For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: ഇത്തവണ എന്തുകൊണ്ട് വിട്ടുനില്‍ക്കുന്നു? കാരണം വെളിപ്പെടുത്തി മിച്ചല്‍ സ്റ്റാര്‍ക്ക്

സിഡ്‌നി: ഇത്തവണ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ലോക ക്രിക്കറ്റിലെ ഒട്ടുമിക്ക സൂപ്പര്‍ താരങ്ങളും കളിക്കുന്നുണ്ട്. ഈ വര്‍ഷം ടി20 ലോകകപ്പ് ഇന്ത്യയില്‍ നടക്കുന്നതിനാല്‍ എല്ലാ ക്രിക്കറ്റ് ബോര്‍ഡുകളും വളരെ പ്രാധാന്യത്തോടെയാണ് ഇത്തവണത്തെ ഐപിഎല്ലിനെ കാണുന്നത്. എന്നാല്‍ ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് ഇത്തവണത്തെ ഐപിഎല്ലില്‍ പങ്കെടുക്കുന്നില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ എന്തുകൊണ്ടാണ് ഐപിഎല്ലില്‍ നിന്ന് വിട്ടുനില്‍ക്കുന്നതെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കിയിരിക്കുകയാണ്.

'ഷീല്‍ഡ് ക്രിക്കറ്റ് കൂടുതല്‍ കളിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ശാരീരികമായി ചില കാര്യങ്ങളെ നിയന്ത്രിക്കേണ്ടതുണ്ട്. ടെസ്റ്റ് ക്രിക്കറ്റിലും കൂടുതല്‍ മത്സരം ഇനിയും കളിക്കണം. സീനിയര്‍ താരമെന്ന നിലയില്‍ ദേശീയ ടീമിന് പ്രാധാന്യം നല്‍കുന്നു. ഇതുവരെ ഷീല്‍ഡ് ക്രിക്കറ്റ് ഫൈനല്‍ കളിച്ചിട്ടില്ല. അതിനാല്‍ ഷീല്‍ഡ് കപ്പ് ഫൈനല്‍ കളിച്ച് കിരീടം നേടാന്‍ ആഗ്രഹിക്കുന്നു. അതാണ് ഇപ്പോഴുള്ള പ്രധാന ആഗ്രഹം. മൂന്ന് ഫോര്‍മാറ്റിലും കഴിയുന്നിടത്തോളം കളിക്കണം. നിലവില്‍ ഷീല്‍ഡ് ക്രിക്കറ്റിനും ടെസ്റ്റ് ക്രിക്കറ്റിനുമാണ് പ്രാധാന്യം നല്‍കുന്നത്'-മിച്ചല്‍ സ്റ്റാര്‍ക്ക് പറഞ്ഞു.

mitchellstarc

ഓസ്‌ട്രേലിയയുടെ പ്രധാന പേസര്‍മാരിലൊരാളായ മിച്ചല്‍ സ്റ്റാര്‍ക്കിന് സമീപകാലത്തായി പരിക്ക് വലിയ വെല്ലുവിളി ഉയര്‍ത്തിയിരുന്നു. ഇന്ത്യക്കെതിരായ പരമ്പരയില്‍ അദ്ദേഹം കളിച്ചിരുന്നെങ്കിലും പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചിരുന്നില്ല. പരിചയസമ്പന്നനായ സ്റ്റാര്‍ക്ക് ടി20 ലോകകപ്പില്‍ ഓസീസ് നിരയിലുണ്ടാവുമെന്ന് ഉറപ്പാണ്.

ടി20 ഫോര്‍മാറ്റിലെ ശക്തനായ ബൗളര്‍മാരിലൊരാളാണ് സ്റ്റാര്‍ക്ക്. അതിനാല്‍ത്തന്നെ ടി20 ലീഗുകളില്‍ ഫ്രാഞ്ചൈസികളുടെ പ്രിയപ്പെട്ടവനുമാണ് താരം. 27 ഐപിഎല്ലില്‍ നിന്ന് 34 വിക്കറ്റുകള്‍ അദ്ദേഹം വീഴ്ത്തിയിട്ടുണ്ട്. 15 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയതാണ് ഏറ്റവും മികച്ച ബൗളിങ് പ്രകടനം. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്,റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമുകള്‍ക്കുവേണ്ടിയാണ് 31കാരനായ സ്റ്റാര്‍ക്ക് ഐപിഎല്‍ കളിച്ചത്.

ഓസ്‌ട്രേലിയക്കുവേണ്ടി 61 ടെസ്റ്റില്‍ നിന്ന് 255 വിക്കറ്റും 96 ഏകദിനത്തില്‍ നിന്ന് 184 വിക്കറ്റും 35 ടി20യില്‍ നിന്ന് 47 വിക്കറ്റും അദ്ദേഹം വീഴ്ത്തിയിട്ടുണ്ട്. ഏപ്രില്‍ 9 മുതല്‍ മെയ് 30വരെയാണ് ഐപിഎല്‍നടക്കുന്നത്. ടി20 ലോകകപ്പ് ഒക്ടോബറിലും നവംബറിലുമായാവും നടക്കുക. മുംബൈ ഇന്ത്യന്‍സാണ് നിലവിലെ ഐപിഎല്‍ ജേതാക്കള്‍. തട്ടകത്തിന്റെ ആധിപത്യം ഇല്ലാതെ ആറ് വേദികളിലായാണ് ഇത്തവണ ടൂര്‍ണമെന്റ് നടക്കുന്നത്.

Story first published: Tuesday, March 23, 2021, 13:32 [IST]
Other articles published on Mar 23, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+