For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: ഗില്ലിനു ഫിഫ്റ്റി, ഹൈദരാബാദിനെതിരേ കൊല്‍ക്കത്ത പൊരുതി നേടി- പ്ലേഓഫ് പ്രതീക്ഷ

ആറു വിക്കറ്റിനാണ് കെകെആറിന്റെ വിജയം

3
IPL 2021 KKR vs SRH:പ്ലേ ഓഫ് മോഹങ്ങള്‍ സജീവമാക്കി കൊല്‍ക്കത്തയുടെ വിജയം | Oneindia Malayalam

ദുബായ്: പ്ലേഓഫ് പ്രതീക്ഷ നിലനിര്‍ത്താന്‍ ജയിച്ചേ തീരൂവെന്ന വെല്ലുവിളിയുമായി ഇറങ്ങിയ മുന്‍ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് അതു പൊരുതി പിടിച്ചുവാങ്ങി. ഇതിനകം പ്ലേഓഫ് കാണാതെ പുറത്തായ പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാര്‍ കൂടിയായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെയാണ് ചെറിയ സ്‌കോര്‍ പിറന്ന മല്‍സരത്തില്‍ മറികടന്നത്. വിക്കറ്റിനായിരുന്നു കെകെആറിന്റെ വിജയം. ഇതോടെ നാലാംസ്ഥാനം ഭദ്രമാക്കിയ അവര്‍ പ്ലേഓഫിന് ഒരുപടി കൂടി അടുക്കുകയും ചെയ്തു.

116 എന്ന ചെറിയ വിജയലക്ഷ്യത്തിലേക്കു ബാറ്റ് വീശിയപ്പോള്‍ ശക്തമായ ബാറ്റിങ് ലൈനപ്പുള്ള കെകെആര്‍ അതു വളരെ വേഗത്തില്‍ തന്നെ അടിച്ചെടുക്കുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. പക്ഷെ ഓരോ റണ്ണിനായും കെകെആറിനു നന്നായി വിയര്‍ക്കേണ്ടി വന്നു. മധ്യഓവറുകളില്‍ അവര്‍ കടുത്ത സമ്മര്‍ദ്ദം നേരിട്ടെങ്കിലും പിന്നീട് ഇതിനെ അതിജീവിച്ച് വിലപ്പെട്ട രണ്ടു പോയിന്റും നേടിയെടുത്തു. രണ്ടു ബോളുകള്‍ ബാക്കിനില്‍ക്കെ നാലു വിക്കറ്റിനായിരുന്നു കെകെആറിന്റെ വിജയം. ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന്റെ (57) ഇന്നിങ്‌സാണ് കെകെആര്‍ വിജയത്തില്‍ നിര്‍ണായകമായത്. 51 ബോളുകള്‍ നേരിട്ട താരം 10 ബൗണ്ടറികളടിച്ചു. ഈ സീസണില്‍ ഗില്ലിന്റെ കന്നി ഫിഫ്റ്റി കൂടിയാണിത്. നിതീഷ് റാണ (25), ദിനേശ് കാര്‍ത്തിക് (18*) എന്നിവരാണ് മറ്റു പ്രധാന സ്‌കോറര്‍മാര്‍. വെങ്കടേഷ് അയ്യര്‍ (8), രാഹുല്‍ ത്രിപാഠി (7) എന്നിവര്‍ നിരാശപ്പെടുത്തി. വിജയറണ്‍ കുറിക്കുമ്പോള്‍ കാര്‍ത്തികിനോടൊപ്പം രണ്ടു റണ്‍സോടെ നായകന്‍ ഒയ്ന്‍ മോര്‍ഗനായിരുന്നു ക്രീസില്‍.

1

ഹൈദരാബാദിനായി ജാസണ്‍ ഹോള്‍ഡര്‍ രണ്ടു വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ റാഷിദ് ഖാനും സിദ്ധാര്‍ഥ് കൗളും ഓരോ വിക്കറ്റ് വീതമെടുത്തു. വിക്കറ്റൊന്നും ലഭിച്ചില്ലെങ്കിലും ജമ്മു കാശ്മീരില്‍ നിന്നുള്ള യുവ പേസര്‍ ഉമ്രാന്‍ മാലിക്ക് വേഗത കൊണ്ട് വിസ്മിയിപ്പിച്ചു. അരങ്ങേറ്റ മല്‍സരത്തിലെ ആദ്യ ഓവറില്‍ തന്നെ 150.06 കിമി വേഗതയില്‍ ബൗള്‍ ചെയ്യാന്‍ താരത്തിനു കഴിഞ്ഞു. ഈ സീസണില്‍ ഒരു ഇന്ത്യന്‍ ബൗളറുടെ ഏറ്റവും വേഗതയേറിയ ബോള്‍ കൂടിയാണിത്.

