Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: സൂപ്പര്‍ ഫ്‌ളോപ്പ്- അഞ്ചു മല്‍സരം, 36 റണ്‍സ്! ഹാര്‍ദിക് ടീമിന് പുറത്തേക്കോ?

ഐപിഎല്ലിന്റെ 14ാം സീസണിലെ ഏറ്റവും ഫ്‌ളോപ്പായി മാറിയിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ. മാച്ച് വിന്നര്‍മാരില്‍ ഒരാളായ ഹാര്‍ദിക്കിന്റെ ഹീറോയിസം പ്രതീക്ഷിച്ച മുംബൈ ആരാധകര്‍ ഞെട്ടലിലാണ്. സീസണില്‍ ഇതുവരെ നടന്ന അഞ്ചു മല്‍സരങ്ങളിലും ഹാര്‍ദിക് ക്ലിക്കായിട്ടില്ല. യുഎഇയില്‍ നടന്ന കഴിഞ്ഞ സീസണില്‍ ചില ഇടിവെട്ട് ഇന്നിങ്‌സുകള്‍ കളിക്കാന്‍ അദ്ദേഹത്തിനായിരുന്നു.

എന്നാല്‍ ഇത്തവണ ഹാര്‍ദിക്കിന് തൊട്ടതെല്ലാം പിഴച്ചിരിക്കുകയാണ്. ബൗളിങും ചെയ്യാതിരിക്കുന്നതിനാല്‍ ടീമിന് അധികപ്പറ്റായി അദ്ദേഹം മാറിക്കൊണ്ടിരിക്കുകയാണെന്നു സംശയിച്ചാല്‍ തെറ്റുപറയാന്‍ കഴിയില്ല. വരാനിരിക്കുന്ന കളികളിലും ഹാര്‍ദിക് ഫ്‌ളോപ്പ് ഷോ തുടര്‍ന്നാല്‍ അദ്ദേഹത്തെ പുറത്തിരുത്താന്‍ ടീം മാനേജ്‌മെന്റ് നിര്‍ബന്ധിതരായേക്കും.

വെറും 36 റണ്‍സ്!

വെറും 36 റണ്‍സ്!

ഈ സീസണില്‍ ഇതുവരെ കളിച്ച അഞ്ചു ഇന്നിങ്‌സുകളില്‍ നിന്നും ഹാര്‍ദിക്കിന് ആകെ സ്‌കോര്‍ ചെയ്യാനായത് 36 റണ്‍സ് മാത്രമാണ്. ഒരു തവണ പോലും 20 റണ്‍സ് തികയ്ക്കാന്‍ അദ്ദേഹത്തിനായതുമില്ല.
ആര്‍സിബിക്കെതിരേയുള്ള ഉദ്ഘാടന മല്‍സരത്തില്‍ 10 ബോളില്‍ 13ഉം കെകെആറിനെതിരേ 17 ബോളില്‍ 15ഉം റണ്‍സിന് അദ്ദേഹം പുറത്തായിരുന്നു. തുടര്‍ന്നുള്ള മൂന്നു ഇന്നിങ്‌സുകളിലും ഹാര്‍ദിക് ഒറ്റയക്ക സ്‌കോറിന് പുറത്തായി. എസ്ആര്‍എച്ചിനെതിരേ അഞ്ചു ബോളില്‍ ഏഴും ഡിസിക്കെതിരേ ഗോള്‍ഡന്‍ ഡെക്കുമായ അദ്ദേഹം പഞ്ചാബിനെതിരേ നാലു ബോളില്‍ ഒരു റണ്ണുമെടുത്ത് ക്രീസ് വിടുകയായിരുന്നു. അഞ്ച് ഇന്നിങ്‌സുകളില്‍ ഹാര്‍ദിക് ആകെ നേടിയത് അഞ്ചു ബൗണ്ടറികളാണ്. ഒരു സിക്‌സര്‍ പോലും അദ്ദേഹം ഇത്തവണ നേടിയില്ലെന്നത് ആശ്ചര്യകരമാണ്.

എന്തു കൊണ്ട് ബൗള്‍ ചെയ്യുന്നില്ല?

എന്തു കൊണ്ട് ബൗള്‍ ചെയ്യുന്നില്ല?

ഈ സീസണില്‍ ബാറ്റിങില്‍ ഫ്‌ളോപ്പായ ഹാര്‍ദിക് കഴിഞ്ഞ അഞ്ച് ഇന്നിങ്‌സുകളിലും ബൗള്‍ ചെയ്തിട്ടുമില്ല. ഇംഗ്ലണ്ടിനെതിരായ അവസാന ഏകദിനത്തില്‍ ഇന്ത്യക്കായി കളിക്കവെയേറ്റ പരിക്കുകാരണമാണ് താരത്തെക്കൊണ്ട് ബൗള്‍ ചെയ്യിക്കാത്തതിനു കാരണമെന്നാണ് മുംബൈ കോച്ച് മഹേല ജയവര്‍ധനെ പറയുന്നത്.
പരിക്കു ഭേദമായി മടങ്ങിവന്നതിനാല്‍ കഴിഞ്ഞ സീസണില്‍ ഹാര്‍ദിക്കിനെക്കൊണ്ട് ബൗള്‍ ചെയ്യിച്ചിരുന്നില്ല. ഇത്തവണയും അദ്ദേഹത്തിന്റെ പരിക്ക് ഗുരുതരമാവേണ്ടെന്നു കരുതിയാണ് ബൗള്‍ ചെയ്യിക്കാത്തത്. എന്നാല്‍ താന്‍ ഓക്കെയാണെന്നു ഹാര്‍ദിക് പറഞ്ഞാല്‍ വരാനിരിക്കുന്ന മല്‍സരങ്ങളില്‍ ഓവര്‍ നല്‍കിയേക്കും. അദ്ദേഹം ബൗള്‍ ചെയ്യുന്നത് കാണാന്‍ ഞങ്ങള്‍ക്കും ഇഷ്ടമാണ്. എന്നാല്‍ ഇപ്പോഴത്തെ ചെറിയ ബുദ്ധിമുട്ടുകള്‍ മാറുകയും പൂര്‍ണ ഫിറ്റാണെന്നു ബോധ്യമാവുകയും ചെയ്താല്‍ മാത്രമേ ബൗളിങില്‍ ഹാര്‍ദിക്കിനെ ഉപയോഗിക്കുകയുള്ളൂവെന്നും ജയവര്‍ധനെ വ്യക്തമാക്കിയിരുന്നു.

 നീഷാം വരുമോ?

നീഷാം വരുമോ?

ബാറ്റിങിലെ മോശം ഫോമും ബൗളിങില്‍ സഹായവും ലഭിക്കാത്തതിനാലും ഹാര്‍ദിക്കിനെ മുംബൈ ഇനി പുറത്തിരുത്തുമോയെന്നാണ് അറിനായുള്ളത്. അതിനുള്ള സാധ്യത പൂര്‍ണമായി തള്ളാന്‍ കഴിയില്ല. കാരണം നാലു വിദേശ ബൗളര്‍മാരുടെ ക്വാട്ടയുണ്ടെങ്കിലും മൂന്നു പേരെ മാത്രമേ മുംബൈ കളിപ്പിക്കുന്നുള്ളൂ.
ഹാര്‍ദിക്കിനെ പുറത്തിരുത്തി പകരം ന്യൂസിലാന്‍ഡ് ഓള്‍റൗണ്ടര്‍ ജെയിംസ് നീഷാമിനെ മുംബൈ കളിപ്പിച്ചേക്കും. ഏഴാം നമ്പറില്‍ ബാറ്റ് ചെയ്യാന്‍ കഴിയുന്ന അദ്ദേഹത്തെക്കൊണ്ട് മുംബൈയ്ക്കു ബൗള്‍ ചെയ്യിപ്പിക്കാനും കഴിയുമെന്നതും പ്ലസ് പോയിന്റാണ്. അതേസമയം, ഹാര്‍ദിക്കിനെ നിലനിര്‍ത്തി മോശം ഫോമിലുള്ള സഹോദരനും ഓള്‍റൗണ്ടറുമായ ക്രുനാല്‍ പാണ്ഡ്യക്കു പകരവും നീഷാം പ്ലെയിങ് ഇലവനിലേക്കു വന്നേക്കും.

Story first published: Saturday, April 24, 2021, 0:46 [IST]
Other articles published on Apr 24, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+