Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: മുംബൈ x ഹൈദരാബാദ്, ഈ മൂന്ന് താരപോരാട്ടങ്ങളെ കരുതിയിരിക്കുക

ഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദും മുംബൈ ഇന്ത്യന്‍സും നേര്‍ക്കുനേര്‍. ഏഴ് മത്സരത്തില്‍ ആറ് തോല്‍വി വഴങ്ങിയ ഹൈദരാബാദ് പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്ത് നില്‍ക്കുമ്പോള്‍ ഏഴില്‍ നാലിലും ജയിച്ചാണ് മുംബൈ ഇന്ത്യന്‍സ് എത്തുന്നത്. ഡല്‍ഹിയില്‍ വൈകീട്ട് 7.30നാണ് മത്സരം.

സ്‌കെ,കെകെആര്‍ ടീം അംഗങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനാല്‍ത്തന്നെ വളരെ സുരക്ഷയൊരുക്കിയാണ് ടൂര്‍ണമെന്റ് നടത്തുന്നത്. അവസാന മത്സരത്തില്‍ സിഎസ്‌കെയുടെ കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന് ജയിച്ച ആത്മവിശ്വാസത്തില്‍ മുംബൈ ഇറങ്ങുമ്പോള്‍ രാജസ്ഥാന്‍ റോയല്‍സിനോട് തോറ്റ ക്ഷീണത്തിലാണ് ഹൈദരാബാദിന്റെ വരവ്. ആവേശ മത്സരത്തില്‍ കാത്തിരിക്കുന്ന മൂന്ന് താരപോരാട്ടങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.


കെയ്ന്‍ വില്യംസണ്‍- ട്രന്റ് ബോള്‍ട്ട്

കെയ്ന്‍ വില്യംസണ്‍- ട്രന്റ് ബോള്‍ട്ട്

ഹൈദരാബാദ് നായകന്‍ കെയ്ന്‍ വില്യംസണും മുംബൈ ന്യൂബോള്‍ പേസറുമായ ട്രന്റ് ബോള്‍ട്ടും തമ്മിലുള്ള പോരാട്ടം ശ്രദ്ധേയമാവും. തുടക്കത്തിലേ തന്നെ ഹൈദരാബാദിന് വിക്കറ്റ് നഷ്ടമായാല്‍ മൂന്നാം നമ്പറില്‍ കെയ്ല്‍ വില്യംസണ്‍ തന്നെ എത്തിയേക്കും. അങ്ങനെയാണെങ്കില്‍ ന്യൂസീലന്‍ഡ് നായകനായ വില്യംസണും ന്യൂസീലന്‍ഡ് സ്റ്റാര്‍ പേസറായ ബോള്‍ട്ടും നേര്‍ക്കുനേര്‍ എത്തും. വില്യംസണിനൊപ്പം കളിച്ചിട്ടുള്ള അനുഭവസമ്പത്ത് മുതലാക്കി വിക്കറ്റെടുക്കാന്‍ ബോള്‍ട്ടിന് സാധിക്കുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

കീറോണ്‍ പൊള്ളാര്‍ഡ്- റാഷിദ് ഖാന്‍

കീറോണ്‍ പൊള്ളാര്‍ഡ്- റാഷിദ് ഖാന്‍

മുംബൈ ഇന്ത്യന്‍സിന്റെ നട്ടെല്ലാണ് മധ്യനിരയിലെ പൊള്ളാര്‍ഡിന്റെ സാന്നിധ്യം. സിഎസ്‌കെയ്‌ക്കെതിരായ മത്സരത്തിലെ വെടിക്കെട്ട് പ്രകടനത്തോടെ ഫോമിലേക്കെത്തിയ പൊള്ളാര്‍ഡിന് പ്രധാനമായും ഭീഷണി ഉയര്‍ത്തുക ഹൈദരാബാദ് സ്പിന്നര്‍ റാഷിദ് ഖാനാവും. ഗ്ലൂഗിയില്‍ പതറുന്നത് ശീലമുള്ള പൊള്ളാര്‍ഡിനെ കുടുക്കാന്‍ റാഷിദിന് സാധിച്ചാല്‍ ഹൈദരാബാദിനത് നേട്ടമാവും. നിലയുറപ്പിച്ചാല്‍ സ്പിന്‍ ബൗളര്‍മാര്‍ക്കെതിരേ ഏറ്റവും ശക്തനായ താരമാണ് പൊള്ളാര്‍ഡ്. അതിനാല്‍ത്തന്നെ നിലയുറപ്പിക്കാന്‍ അനുവദിക്കാതെ പൊള്ളാര്‍ഡിനെ മടക്കാനാവും ഹൈദരാബാദ് ശ്രമിക്കുക.

മനീഷ് പാണ്ഡെ- ജസ്പ്രീത് ബുംറ

മനീഷ് പാണ്ഡെ- ജസ്പ്രീത് ബുംറ

വാര്‍ണറെ പുറത്തിരുത്തിയതോടെ മനീഷ് പാണ്ഡെ-ജോണി ബെയര്‍സ്‌റ്റോ കൂട്ടുകെട്ടാണ് ഹൈദരാബാദിനായി ഓപ്പണിങ്ങിനിറങ്ങുന്നത്. ഇതോടെ മനീഷ് പാണ്ഡെ-ജസ്പ്രീത് ബുംറ നേര്‍ക്കുനേര്‍ പോരാട്ടാം ശ്രദ്ധയമാവും. സിഎസ്‌കെയ്‌ക്കെതിരേ തല്ലുവാങ്ങിക്കൂട്ടിയ ബുംറയ്ക്ക് ഇന്നത്തെ മത്സരത്തില്‍ തിരിച്ചുവരവ് അത്യാവശ്യമാണ്. അതിനാല്‍ത്തന്നെ പവര്‍പ്ലേയ്ക്കുള്ളില്‍ മനീഷ്-ബുംറ പോരാട്ടം ശ്രദ്ധേയമാവും. ഡല്‍ഹിയിലാണ് മത്സരമെന്നതിനാല്‍ ബാറ്റ്‌സ്മാന്‍മാര്‍ക്കാവും കൂടുതല്‍ മുന്‍തൂക്കം.

Story first published: Tuesday, May 4, 2021, 9:57 [IST]
Other articles published on May 4, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+