Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: നാണക്കേടിന്റെ റെക്കോര്‍ഡ് കൈവിടാന്‍ മനസ്സില്ലാതെ രോഹിത്! മെച്ചപ്പെടുത്തി

ഐപിഎല്ലിന്റെ ഉദ്ഘാടന മല്‍സരത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരേ റണ്ണൗട്ടായി മടങ്ങിയതോടെ നാണക്കേടിന്റെ റെക്കോര്‍ഡ് ഒന്നു കൂടി മെച്ചപ്പെടുത്തിയിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റനും ഓപ്പണറുമായ രോഹിത് ശര്‍മ. 15 ബോളില്‍ ഓരോ ബൗണ്ടറിയും സിക്‌സറുമടക്കം 19 റണ്‍സെടുത്ത ഹിറ്റ്മാനെ വിരാട് കോലിയുടെ ത്രോയില്‍ യുസ്വേന്ദ്ര ചഹല്‍ റണ്ണൗട്ടാക്കുകയായിരുന്നു.

1

ടൂര്‍ണമെന്റിന്റെ ചരിത്രമെടുത്താല്‍ ഏറ്റവുമധികം റണ്ണൗട്ടിന്റെ ഭാഗമായ താരമെന്ന നാണക്കേടിന്റെ റെക്കോര്‍ഡ് രോഹിത്തിന്റെ പേരിലാണ്. 36 തവണയാണ് അദ്ദേഹം റണ്ണൗട്ടാവുകയോ പങ്കാളിയെ റണ്ണൗട്ടാക്കുകയോ ചെയ്തിട്ടുള്ളത്. 11 തവണ രോഹിത് റണ്ണൗട്ടായി മടങ്ങിയപ്പോള്‍ 25 തവണ തന്റെ പങ്കാളിയെ റണ്ണൗട്ടാക്കുകയും ചെയ്തു.

റണ്ണൗട്ട് രോഹിത്തിന് മാനക്കേടുണ്ടാക്കിയെങ്കിലും പുറത്താവുന്നതിനു മുമ്പ് മൂന്നു പ്രധാനപ്പെട്ട നേട്ടങ്ങള്‍ തന്റെ പേരില്‍ കുറിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. സീസണിലെ ആദ്യത്തെ റണ്‍സ്, ബൗണ്ടറി, സിക്‌സര്‍ എന്നിവയാണ് ഹിറ്റ്മാന്‍ തന്റെ പേരിലാക്കിയത്. മുഹമ്മദ് സിറാജിനെതിരേ ഇന്നിങ്‌സിലെ ആദ്യ ബോളില്‍ ഡബിള്‍ നേടിയാണ് അദ്ദേഹം റണ്‍സിന്റെ അക്കൗണ്ട് തുറന്നത്.

സിറാജിന്റെ തന്നെ മൂന്നാം ഓവറിലെ അഞ്ചാമത്തെ ബോളില്‍ രോഹിത് ആദ്യ ബൗണ്ടറിയും കണ്ടെത്തി. മിഡ് ഓഫിനു മുകളിലൂടെയയാിരുന്നു അദ്ദേഹം ബോള്‍ ബൗണ്ടറിയിലേക്കു നയിച്ചത്. തൊട്ടടുത്ത ഓവറില്‍ സ്പിന്നര്‍ യുസ്വേന്ദ്ര ചഹലിനെതിരേ രോഹിത് ആദ്യത്തെ സിക്‌സറും പറത്തി ഇത്തവണ മിഡ് ഓണിനു മുകളിലൂടെയായിരുന്നു ബോള്‍ ഉയര്‍ന്നുപൊങ്ങിയത്. ക്രീസിനു പുറത്തേക്കു ചാടിയിറങ്ങിയാണ് രോഹിത് സിക്‌സര്‍ കണ്ടെത്തിയത്.

അതേസമയം, ഉദ്ഘാടന മല്‍സരത്തില്‍ ടോസ് ലഭിച്ച ആര്‍സിബി നായകന്‍ വിരാട് കോലി ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. രജത് പതിധര്‍, ഗ്ലെന്‍ മാക്‌സ്വെല്‍, കൈല്‍ ജാമിസണ്‍, ഡാനിയേല്‍ ക്രിസ്റ്റ്യന്‍ എന്നിവര്‍ ഈ മല്‍സരത്തിലൂടെ ആര്‍സിബിക്കു വേണ്ടി അരങ്ങേറി. പുതുതായി ആര്‍സിബിയിലെത്തിയവരാണ് നാലു പേരും. മറുഭാഗത്ത് മുംബൈ ടീമില്‍ രണ്ടു അരങ്ങേറ്റക്കാരുണ്ടായിരുന്നു. ഓസ്‌ട്രേലിയയുടെ ക്രിസ് ലിന്‍, ദക്ഷിണാഫ്രിക്കന്‍ പേസര്‍ മാര്‍ക്കോ ജാന്‍സണ്‍ എന്നിവര്‍ മുംബൈയ്ക്കായി കന്നി മല്‍സരം കളിച്ചു.

Story first published: Friday, April 9, 2021, 20:44 [IST]
Other articles published on Apr 9, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+