IPL 2021: രോഹിത്തിനോളം ബാറ്റ് ചെയ്ത ആരും ഐപിഎല്ലില്‍ ഇല്ല! വമ്പന്‍ റെക്കോര്‍ഡിട്ട് ഹിറ്റ്മാന്‍
ഐപിഎല്ലില്‍ മറ്റൊരു താരത്തിനും അവകാശപ്പെടാനില്ലാത്ത വമ്പന്‍ റെക്കോര്‍ഡ് കുറിച്ചിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ് നായകനും ഓപ്പണറുമായ രോഹിത് ശര്‍മ. ടൂര്‍ണമന്റില്‍ 200 ഇന്നിങ്‌സുകള്‍ ബാറ്റ് ചെയ്ത ആദ്യത്തെ താരമെന്ന നേട്ടമാണ് ഹിറ്റ്മാനെ തേടിയെത്തിയത്. പഞ്ചാബ് കിങ്‌സിനെതിരേ ചെന്നൈയില്‍ നടന്ന മല്‍സരത്തില്‍ മുംബൈയ്ക്കായി ബാറ്റ് ചെയ്യാനിറങ്ങിയതോടെയാണ് രോഹിത് 200 എന്ന മാന്ത്രികസംഖ്യ പിന്നിട്ടത്.

ഇന്നിങ്‌സുകളുടെ കാര്യത്തില്‍ രോഹിത്തിന് പിന്നില്‍ 190 കടന്ന ഒരാള്‍ മാത്രമേയുള്ളൂ. അതു ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ സൂപ്പര്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌നയാണ്. 192 മല്‍സരങ്ങളോടെയാണ് അദ്ദേഹം രോഹിത്തിനു പിന്നില്‍ രണ്ടാംസ്ഥാനത്തു നില്‍ക്കുന്നത്. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നായകന്‍ വിരാട് കോലി (188), ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റന്‍ എംഎസ് ധോണി (185) എന്നിവരാണ് മൂന്നും നാലും സ്ഥാനങ്ങളിലുള്ളത്.
അതേസമയം, ഐപിഎല്ലില്‍ നിരവധി റെക്കോര്‍ഡുകള്‍ക്കു അവകാശിയാണ് രോഹിത്. അക്കൂട്ടത്തില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് അഞ്ചു ഐപിഎല്‍ ട്രോഫികള്‍. ഏറ്റവുമധികം തവണ കിരീടമേറ്റുവാങ്ങിയ ക്യാപ്റ്റന്‍ ഹിറ്റ്മാനാണ്. മുംബൈയുടെ അഞ്ചു കിരീടവിജയങ്ങളും അദ്ദേഹത്തിനു കീഴിലായിരുന്നു. ഹാട്രിക് കിരീടമാണ് ഇത്തവണ മുംബൈയ്‌ക്കൊപ്പം രോഹിത് ലക്ഷ്യമിടുന്നത്. അതിനായാല്‍ ഈ നേട്ടം കൈവരിച്ച ആദ്യ ക്യാപ്റ്റനായി അദ്ദേഹം മാറും.
205 മല്‍സരങ്ങളില്‍ഡ നിന്നായി 31.60 ശരാശരിയില്‍ 4139 റണ്‍സാണ് രോഹിത്തിന്റെ സമ്പാദ്യം. ഒരു സെഞ്ച്വറിയും 39 ഫിഫ്റ്റികളും ഇതിലുള്‍പ്പെടുന്നു. പുറത്താവാതെ നേടിയ 109 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 2012ലായിരുന്നു രോഹിത്തിന്റെ ഏക സെഞ്ച്വറി. അദ്ദേഹത്തിന്റെ ഏറ്റവും മികച്ച സീസണുകള്‍ 2015, 16 ആയിരുന്നു. 16ല്‍ 489ഉം 15ല്‍ 482ഉം റണ്‍സ് ഹിറ്റ്മാന്‍ നേടിയിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications