Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: ചെന്നൈയില്‍ സണ്‍റൈസില്ല, കരുത്തുകാട്ടി കൊല്‍ക്കത്ത- വിജയത്തുടക്കം

ചെന്നൈ: ഐപിഎല്ലില്‍ മുന്‍ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡഴ്‌സ് മിന്നുന്ന വിജയത്തോടെ പുതിയ സീസണിനു തുടക്കമിട്ടു. ഡേവിഡ് വാര്‍ണറുടെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ 10 റണ്‍സിന് കെകെആര്‍ വരിഞ്ഞുകെട്ടുകയായിരുന്നു. ചെന്നൈയിലെ സ്ലോ പിച്ചില്‍ 188 റണ്‍സെന്ന ദുഷ്‌കരമായ ലക്ഷ്യമാണ് എസ്ആര്‍എച്ചിനു കെകെആര്‍ നല്‍കിയത്. ഈ ലക്ഷ്യം എസ്ആര്‍എച്ചിന് എത്തിപ്പിടിക്കാവുന്നതിലും അപ്പുറമായിരുന്നു. സ്‌കോര്‍ ബോര്‍ഡില്‍ 10 റണ്‍സാവുമ്പോഴേക്കും നായകന്‍ വാര്‍ണറിനെയും (3) വൃധിമാന്‍ സാഹയെയും (7) നഷ്ടമായ എസ്ആര്‍എച്ചിന് പിന്നീടൊരു തിരിച്ചുവരവുണ്ടായില്ല. അഞ്ചു വിക്കറ്റിന് 177 റണ്‍സ് നേടാനേ അവര്‍ക്കായുള്ളൂ. സ്‌കോര്‍: കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ആറിന് 187. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് അഞ്ചു വിക്കറ്റിന് 177.

4

തുടക്കത്തിലേറ്റ ഇരട്ട പ്രഹരത്തിനു ശേഷം മൂന്നാം വിക്കറ്റില്‍ മനീഷ് പാണ്ഡെ- ജോണി ബെയര്‍സ്‌റ്റോ സഖ്യം ചേര്‍ന്നെടുത്ത 92 റണ്‍സ് എസ്ആര്‍എച്ചിനു വിജയപ്രതീക്ഷ സമ്മാനിച്ചിരുന്നു. എന്നാല്‍ ബെയര്‍‌സ്റ്റോയുടെ പുറത്താവല്‍ കളിയിലെ ടേണിങ് പോയിന്റായി മാറി. സ്‌കോറിങിന് വേഗം കുറഞ്ഞതോടെ റണ്‍റേറ്റ് എസ്ആര്‍എച്ചിന്റെ കൈകളില്‍ നിന്നും വഴുതിപ്പോവുകയും ചെയ്തു. 44 ബോളില്‍ നിന്നും രണ്ടു ബൗണ്ടറികളും മൂന്നു സിക്‌സറുമടക്കം 61 റണ്‍സുമായി പാണ്ഡെ പുറത്താവാതെ നിന്നു. ബെയര്‍‌സ്റ്റോ 40 ബോളില്‍ അഞ്ചു ബൗണ്ടറികളും മൂന്നു സിക്‌സറുമടക്കം 55 റണ്‍സെടുത്തു. മുഹമ്മദ് നബി (14), വിജയ് ശങ്കര്‍ (11), അബ്ദുള്‍ സമദ് (19*) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍. കെകെആറിനു വേണ്ടി പ്രസിദ്ധ് കൃഷ്ണ രണ്ടു വിക്കറ്റുകള്‍ വീഴ്ത്തി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട കെകെആര്‍ ആറു വിക്കറ്റിന് 187 റണ്‍സെന്ന മികച്ച ടോട്ടല്‍ പടുത്തുയര്‍ത്തുകയായിരുന്നു. ഓപ്പണര്‍ നിതീഷ് റാണ, രാഹുല്‍ ത്രിപാഠി എന്നിവരുടെ ഉജ്ജ്വല ഇന്നിങ്‌സുകളാണ് കെകെആറിനു കരുത്തായത്. വാലറ്റത്ത് ദിനേഷ് കാര്‍ത്തികിന്റെ വെടിക്കെട്ടും കെകെആറിന് 190ന് അടുത്തെത്തിച്ചു. 54 ബോളില്‍ ഒമ്പത് ബൗണ്ടറികളും നാലു സിക്‌സറുകളുമടക്കം 80 റണ്‍സ് റാണ അടിച്ചെടുത്തു. ത്രിപാഠിയാവട്ടെ 29 ബോളില്‍ അഞ്ചു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കം 53 റണ്‍സ് നേടി പുറത്തായി. കാര്‍ത്തിക് വെറും ഒമ്പത് ബോളില്‍ രണ്ടു ബൗണ്ടറികളും ഒരു സിക്‌സറുമടക്കം 22 റണ്‍സുമായി പുറത്താവാതെ നിന്നു. ശുഭ്മാന്‍ ഗില്‍ (15), ആന്ദ്രെ റസ്സല്‍ (5), നായകന്‍ ഇയോന്‍ മോര്‍ഗന്‍ (2), ഷാക്വിബുല്‍ ഹസന്‍ (3) എന്നിവര്‍ കാര്യമായ സംഭാവന നല്‍കാനാവാതെ മടങ്ങി.

