For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: ഭരതിന് കന്നി ഫിഫ്റ്റി, ഡല്‍ഹിക്കെതിരേ ആര്‍സിബിക്ക് ത്രസിപ്പിക്കുന്ന ജയം

ഏഴു വിക്കറ്റിനാണ് ബാംഗ്ലൂരിന്റെ വിജയം

1

ദുബായ്: ഐപിഎല്ലിലെ അപ്രസക്തമായ 56ാം മാച്ചില്‍ ഒന്നാംസ്ഥാനക്കാരായ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനു ത്രസിപ്പിക്കുന്ന ജയം. അവസാന ബോളിലേക്കു നീണ്ട ത്രില്ലറില്‍ ഏഴു വിക്കറ്റിനാണ് ബാംഗ്ലൂര്‍ ജയിച്ചുകയറിയത്. അവസാന ബോളില്‍ സിക്‌സറായിരുന്നു ബാംഗ്ലൂരിനു ജയിക്കാന്‍ വേണ്ടിയിരുന്നത്. ആവേശ് ഖാനെ സിക്‌സറിലേക്കു പറത്തി ശ്രീകര്‍ ഭരത് ടീമിന്റെ ഹീറോയായി മാറുകയായിരുന്നു. ഇതോടെ പ്ലേഓഫിനുള്ള തയ്യാറെടുപ്പ് ഗംഭീരമാക്കാന്‍ വിരാട് കോലിക്കും സ,ംഘത്തിനും സാധിച്ചു. ഭരതിന്റെയും (78*) ഗ്ലെന്‍ മാക്‌സ്വെല്ലിന്റെയും (51*) കന്നി ഐപിഎല്‍ ഫിഫ്റ്റിയാണ് മികച്ച ഫോമിലുള്ള ഡിസിക്കെതിരേ ബാംഗ്ലൂരിനു വിജയം സമ്മാനിച്ചത്.

165 റണ്‍സിന്റെ വിജയലക്ഷ്യമാണ് ബാംഗ്ലൂരിന് ഡല്‍ഹി നല്‍കിയത്. റണ്‍ചേസില്‍ തകര്‍ച്ചയോടെയായിരുന്നു ബാംഗ്ലൂരിന്റെ തുടക്കം. ടീം സ്‌കോര്‍ ആറ് റണ്‍സാവുമ്പോഴേക്കേും ഓപ്പണിങ് ജോടികളായ ക്യാപ്റ്റന്‍ വിരാട് കോലി (4), ദേവ്ദത്ത് പടിക്കല്‍ (0) എന്നിവരെ ബാംഗ്ലൂരിനു നഷ്ടമായിരുന്നു. പക്ഷെ ആര്‍സിബി പതറിയില്ല. അടുത്ത രണ്ടു വിക്കറ്റുകളിലും മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തി ബാംഗ്ലൂര്‍ ലക്ഷ്യത്തിലെത്തുകയായിരുന്നു. മൂന്നാം വിക്കറ്റില്‍ എബി ഡിവില്ലിയേഴ്‌സിനൊപ്പം 49ഉം നാലാം വിക്കറ്റില്‍ ഗ്ലെന്‍ മാക്‌സ്വെല്ലിനൊപ്പം അപരാജിതമായ വിക്കറ്റില്‍ 91 റണ്‍സും കൂട്ടിച്ചേര്‍ത്ത് ഭരത് ആര്‍സിബിയെ വിജയത്തിലെത്തിക്കുകയായിരുന്നു.

2

52 ബോളില്‍ ബോളില്‍ മൂന്നു ബൗണ്ടറികളും നാലു സിക്‌സറുമടക്കമാണ് ഭരത് ബാംഗ്ലൂരിന്റെ ടോപ്‌സ്‌കോററായി മാറിയത്. മാക്‌സ്വെല്‍ 33 ബോളില്‍ എട്ടു ബൗണ്ടറികളോടെ 51 റണ്‍സും നേടി. എബിഡി 26 റണ്ണെടുത്ത് മടങ്ങി. 26 ബോളുകള്‍ നേരിട്ട അദ്ദേഹം രണ്ടു ബൗണ്ടറിയും ഒരു സിക്‌സറുമാണ് അടിച്ചത്. ഡല്‍ഹിക്കു വേണ്ടി ആന്റിച്ച് നോര്‍ക്കിയ രണ്ടു വിക്കറ്റുകള്‍ വീഴ്ത്തി.

