Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: ഒന്നൊന്നര സിക്‌സര്‍! മാക്‌സ്വെല്ലിന്റെ കസേര തെറിച്ചു- ഇനി പൊള്ളാര്‍ഡ് ഒന്നാമന്‍

ഐപിഎല്ലിന്റെ ഊ സീസണിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സിക്‌സര്‍ ഇനി മുംബൈ ഇന്ത്യന്‍സിന്റെ വെസ്റ്റ് ഇന്‍ഡീസ് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ കരെണ്‍ പൊള്ളാര്‍ഡിന്റെ പേരില്‍. സണ്‍റൈസേഴ്‌സിനെതിരായ കളിയിലാണ് അദ്ദേഹം സിക്‌സറില്‍ റെക്കോര്‍ഡിട്ടത്. 105 മീറ്ററായിരുന്നു പൊള്ളാര്‍ഡിന്റെ സിക്‌സറിന്റെ ദൂരം. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ സൂപ്പര്‍ താരം ഗ്ലെന്‍ മാക്‌സ്വെല്ലായിരുന്നു 100 മീ ദൂരത്തില്‍ സിക്‌സറടിച്ച് നേരത്തേ തലപ്പത്ത്.

1

മുംബൈ ഇന്ത്യന്‍സിന്റെ സൂര്യകുമാര്‍ യാദവ് (99 മീ), സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ മനീഷ് പാണ്ഡെ (96 മീ), എസ്ആര്‍എച്ചിന്റെ തന്നെ അബ്ദുള്‍ സമദ് (93 മീ), രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍ (91 മീ) എന്നിവരാണ് ദൈര്‍ഘ്യമേറിയ സിക്‌സറുകളുടെ കാര്യത്തില്‍ തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.

എസ്ആര്‍എച്ചിനെതിരേ 17ാം ഓവറിലെ ആദ്യ ബോളിലായിരുന്നു പൊള്ളാര്‍ഡ് ഈ സീസണിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സിക്‌സര്‍ പറത്തിയത്. അഫ്ഗാനിസ്താന്‍ സ്പിന്നര്‍ മുജീബുര്‍ റഹ്മാനായിരുന്നു ബൗളര്‍. മിഡ് വിക്കറ്റിന് മുകളിലൂടെ പൊള്ളാര്‍ഡ് പായിച്ച സിക്‌സര്‍ ചെപ്പോക്ക് സ്‌റ്റേഡിയത്തിന്റെ മേല്‍ക്കൂരയിലാണ് ലാന്‍ഡ് ചെയ്തത്.

ദൈര്‍ഘ്യമേറിയ സിക്‌സറിനൊപ്പം മറ്റൊരു നേട്ടം കൂടി പൊള്ളാര്‍ഡ് ഈ ഇന്നിങ്‌സില്‍ തന്റെ പേരിലാക്കി. ഐപിഎല്ലില്‍ 200 സിക്‌സറുകളെന്ന നാഴികക്കല്ലാണ് അദ്ദേഹം പിന്നിട്ടത്. മുംബൈയ്ക്കായി ഐപിഎല്ലില്‍ 200 സിക്‌സറുകളടിച്ച ആദ്യ താരം കൂടിയാണ് പൊള്ളാര്‍ഡ്. 166 സിക്‌സറുകളുമായി നായകന്‍ രോഹിത് ശര്‍മ, ഹാര്‍ദിക് പാണ്ഡ്യ (93) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്.

ഏറ്റവും കുറച്ചു ഇന്നിങ്‌സുകളില്‍ നിന്നും സിക്‌സറുകളില്‍ ഡബിളടിച്ച മൂന്നാമത്തെ താരം കൂടിയാണ് പൊള്ളാര്‍ഡ്. 150 ഇന്നിങ്‌സുകളാണ് 200 സിക്‌സറുകള്‍ക്കായി അദ്ദേഹത്തിനു വേണ്ടിവന്നത്. ഈ റെക്കോര്‍ഡ് പഞ്ചാബ് കിങ്‌സിന്റെ യൂനിവേഴ്‌സല്‍ ബോസ് ക്രിസ് ഗെയ്‌ലിനു അവകാശപ്പെട്ടതാണ്. വെറും 68 ഇന്നിങ്‌സുകള്‍ മാത്രമേ ഗെയ്‌ലിനു വേണ്ടിവന്നുള്ളൂ. 137 ഇന്നിങ്‌സുകളില്‍ നിന്നും 200 സിക്‌സറുകളടിച്ച ആര്‍സിബി ഇതിഹാസം എബി ഡിവില്ലിയേഴ്‌സിനാണ് രണ്ടാംസ്ഥാനം.

Story first published: Saturday, April 17, 2021, 22:45 [IST]
Other articles published on Apr 17, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+