ഐപിഎല്ലിന്റെ 14ാം സീസണില്‍ ബാറ്റിങ് വെടിക്കെട്ട് തീര്‍ക്കുകയാണ് മുംബൈ ഇന്ത്യന്‍സിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ കരെണ്‍ പൊള്ളാര്‍ഡ്. ചില തീപ്പൊരി പ്രകടനങ്ങളിലൂടെ അദ്ദേഹം ആരാധകരെ കൈയിലെടുത്തു കഴിഞ്ഞു. സിക്‌സറിന്റെ കാര്യമെടുത്താല്‍ പൊള്ളാര്‍ഡാണ് രാജാവ്. ഈ സീസണിലെ ദൈര്‍ഘ്യമേരിയ സിക്‌സറടിച്ച താരങ്ങളില്‍ ആദ്യ രണ്ടു സ്ഥാനവും അദ്ദേഹത്തിനാണ്.

ഈ സീസണില്‍ 100 മീറ്റര്‍ ദൈര്‍ഘ്യമുള്ള മൂന്നു സിക്‌സറുകള്‍ മാത്രമേ കാണാനായിട്ടുള്ളൂ. ഇതില്‍ രണ്ടും പൊള്ളാര്‍ഡിന്റെ പേരിലാണ്. മറ്റൊന്നിന്റെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഓസ്‌ട്രേലിയന്‍ സൂപ്പര്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്വെല്ലാണ്. 105 മീറ്റര്‍ ദൈര്‍ഘ്യമുള്ള സിക്‌സറടിച്ചാണ് പൊള്ളാര്‍ഡ് തലപ്പത്തു നില്‍ക്കുന്നത്. രണ്ടാമത്തെ വമ്പന്‍ സിക്‌സറിന്റെ ദൈര്‍ഘ്യം 103 മീറ്ററാണ്. 100 മീറ്റര്‍ ദൈര്‍ഘ്യമുള്ള സിക്‌സറുമായാണ് മാക്‌സ്വെല്‍ മൂന്നാംസ്ഥാനത്ത്.
ആദ്യ രണ്ടു സ്ഥാനം കൊണ്ട് തീരുന്നതല്ല ഈ ലിസ്റ്റില്‍ പൊള്ളാര്‍ഡിന്റെ ആധിപത്യം. ആദ്യത്തെ എട്ടു പേരുടെ ലിസ്റ്റെടുത്താല്‍ നാലു തവണയും പൊള്ളാര്‍ഡിന്റെ പേരു കാണാം. മുംബൈ ഇന്ത്യന്‍സിന്റെ സൂര്യകുമാര്‍ യാദവാണ് (99 മീറ്റര്‍) നാലാമത്. അഞ്ചാംസ്ഥാനത്തു വീണ്ടും പൊള്ളാര്‍ഡുണ്ട്. സിക്‌സറിന്റെ ദൈര്‍ഘ്യം 97 മീറ്ററാണ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ മുഹമ്മദ് നബി (96 മീറ്റര്‍), പൊള്ളാര്‍ഡ് (96 മീറ്റര്‍), സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരം മനീഷ് പാണ്ഡെ (96 മീറ്റര്‍) എ്ന്നിവരാണ് ആറു മുതല്‍ എട്ടു വരെ സ്ഥാനങ്ങളില്‍.
ഏഴു മല്‍സരങ്ങളില്‍ നിന്നും 13 സിക്‌സറുകളാണ് പൊള്ളാര്‍ഡ് ഈ സീസണില്‍ നേടിയത്. സിക്‌സര്‍ വേട്ടക്കാരില്‍ ആറാംസ്ഥാനത്താണ് അദ്ദേഹം. 16 സിക്‌സറുകളുമായി പഞ്ചാബ് കിങ്‌സ് നായകന്‍ കെഎല്‍ രാഹുലാണ് ഒന്നാമത്. സണ്‍റൈസേഴ്‌സ് ഹൈദാരാബാദിന്റെ ജോണി ബെയര്‍സ്‌റ്റോ (15 സിക്‌സര്‍) രണ്ടാംസ്ഥാനത്തു നില്‍ക്കുന്നു. പൊള്ളാര്‍ഡുള്‍പ്പെടെ അഞ്ചു പേര്‍ 13 സിക്‌സറുകളടിച്ചിട്ടുണ്ട്. അമ്പാട്ടി റായുഡു (ചെന്നൈ സൂപ്പര്‍ കിങ്‌സ്), ജോസ് ബട്‌ലര്‍ (രാജസ്ഥാന്‍ റോയല്‍സ്), ഫഫ് ഡുപ്ലെസി (ചെന്നൈ സൂപ്പര്‍ കിങ്‌സ്), ആന്ദ്രെ റസ്സല്‍ (കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്) എന്നിവരാണ് പൊള്ളാര്‍ഡിനെക്കൂടാതെ 13 സിക്‌സറുകളടിച്ച മറ്റു താരങ്ങള്‍.