തുടര്‍ച്ചയായ രണ്ടു വിജയങ്ങള്‍ക്കു ശേഷം ഡല്‍ഹിയുടെ ആദ്യ തോല്‍വിയായിരുന്നു ഇത്. മല്‍സരഫലം പോയിന്റ് പട്ടികയില്‍ ഒരു ചലനവുമുണ്ടാക്കിയില്ല. 14 മല്‍സരങ്ങളില്‍ നിന്നും ജയവും തോല്‍വിയുമടക്കം പോയിന്റോ ഡല്‍ഹി ക്യാപ്പിറ്റല്‍സ് ഒന്നാംസ്ഥാനത്തു തന്നെ തുടരുകയാണ്. 14 മല്‍സരങ്ങളില്‍ നിന്നും ജയവും പരാജയവുമടക്കം പോയിന്റുമായി ബാംഗ്ലൂര്‍ മൂന്നാംസ്ഥാനത്തും നില്‍ക്കുന്നു.

3

നേരത്തേ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട ഡല്‍ഹി അഞ്ചു വിക്കറ്റ് നഷ്ടത്തിലാണ് 164 റണ്‍സെടുത്തത്. ഡല്‍ഹി നിരയില്‍ ആരും അര്‍ധസെഞ്ച്വറി തികച്ചില്ല. 48 റണ്‍സോടെ പൃഥ്വി ഷാ ടോപ്‌സ്‌കോററായപ്പോള്‍ ഓപ്പണിങ് പങ്കാളിയായ ശിഖര്‍ ധവാന്‍ 43 റണ്‍സുമെടുത്തു. പൃഥ്വി 31 ബോളില്‍ നാലു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കമായിരുന്നു 48 റണ്‍സ് നേടിയത്. ധവാന്‍ 35 ബോളില്‍ മൂന്നു ബൗണ്ടറികളും രണ്ടു സിക്‌സറും പായിച്ചു. ഷിംറോണ്‍ ഹെറ്റ്‌മെയര്‍ 29* (22 ബോള്‍, 2 ബൗണ്ടറി, 2 സിക്‌സര്‍), ശ്രേയസ് അയ്യര്‍ (18), ക്യാപ്റ്റന്‍ റിഷഭ് പന്ത് (10), റിപാല്‍ പട്ടേല്‍ (7*), എന്നിങ്ങനെയായിരുന്നു മറ്റുള്ളവരുടെ പ്രകടനം. ബാംഗ്ലൂരിനു വേണ്ടി മുഹമ്മദ് സിറാജ് രണ്ടു വിക്കറ്റുകളെടുത്തു. യുസ്വേന്ദ്ര ചഹല്‍, ഹര്‍ഷല്‍ പട്ടേല്‍, ഡാന്‍ ക്രിസ്റ്റിയന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

4

ടോസ് ലഭിച്ച വിരാട് കോലി ബൗളിങ് തിരഞ്ഞെടുത്തിരിക്കുകയാണ്. ഇരുടീമുകളും കഴിഞ്ഞ മല്‍സരത്തിലെ അതേ ഇലവനെ നിലനിര്‍ത്തിയാണ് ഇറങ്ങിയത്. നേരത്തേ ഇന്ത്യയില്‍ നടന്ന ആദ്യപാദത്തില്‍ ഡല്‍ഹിക്കെതിരേ ബാംഗ്ലൂര്‍ ജയിച്ചു കയറിയിരുന്നു. ആവേശകരമായ മല്‍സരത്തില്‍ ഒരു റണ്‍സിനായിരുന്നു ബാംഗ്ലൂരിന്റെ വിജയം.

പ്ലെയിങ് ഇലവന്‍

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍- വിരാട് കോലി (ക്യാപ്റ്റന്‍), ദേവ്ദത്ത് പടിക്കല്‍, ശ്രീകര്‍ ഭരത് (വിക്കറ്റ് കീപ്പര്‍), ഗ്ലെന്‍ മാക്‌സ്വെല്‍, എബി ഡിവില്ലിയേഴ്‌സ്, ഡാനിയേല്‍ ക്രിസ്റ്റ്യന്‍, ഷഹബാസ് അഹമ്മദ്, ജോര്‍ജ് ഗാര്‍ട്ടന്‍, ഹര്‍ഷല്‍ പട്ടേല്‍, യുസ്വേന്ദ്ര ചഹല്‍, മുഹമ്മദി സിറാജ്.

ഡല്‍ഹി ക്യാപ്പിറ്റല്‍സ്- പൃഥ്വി ഷാ, ശിഖര്‍ ധവാന്‍, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), റിപാല്‍ പട്ടേല്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, അക്ഷര്‍ പട്ടേല്‍, ആര്‍ അശ്വിന്‍, കാഗിസോ റബാഡ, ആവേശ് ഖാന്‍, ആന്റിച്ച് നോര്‍ക്കിയ.

Story first published: Saturday, October 9, 2021, 0:18 [IST]
Other articles published on Oct 9, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+