ബാറ്റിന്റെ ഭാരമെത്ര? മല്‍സരത്തിനുള്ള തയ്യാറെടുപ്പ് എങ്ങനെ? തുറന്നുപറഞ്ഞ് ഇഷാന്‍ കിഷന്‍
ഐപിഎല്ലിലൂടെ ഇന്ത്യന്‍ ടീമിന്റെ കുപ്പായമണിയാന്‍ അവസരം ലഭിച്ച താരങ്ങളിലൊരാളാണ് യുവ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഇഷാന്‍ കിഷന്‍. വിക്കറ്റ് കീപ്പറായല്ല മറിച്ച് സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാനായിട്ടായിരുന്നു താരത്തിന്റെ അരങ്ങേറ്റം. ഐപിഎല്ലില്‍ നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിന്റെ താരമാണ് ഇഷാന്‍.
കഴിഞ്ഞ സീസണില്‍ മുംബൈയുടെ അഞ്ചാം കിരീടവിജയത്തില്‍ താരം നിര്‍ണാക പങ്കുവഹിച്ചിരുന്നു. പക്ഷെ നിര്‍ത്തിവച്ചിരിക്കുന്ന ഈ സീസണില്‍ ഇഷാന്‍ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം നടത്തിയിരുന്നില്ല. ഇതു കാരണം ടീമിനു പുറത്താവുകയും ചെയ്തു. മല്‍സരത്തില്‍ താനുപയോഗിക്കുന്ന ബാറ്റിനെക്കുറിച്ചും തയ്യാറെടുപ്പുകളെക്കുറിച്ചും ഇഷാന്‍ തുറന്നുപറയുന്ന ഒരു വീഡിയോ മുംബൈ ഇപ്പോള്‍ പങ്കു വച്ചിരിക്കുകയാണ്.

ബാറ്റിന്റെ ഭാരം
1150 ഗ്രാം ഭാരമുള്ള ബാറ്റ് നല്‍കാനാണ് ഞാന്‍ ആവശ്യപ്പെടാറുള്ളത്. ബാറ്റിലെ ഗ്രിപ്പ്, സ്റ്റിക്കറുകള്‍ എന്നിവ നീക്കിയാല്‍ ഭാരം അല്‍പ്പം കുറയും. ബാറ്റിന്റെ ഭാരം കുറയ്ക്കാനോ, താഴെ ഭാഗത്തേക്കു കൂടുതല്‍ ഭാരം അനുഭവപ്പെടുകയോ ചെയ്യുകയാണെങ്കില്‍ മുകള്‍ഭാഗത്ത് ചില മിനുക്കലുകള്‍ നടത്തി ഞങ്ങള്‍ അതു പരിഹരിക്കാന്‍ ശ്രമിക്കാറുണ്ട്. ഇപ്പോഴത്തെ ഭൂരിഭാഗം ബാറ്റുകളും വളരെ മികച്ചതാണ്, വളരെ നല്ല രീതിയില്‍ തയ്യാറാക്കിയ അവയില്‍ തേച്ചുമിനുക്കല്‍ വേണ്ടി വരാറില്ല. അതുകൊണ്ടു തന്നെ അവ നേരിട്ട് മല്‍സരങ്ങളില്‍ ഉപയോഗിക്കുകയും ചെയ്യാമെന്നും ഇഷാന്‍ വ്യക്തമാക്കി.

ഐപിഎല്ലിലെ പ്രകടനം
യുഎഇയില്‍ നടന്ന 2020ലെ ഐപിഎല്ലില്‍ മുംബൈയുടെ ടോപ്‌സ്‌കോററായിരുന്നു ഇഷാന്‍. ഓപ്പണിങ് ഉള്‍പ്പെടെ വ്യത്യസ്ത പൊസിഷനുകളില്‍ ഇറങ്ങി താരം മാച്ച് വിന്നിങ് ഇന്നിങ്‌സുകള്‍ കളിച്ചിരുന്നു. ഇതേ തുടര്‍ന്നായിരുന്നു ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ ഇഷാനു അരങ്ങേറാന്‍ അവസരം ലഭിച്ചത്.
പക്ഷെ ഈ സീസണില്‍ ഇഷാന്‍ ബാറ്റിങില്‍ തീര്‍ത്തും നിരാശപ്പെടുത്തി. അഞ്ചു മല്‍സരങ്ങളില്‍ കളിച്ച അദ്ദേഹം 14ന് മുകളില്‍ ശരാശരിയില്‍ നേടിയത് വെറും 73 റണ്‍സായിരുന്നു. ഇതോടെ അവസാനത്തെ മല്‍സരങ്ങളില്‍ ഇഷാന്‍ പ്ലെയിങ് ഇലവനില്‍ നിന്നും ഒഴിവാക്കപ്പെടുകയും ചെയ്തു.

ലങ്കന്‍ പര്യടനം
ജൂലൈയില്‍ നടക്കാനിരിക്കുന്ന ശ്രീലങ്കന്‍ പര്യടനത്തില്‍ ഇന്ത്യന്‍ ടീമില്‍ ഇഷാനെ ഉള്‍പ്പെടുത്തുമെന്നാണ് സൂചനകള്‍. ടി20, ഏകദിന പരമ്പരകളാണ് ഇന്ത്യയുടെ രണ്ടാംനിര ടീം ലങ്കയില്‍ കളിക്കുക. ടീമിനെ ഈ മാസം അവസാനത്തോടെ പ്രഖ്യാപിക്കുമെന്നാണ് വിവരം.
റിഷഭ് പന്ത് വിരാട് കോലിക്കു കീഴില്‍ ഇന്ത്യന്‍ ടീമിനൊപ്പം ഇംഗ്ലണ്ട് പര്യടനത്തിനായി തിരിക്കുന്നതിനാല്‍ ലങ്കയില്‍ ഇഷാനെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്കു പരിഗണിച്ചേക്കും. മലയാളി താരം സഞ്ജു സാംസണിനും വിക്കറ്റ് കീപ്പറുടെ റോളില്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നുണ്ട്. ഇംഗ്ലണ്ടിനെതിരേയുള്ള അരങ്ങേറ്റ ടി20 മല്‍സരത്തില്‍ 32 ബോളില്‍ നിന്നും 56 റണ്‍സോടെ ഇഷാന്‍ മാന്‍ ഓഫ് ദി മാച്ചായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications