

മുഹമ്മദ് സിറാജ് മികച്ച ബൗളറെന്ന നിലയില്‍ മാത്രമല്ല, ഐപിഎല്ലിലെ ഏറ്റവും ബെസ്റ്റ് ബൗളറായ ജസ്പ്രീത് ബുംറയ്ക്കും മുകളിലാണെന്ന് താന്‍ വിശ്വസിക്കുന്നു. ബുംറയേക്കാള്‍ മികവ് സിറാജിനുണ്ട്. ബുംറയേക്കാള്‍ പന്തുകളില്‍ വേരിഷേനുകള്‍ കൊണ്ടുവരാന്‍ സിറാജിന് സാധിക്കും. സ്ലോ ബോളുകള്‍ നന്നായി എറിയാന്‍ സിറാജിന് സാധിക്കുമെന്നും നെഹ്‌റ വ്യക്തമാക്കി. നേരത്തെ രാജസ്ഥാന്‍ റോയല്‍സിനെതിരെ സിറാജ് ഗംഭീര പ്രകടനം നടത്തിയിരുന്നു. മൂന്ന് വിക്കറ്റാണ് താരം വീഴ്ത്തിയത്. ജോസ് ബട്‌ലര്‍, ഡേവിഡ് മില്ലര്‍, രാഹുല്‍ തേവാത്തിയ എന്നിവരെയാണ് സിറാജ് പുറത്താക്കിയത്. സീസണില്‍ മൊത്തം ആറ് വിക്കറ്റും സിറാജ് സ്വന്തമാക്കിയിട്ടുണ്ട്.

നേരത്തെ ടി20യില്‍ ധാരാളം റണ്‍സ് വഴങ്ങുന്ന താരമെന്ന പേര് സിറാജിനുണ്ടായിരുന്നു. എന്നാല്‍ ഈ സീസണില്‍ അമ്പരിപ്പിക്കുന്ന പ്രകടമാണ് താരം നടത്തിയത്. വിക്കറ്റ് എടുക്കുന്നതിന് പുറമേ മികച്ച ഇക്കോണമിയിലാണ് താരം പന്തെറിയുന്നത്. മുമ്പ് തന്നെ അടിച്ചുപറത്തിയ ആന്ദ്രേ റസ്സലിന് ഒരോവറില്‍ ഒരു റണ്‍സ് മാത്രം നല്‍കി ഈ സീസണില്‍ പിടിച്ചുകെട്ടിയിരുന്നു സിറാജ്. നേരത്തെ ഇന്ത്യന്‍ എ ടീമില്‍ എപ്പോഴും പറയുന്നൊരു കാര്യമുണ്ടായിരുന്നു. എല്ലാ മത്സരത്തിലും സിറാജ് ആറ് വിക്കറ്റെങ്കിലും എടുക്കുമെന്നായിരുന്നു അവര്‍ പറഞ്ഞിരുന്നത്. റെഡ് ബോളില്‍ അവന്‍ അത്രയ്ക്കധികം മികവ് പുലര്‍ത്തിയിരുന്നുവെന്ന് നെഹ്‌റ പറഞ്ഞു.

സിറാജിന്റെ കാര്യത്തില്‍ മുമ്പ് പറഞ്ഞതൊക്കെ പഴയ കാര്യങ്ങളാണ്. ഇപ്പോള്‍ ഏത് ഫോര്‍മാറ്റിലും അവന്‍ കളിക്കും. കഴിവിന്റെ കാര്യത്തില്‍ യാതൊരു കുറവും സിറാജിനില്ല. പന്തില്‍ മികച്ച വേരിയേഷന്‍ കൊണ്ടുവരാന്‍ സിറാജിന് സാധിക്കുന്നുണ്ട്. ഇനി കഴിവിന്റെ കാര്യമെടുത്താല്‍ ഇന്ത്യയുടെ ബെസ്റ്റ് ബൗളറായ ബുംറയേക്കാള്‍ മികച്ചവനാണ് സിറാജ്. പന്ത് വേഗം കുറച്ച് എറിയുന്നത് സിറാജ് മറ്റൊരു തരത്തിലാണ്. അതിന് വേഗം കുറവില്ല. ആ പന്ത് സ്വിംഗ് ചെയ്യിച്ച് ഗതി മാറ്റാന്‍ താരത്തിന് സാധിക്കുന്നു. ഫിറ്റ്‌നെസ് നിലനിര്‍ത്തുക എന്നത് മാത്രമാണ് ഇന ിസിറാജ് ചെയ്യാനുള്ളത്. അത് കൃത്യമായി ചെയ്താല്‍ സിറാജിന് തിരിഞ്ഞ് നോക്കേണ്ടി വരില്ലെന്നും നെഹ്‌റ പറഞ്ഞു.

Story first published: Sunday, April 25, 2021, 3:59 [IST]
Other articles published on Apr 25, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+