1

ഭേദപ്പെട്ട തുടക്കമാണ് ഗില്ലും റാണയും ചേര്‍ന്നു കെകെആറിനു നല്‍കിയത്. ഓപ്പണിങ് വിക്കറ്റില്‍ 53 റണ്‍സ് ഇരുവരും ചേര്‍ന്നു നേടി. ഗില്ലിനെ ബൗള്‍ഡാക്കി റാഷിദ് ഖാനാണ് ഹൈദരാബാദിന് ആദ്യ ബ്രേക്ക് ത്രൂ നല്‍കിയത്. രണ്ടാം വിക്കറ്റില്‍ റാണ- ത്രിപാഠി ജോടി ചേര്‍ന്നെടുത്ത റണ്‍സാണ് കളിയില്‍ കെകെആറിനെ മികച്ച സ്‌കോറിലേക്കു കൈപിടിച്ചുയര്‍ത്തിയത്. 93 റണ്‍സ് ഇരുവരും ചേര്‍ന്നു നേടി. അപകടകരമായ രീതില്‍ ഈ ജോടി മുന്നേറവെയാണ് ത്രിപാഠിയെ പുറത്താക്കി ടി നടരാജന്‍ എസ്ആര്‍എച്ചിന്റെ രക്ഷയ്‌ക്കെത്തിയത്.

2

പിന്നീട് കെകെആറിനു തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടമായി. റസ്സല്‍, റാണ, മോര്‍ഗന്‍ എന്നിവര്‍ അടുത്തടുത്ത ഓവറുകളില്‍ പുറത്തായതോടെ കെകെആറിന്റെ സ്‌കോറിങിനു വേഗം കുറയുകയും ചെയ്തു. ഒരേ ഓവറിലെ അടുത്തടുത്ത ബോളുകളിലാണ് റാണ, മോര്‍ഗന്‍ എന്നിവരെ നബി മടക്കിയത്. എസ്ആര്‍എച്ചിനു വേണ്ടി റാഷിദ് ഖാനും മുഹമ്മദ് നബിയും രണ്ടു വിക്കറ്റുകള്‍ വീതമെടുത്തപ്പോള്‍ ടി നടരാജനും ഭുവനേശ്വര്‍ കുമാറിനും ഓരോ വിക്കറ്റ് വീതം ലഭിച്ചു.

ടോസിനു ശേഷം എസ്ആര്‍എച്ച് നായകന്‍ ഡേവിഡ് വാര്‍ണര്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. നായകന്‍ വാര്‍ണറിനെക്കൂടാതെ എസ്ആര്‍എച്ച് ടീമിലെ നാലു വിദേശ താരങ്ങള്‍ അഫ്ഗാനിസ്താന്‍ സ്പിന്‍ ജോടികളായ റാഷിദ് ഖാന്‍, മുഹമ്മദ് നബി, ഇംഗ്ലണ്ട് വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ജോണി ബെയര്‍സ്‌റ്റോ എന്നിവരാണ്. കെകെആറിലാവട്ടെ നായകന്‍ മോര്‍ഗനെക്കൂടാതെ മറ്റു വിദേശ താരങ്ങള്‍ വെസ്റ്റ് ഇന്‍ഡീസിന്റെ സൂപ്പര്‍ ഓള്‍റൗണ്ടര്‍ ആന്ദ്രെ റസ്സല്‍, ബംഗ്ലാദേശ് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഷാക്വിബുല്‍ ഹസന്‍, ഓസ്‌ട്രേലിയന്‍ പേസര്‍ പാറ്റ് കമ്മിന്‍സ് എന്നിവരാണ്.

3

പ്ലെയിങ് ഇലവന്‍
കൊല്‍ക്കത്ത നൈറ്റ്‌റൈഡഴ്‌സ്-
ശുഭ്മാന്‍ ഗില്‍, രാഹുല്‍ ത്രിപാഠി, നിതീഷ് റാണ, ഇയോന്‍ മോര്‍ഗന്‍ (ക്യാപ്റ്റന്‍), ദിനേശ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), ആന്ദ്രെ റസ്സല്‍, ഷാക്വിബുല്‍ ഹസന്‍, പാറ്റ് കമ്മിന്‍സ്, ഹര്‍ഭജന്‍ സിങ്, പ്രസിദ്ധ് കൃഷ്ണ, വരുണ്‍ ചക്രവര്‍ത്തി.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്-ഡേവിഡ് വാര്‍ണര്‍ (ക്യാപ്റ്റന്‍), ജോണി ബെയര്‍സ്‌റ്റോ, വൃധിമാന്‍ സാഹ (വിക്കറ്റ് കീപ്പര്‍), മനീഷ് പാണ്ഡെ, വിജയ് ശങ്കര്‍, മുഹമ്മദ് നബി, അബ്ദുള്‍ സമദ്, റാഷിദ് ഖാന്‍, ഭുവനേശ്വര്‍ കുമാര്‍, സന്ദീപ് ശര്‍മ, ടി നടരാജന്‍.

Story first published: Sunday, April 11, 2021, 23:13 [IST]
Other articles published on Apr 11, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+