Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: ഓരോ ടീമിനെതിരെയും കൂടുതല്‍ ജയം ആര്‍ക്ക്? മുംബൈ എല്ലാവരുടെയും പേടി സ്വപ്‌നം

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണ്‍ ആരംഭിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം. ഏപ്രില്‍ 9ന് ആരംഭിക്കുന്ന ടൂര്‍ണമെന്റിനായി അവസാന ഘട്ട തയ്യാറെടുപ്പിലാണ് ടീമുകള്‍. ഇത്തവണയും ഫേവറേറ്റുകളിലായി അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സുണ്ട്. ടൂര്‍ണമെന്റ് ചരിത്രത്തില്‍ ഓരോ ടീമിനെതിരെയും കൂടുതല്‍ ജയം നേടിയ ടീമേതാണ്? കണക്കുകള്‍ പരിശോധിക്കാം.

കെകെആർ മുംബൈ ഇന്ത്യന്‍സ്

മുംബൈ ഇന്ത്യന്‍സാണ് എല്ലാ ടീമുകളുടെയും പ്രധാന വെല്ലുവിളി. ഓയിന്‍ മോര്‍ഗന്‍ നിലവില്‍ ക്യാപ്റ്റനായുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരേ 21 ജയമാണ് മുംബൈ ഇന്ത്യന്‍സിനുള്ളത്. രോഹിത് ശര്‍മയുടെ ഒട്ടുമിക്ക തന്ത്രങ്ങളും കെകെആറിനെതിരേ ഫലം കണ്ടിട്ടുണ്ടെന്ന് കണക്കുകളില്‍ നിന്ന് വ്യക്തം. ഇത്തവണയും കെകെആറിന് വെല്ലുവിളി ഉയര്‍ത്താന്‍ മുംബൈ ഇന്ത്യന്‍സുണ്ടാവും.

ചെന്നൈ സൂപ്പര്‍ കിങ്‌സ്-മുംബൈ ഇന്ത്യന്‍സ്

ഐപിഎല്ലിലെ എല്‍ ക്ലാസിക്കോയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്-മുംബൈ ഇന്ത്യന്‍സ് പോരാട്ടം. എംഎസ് ധോണി നായകനായ സിഎസ്‌കെ എല്ലാ സീസണിലും അനുഭവസമ്പന്നരായ താരങ്ങളുടെ നീണ്ട നിരയാണ്. അവസാന സീസണില്‍ മാത്രമാണ് അവര്‍ പ്ലേ ഓഫില്‍ കടക്കാതെ പോയത്. ഐപിഎല്ലില്‍ മികച്ച റെക്കോഡുള്ള സിഎസ്‌കെയെ കൂടുതല്‍ തവണ തോല്‍പ്പിച്ചത് മുംബൈ ഇന്ത്യന്‍സാണ്. 18 തവണയാണ് സിഎസ്‌കെയെ മുംബൈ തോല്‍പ്പിച്ചത്.

കെ എല്‍ രാഹുല്‍

കെ എല്‍ രാഹുല്‍ നായകനായ പഞ്ചാബ് കിങ്‌സിനെതിരേ കൂടുതല്‍ ജയം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനാണ്. 18 മത്സരങ്ങളാണ് കെകെആര്‍ പഞ്ചാബിനെ തോല്‍പ്പിച്ചിട്ടുള്ളത്. രാഹുലിനെക്കൂടാതെ മായങ്ക് അഗര്‍വാള്‍,ക്രിസ് ഗെയ്ല്‍,നിക്കോളാസ് പുരാന്‍ തുടങ്ങിയവരെല്ലാം പഞ്ചാബിനൊപ്പമുണ്ട്. വിരാട് കോലിയുടെ ആര്‍സിബിക്കെതിരെയും കൂടുതല്‍ ജയം നേടിയത് മുംബൈ ഇന്ത്യന്‍സാണ്.

വിരാട് കോലി-രോഹിത് ശര്‍മ

വിരാട് കോലി-രോഹിത് ശര്‍മ നേര്‍ക്കുനേര്‍ പോരാട്ടത്തിന് വലിയ സ്വീകാര്യതയാണ് ഐപിഎല്ലിലുള്ളത്. ആര്‍സിബിയെ 17 തവണ മുംബൈ തോല്‍പ്പിച്ചിട്ടുണ്ട്. അവസാന സീസണില്‍ ഇരു ടീമുകളും തമ്മിലുള്ള ഒരു ആവേശ മത്സരം സൂപ്പര്‍ ഓവറിലേക്ക് നീണ്ടിരുന്നു. വാശിയേറിയ പോരാട്ടത്തിനൊടുവില്‍ ജയം ആര്‍സിബിക്കായിരുന്നു.

മുംബൈ-ഡല്‍ഹി

ഡല്‍ഹി ക്യാപിറ്റല്‍സിനെതിരേ കൂടുതല്‍ ജയം മുംബൈക്കാണ്. 16 മത്സരത്തിലാണ് ഡല്‍ഹി ക്യാപിറ്റല്‍സിനെ മുംബൈ തോല്‍പ്പിച്ചത്. അവസാന സീസണിലെ ഫൈനലില്‍ ഡല്‍ഹിയെ തോല്‍പ്പിച്ചാണ് മുംബൈ കിരീടം നേടിയത്. രാജസ്ഥാന്‍ റോയല്‍സിനെതിരേ കൂടുതല്‍ ജയം നേടിയത് സിഎസ്‌കെയാണ്. 14 തവണയാണ് സിഎസ്‌കെ രാജസ്ഥാനെ കീഴടക്കിയത്.

മുംബൈ ഇന്ത്യന്‍സ്

മുംബൈ ഇന്ത്യന്‍സിനെതിരേ സിഎസ്‌കെ,ഡല്‍ഹി,പഞ്ചാബ് ടീമുകള്‍ക്ക് 12 ജയം വീതമുണ്ട്. ഐപിഎല്ലിലെ ഏറ്റവും ശക്തരുടെ നിരയായതിനാല്‍ മുംബൈക്കെതിരായ ജയം വളരെ പ്രയാസമാണ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ കെകെആറാണ് കൂടുതല്‍ ജയിച്ചത്. 12 മത്സരങ്ങളിലാണ് കെകെആര്‍ ഹൈദരാബാദിനെ വീഴ്ത്തിയത്.

Story first published: Tuesday, March 30, 2021, 12:35 [IST]
Other articles published on Mar 30, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+