12 പോയിന്റോടെയാണ് കെകെആര്‍ നാലാംസ്ഥാനത്തു നില്‍ക്കുന്നത്. ഇനി ഒരു മല്‍സരമാണ് കൊല്‍ക്കത്തയ്ക്കു ബാക്കിയുള്ളത്. പഞ്ചാബ് കിങ്‌സ് (10), രാജസ്ഥാന്‍ റോയല്‍സ് (10), മുംബൈ ഇന്ത്യന്‍സ് (10) എന്നിവരാണ് കെകെആറിനൊപ്പം പ്ലേഓഫ് ബെര്‍ത്തിനായി രംഗത്തുള്ള മറ്റുള്ളവര്‍. ഇവരില്‍ രാജസ്ഥാനും മുംബൈയും ഒരു മല്‍സരങ്ങള്‍ കുറച്ചേ കളിച്ചിട്ടുള്ളൂ.

നേരത്തേ ഉജ്ജ്വല ബൗളിങിലൂടെ ഹൈദരാബാദിനെ കൊല്‍ക്കത്ത വരിഞ്ഞുകെട്ടുകയായിരുന്നു. ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ഹൈദരാബാദിനെ കെകെആര്‍ ബൗളര്‍മാര്‍ എട്ടു വിക്കറ്റിന് 115 റണ്‍സിലൊതുക്കുകയായിരുന്നു. ഹൈദരാബാദ് നിരയില്‍ ഒരാള്‍ക്കു പോലും കെകെആറിന്റെ ബൗളിങ് ആക്രമണത്തിനെതിരേ മറുപടിയില്ലായിരുന്നു.

26 റണ്‍സെടുത്ത നായകന്‍ കെയ്ന്‍ വില്ല്യംസണാണ് ഹൈദരാബാദിന്റെ ടോപ്‌സ്‌കോറര്‍. 21 ബോളില്‍ നാലു ബൗണ്ടറികളുള്‍പ്പെട്ടതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. അബ്ദുള്‍ സമദ് (25), പ്രിയം ഗാര്‍ഗ് (21), ജാസണ്‍ റോയ് (10) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍. വൃധിമാന്‍ സാഹ (0), അഭിഷേക് ശര്‍മ (6), ജാസണ്‍ ഹോള്‍ഡര്‍ (2), റാഷിദ് ഖാന്‍ (8), ഭുവനേശ്വര്‍ കുമാര്‍ (7*), സിദ്ദാര്‍ഥ് കൗള്‍ (7*) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം.

2

മികച്ച ഒരു കൂട്ടുകെട്ടു പോലും എസ്ആര്‍എച്ച് ഇന്നിങ്‌സില്‍ ഇല്ലായിരുന്നു. ആദ്യ ഓവര്‍ മുതല്‍ അവര്‍ക്കു വിക്കറ്റുകള്‍ നഷ്ടമായിക്കൊണ്ടിരുന്നു. മൂന്നാം വിക്കറ്റില്‍ വില്ല്യംസണ്‍- ഗാര്‍ഗ് സഖ്യം ചേര്‍ന്നെടുത്ത 22 റണ്‍സാണ് ഹൈദരാബാദ് ഇന്നിങ്‌സിലെ ഉയര്‍ന്ന കൂട്ടുകെട്ട്. ആറാം വിക്കറ്റില്‍ അഭിഷേക്- ഗാര്‍ഗ് ജോടി 19 റണ്‍സും ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തു. ഹൈദരാബാദിനു വേണ്ടി ടിം സൗത്തി, ശിവം മാവി, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തി. ഷാക്വിബുല്‍ ഹസന് ഒരു വിക്കറ്റ് ലഭിച്ചു.

പ്ലെയിങ് ഇലവന്‍

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്- ശുഭ്മാന്‍ ഗില്‍, വെങ്കടേഷ് അയ്യര്‍, രാഹുല്‍ ത്രിപാഠി, ഒയ്ന്‍ മോര്‍ഗന്‍ (ക്യാപ്റ്റന്‍), നിതീഷ് റാണ, ദിനേശ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), ഷാക്വിബുല്‍ ഹസന്‍, സുനില്‍ നരെയ്ന്‍, ശിവം മാവി, ടിം സൗത്തി, വരുണ്‍ ചക്രവര്‍ത്തി.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്- ജാസണ്‍ റോയ്, വൃധിമാന്‍ സാഹ (വിക്കറ്റ് കീപ്പര്‍), കെയ്ന്‍ വില്ല്യംസണ്‍ (ക്യാപ്റ്റന്‍), പ്രിയം ഗാര്‍ഗ്, അഭിഷേക് ശര്‍മ, അബ്ദുള്‍ സമദ്, ജാസണ്‍ ഹോള്‍ഡര്‍, റാഷിദ് ഖാന്‍, ഭുവനേശ്വര്‍ കുമാര്‍, സിദ്ധാര്‍ഥ് കൗള്‍, ഉമ്രാന്‍ മാലിക്ക്.

Story first published: Sunday, October 3, 2021, 23:13 [IST]
Other articles published on Oct 3, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+