IPL 2021: ആര്‍സിബിക്കു വായ്പയില്‍ ഇവരെ നോട്ടമിടാം, മൂന്നു പേരും കിവീസ് താരങ്ങള്‍
ഐപിഎല്ലിന്റെ 14ാം സീസണിലെ മിഡ് സീസണ്‍ ട്രാന്‍സ്ഫര്‍ ജാലകം തുറന്നു കഴിഞ്ഞു. ടീമുകള്‍ക്കു സീസണ്‍ അവസാനിക്കുന്നതു വരെ താരങ്ങളെ വായ്പയില്‍ കൊണ്ടുവരാനുള്ള മികച്ച അവസരമാണിത്. ടൂര്‍ണമെന്റ് പാതിവഴിയില്‍ നില്‍ക്കെ പല ഫ്രാഞ്ചൈസികള്‍ക്കും നിരവധി വിദേശ കളിക്കാരെ നഷ്ടമായിട്ടുണ്ട്. പരിക്കു കാരണം ചിലര്‍ നാട്ടിലേക്കു മടങ്ങിയപ്പോള്‍ മറ്റു ചിലരാവട്ടെ രാജ്യത്തെ കൊവിഡ് ഭീഷണിയെ തുടര്‍ന്നു പിന്‍മാറുകയായിരുന്നു.
വിരാട് കോലിയുടെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനും ചില വിദേശ കളിക്കാരെ നഷ്ടമായിട്ടുണ്ട്. ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ കെയ്ന്‍ റിച്ചാര്‍ഡ്‌സനു പകരം സ്‌കോട്ട് ക്യുഗെലൈനിനെ ആര്‍സിബി ടീമിലെത്തിച്ചിരുന്നു. എന്നാല്‍ ഓസീസ് സ്പിന്നര്‍ ആദം സാംപയ്ക്കു പകരക്കാരനെ കണ്ടെത്തിയിട്ടില്ല. സംപയ്ക്കു പകരം ആര്‍സിബിക്കു ടീമിലെത്തിക്കാവുന്ന വിദേശ കളിക്കാര്‍ ആരൊക്കെയാണെന്നു നമുക്കു നോക്കാം.

മിച്ചെല്‍ സാന്റ്‌നര്‍
നിലവില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമിന്റെ താരമാണ് ന്യൂസിലാന്‍ഡ് സ്പിന്നര്‍ മിച്ചെല്‍ സാന്റ്‌നര്‍. പപക്ഷെ ഈ സീസണില്‍ ഒരു മല്‍സരത്തില്‍പ്പോലും അദ്ദേഹത്തിനു കളിക്കാന്‍ അവസരം ലഭിച്ചിട്ടില്ല. പരിചയ സമ്പന്നനായ ദക്ഷിണാഫ്രിക്കന്‍ വെറ്ററന്‍ സ്പിന്നര്‍ ഇമ്രാന്‍ താഹിര്‍ ടീമിലുള്ളതിനാല്‍ തന്നെ പ്രഥമ പരിഗണന അദ്ദേഹത്തിനാണ്.
ഐപിഎല്ലില്‍ ഏഴ് ഇക്കോണമി റേറ്റില്‍ ആറു വിക്കറ്റുകള്‍ സാന്റ്‌നര്‍ക്കു നേടാനായിട്ടുണ്ട്. ബൗളിങില്‍ മാത്രമല്ല ബാറ്റിങിലും അവസാന ഓവറുകളില്‍ ആഞ്ഞടിക്കാനുള്ള പ്രഹരശേഷി അദ്ദേഹത്തിനെ അപകടകാരിയാക്കുന്നു.

ലോക്കി ഫെര്‍ഗൂസന്‍
ന്യൂസിലാന്‍ഡ് ഓള്‍റൗണ്ടര്‍ ലോക്കി ഫെര്‍ഗൂസനാണ് ആര്‍സിബി നോട്ടമിടാവുന്ന മറ്റൊരാള്‍. മികച്ച പേസ് ബൗളറും വെടിക്കെട്ട് ബാറ്റ്‌സ്മാനുമാണ് ഫെര്‍ഗൂസന്‍. നിലവില്‍ ആര്‍സിബിയില്‍ ഈ റോളില്‍ കളിക്കുന്നത് ന്യൂസിലാന്‍ഡിന്റെ തന്നെ യുവ ഓള്‍റൗണ്ടര്‍ കൈല്‍ ജാമിസണാണ്. ഫെര്‍ഗൂസനെ ടീമിലേക്കു കൊണ്ടു വന്നാല്‍ അതു ജാമിസണിന്റെ ജോലി ഭാരം കുറയ്ക്കാന്‍ സഹായിക്കും.
നിലവില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ടീമിനൊപ്പമാണ് ഫെര്‍ഗൂസന്‍. പക്ഷെ ഈ സീസണില്‍ ഒരു മല്‍സരത്തില്‍പ്പോലും അദ്ദേഹത്തെ കളിപ്പിച്ചിട്ടില്ല. നിലവില്‍ പ്ലെയിങ് സ്ഥാനത്തേക്കു പരിഗണിക്കപ്പെടുന്ന നാലു പേര്‍ ക്യാപ്റ്റന്‍ ഒയ്ന്‍ മോര്‍ഗന്‍, ആന്ദ്രെ റസ്സല്‍, പാറ്റ് കമ്മിന്‍സ്, സുനില്‍ നരെയ്ന്‍ എന്നിവരാണ്.

ജിമ്മി നീഷാം
മുംബൈ ഇന്ത്യന്‍സ് ഓള്‍റൗണ്ടര്‍ ജിമ്മി നീഷാമാണ് ആര്‍സിബിക്കു പരിഗണിക്കാവുന്ന മറ്റൊരാള്‍. ഫിനിഷറായും പേസറായും ടീമിന് ഉപയോഗിക്കാവുന്ന താരമാണ് അദ്ദേഹം. നേരത്തേ ഡല്‍ഹി ക്യാപ്പിറ്റല്‍സ്, കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ടീമുകളുടെ ഭാഗമായിരുന്ന നീഷാമിനെ 50 ലക്ഷം രൂപയ്ക്കാണ് മുംബൈ തങ്ങളുടെ കൂടാരത്തിലേക്കു കൊണ്ടുവന്നത്.
ഐപിഎല്‍ കരിയറെടുത്താല്‍ വളരെ കുറച്ച് അവസരങ്ങള്‍ മാത്രപമേ നീഷാമിനു ലഭിച്ചിട്ടുള്ളൂ. 2014 മുതല്‍ 2020 വരെ വെറും 10 മല്‍സരങ്ങളിലാണ് അദ്ദേഹം കളിച്ചത്. 61 റണ്‍സെടുക്കുന്നതിനൊപ്പം മൂന്നു വിക്കറ്റുകളുമാണ് നീഷാം വീഴ്ത്തിയത്. ഈ സീസണില്‍ മുംബൈയ്ക്കായി ഒരു മല്‍സരത്തില്‍ മാത്രമേ അദ്ദേഹം കളിച്ചിട്ടുള്ളൂ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications