Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: പഞ്ചാബിനെ പഞ്ചറാക്കി കോലിപ്പട, ജയത്തോടെ പ്ലേഓഫില്‍

1

ഷാര്‍ജ: തുടര്‍ച്ചയായി രണ്ടാം സീസണിലും വിരാട് കോലിയുടെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഐപിഎല്ലിന്റെ പ്ലേഓഫിലേക്കു ടിക്കറ്റെടുത്തു. പ്ലേഓഫ് പ്രതീക്ഷ കാക്കാന്‍ ജയിച്ചേ തീരൂവെന്ന വെല്ലുവിളിയുമായി ഇറങ്ങിയ കെഎല്‍ രാഹുലിന്റെ പഞ്ചാബ് കിങ്‌സിനെയാണ് ആര്‍സിബി കീഴടക്കിയത്. അവസാന ഓവറിലേക്കു നീണ്ട വാശിയേറിയ പോരാട്ടത്തില്‍ ആറു റണ്‍സിനാണ് ആര്‍സിബിയുടെ വിജയം. ഇത്തവണ പ്ലേഓഫിലേക്കു മുന്നേറിയ മൂന്നാമത്തെ ടീം കൂടിയാണ് ബാംഗ്ലൂര്‍. ചെന്നൈ സൂപ്പര്‍ കിങ്‌സ്, ഡല്‍ഹി ക്യാപ്പിറ്റല്‍സ് എന്നിവരാണ് പ്ലേഓഫിലേക്കു ടിക്കറ്റെടുത്ത മറ്റു ടീമുകള്‍. തോറ്റെങ്കിലും പഞ്ചാബിന്റെ പ്ലേഓഫ് പ്രതീക്ഷ പൂര്‍ണമായി അസ്തമിച്ചിട്ടില്ല. ശേഷിച്ച മല്‍സരത്തില്‍ ജയിക്കുന്നതിനൊപ്പം മറ്റു മല്‍സരങ്ങളുടെ ഫലം കൂടി ആശ്രയിച്ചാവും പഞ്ചാബിന്റെ സാധ്യത.

165 റണ്‍സിന്റെ വിജയലക്ഷ്യമാണ് പഞ്ചാബിന് ആര്‍സിബി പഞ്ചാബിനു നല്‍കിയത്. എന്നാല്‍ ആറു വിക്കറ്റിനു 158 റണ്‍സെടുക്കാനെ പഞ്ചാബിനായുള്ളൂ. ഓപ്പണര്‍ മായങ്ക് അഗര്‍വാള്‍ 57 റണ്‍സോടെ ടീമിന്റെ ടോപ്‌സ്‌കോററായി മാറി. 42 ബോളില്‍ ആറു ബൗണ്ടറികളും രണ്ടു സിക്‌സറും മായങ്കിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. നായകന്‍ കെഎല്‍ രാഹുല്‍ 39 റണ്‍സും എയ്ഡന്‍ മര്‍ക്രാം 20 റണ്‍സുമെടുത്തു പുറത്തായി. നിക്കോളാസ് പൂരന്‍ (3) വീണ്ടും ഫ്‌ളോപ്പായപ്പോള്‍ സര്‍ഫറാസ് ഖാന്‍ ഗോള്‍ഡന്‍ ഡെക്കായി മടങ്ങി. ഷാരൂഖ് ഖാന്‍ 16 റണ്‍സെടുത്ത് റണ്ണൗട്ടായി. മോയ്‌സസ് ഹെന്റിക്വസും (12) ഹര്‍പ്രീത് ബ്രാറും (3) പുറത്താവാതെ നിന്നു. മൂന്നു വിക്കറ്റുകളുമായി യുസ്വേന്ദ്ര ചഹല്‍ ആര്‍സിബി ബൗളര്‍മാരില്‍ ഒരിക്കല്‍ക്കൂടി മികച്ചുനിന്നു.

2

ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ആര്‍സിബി നിശ്ചിത ഓവറില്‍ ഏഴു വിക്കറ്റിനു 164 റണ്‍സ് അടിച്ചെടുക്കുകയായിരുന്നു. ഓസ്‌ട്രേലിയയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്വെല്ലിന്റെ തകര്‍പ്പന്‍ ഫിഫ്റ്റിയാണ് ആര്‍സിബി ഇന്നിങ്‌സിനു കരുത്തായത്. 33 ബോൡ മൂന്നു ബൗണ്ടറികളും നാലു സിക്‌സറുമടക്കം 57 റണ്‍സ് മാക്‌സി വാരിക്കൂട്ടി. ഓപ്പണര്‍ ദേവ്ദത്ത് പടിക്കല്‍ (40), ക്യാപ്റ്റന്‍ വിരാട് കോലി (25), എബി ഡിവില്ലിയേഴ്‌സ് (23) എന്നിവരും നിര്‍ണായക സംഭാവനകള്‍ നല്‍കി. ഷഹബാസ് അഹമ്മദ് (8), ജോര്‍ജ് ഗാര്‍ട്ടന്‍ (0) എന്നിവരാണ് പുറത്തായ മറ്റുള്ളവര്‍. ഓസീസ് ഓള്‍റൗണ്ടര്‍ ഓള്‍റൗണ്ടര്‍ ഡാനിയേല്‍ ക്രിസ്റ്റിയനെ മൂന്നാം നമ്പറിലേക്കു പ്രൊമോട്ട് ചെയ്യാനുള്ള ആര്‍സിബിയുടെ നീക്കം പരാജയമായി മാറി. അദ്ദേഹം ഗോള്‍ഡന്‍ ഡെക്കായി ക്രീസ് വിടുകയായിരുന്നു.

മൂന്നു വിക്കറ്റുകള്‍ വീതമെടുത്ത ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ മോയ്‌സസ് ഹെന്റിക്വസും മുഹമ്മദ് ഷമിയുമാണ് പഞ്ചാബ് ബൗളിങ് നിരയില്‍ മിന്നിയത്. നാലോവറില്‍ 12 റണ്‍സ് മാത്രം വഴങ്ങിയാണ് ഹെന്റിക്വസ് മൂന്നു പേരെ പുറത്താക്കിയത്. ഒരു ഘട്ടത്തില്‍ വന്‍ ടോട്ടലിലേക്കു കുതിച്ച ആര്‍സിബിയെ അതില്‍ നിന്നും തടഞ്ഞതും ഹെന്റിക്വസിന്റെ സ്‌പെല്ലായിരുന്നു.

മികച്ച തുടക്കമാണ് കോലി- ദേവ്ദത്ത് സഖ്യം ആര്‍സിബിക്കു നല്‍കിയത്. ഒാപ്പണിങ് വിക്കറ്റില്‍ 68 റണ്‍സ് ഇരുവരും ചേര്‍ന്നു നേടി. ഇതിനിടെ രണ്ടു പേരെയും ഭാഗ്യം രക്ഷിക്കുകയും ചെയ്തു. കോലി ഒരു തവണ സ്റ്റംപിങില്‍ നിന്നും രക്ഷപ്പെട്ടപ്പോള്‍ ദേവ്ദത്തിന്റെ ഒരു ക്യാച്ചും പഞ്ചാബ് പാഴാക്കി. കൂടാതെ തേര്‍ഡ് അംപയറുടെ ഭാഗത്തു നിന്നുണ്ടായ വന്‍ പിഴവും ദേവ്ദത്തിനെ അതിനു ശേഷം രക്ഷിച്ചു. സ്പിന്നര്‍ രവി ബിഷ്‌നോയിയുടെ ഓവറിലായിരുന്നു ഇത്. എഡ്ജായ ബോള്‍ രാഹുല്‍ ക്യാച്ചെടുത്തെങ്കിലും അംപയര്‍ അനന്തപദ്മനാഭന്‍ നോട്ടൗട്ട് വിളിക്കുകയായിരുന്നു. തുടര്‍ന്ന് രാഹുല്‍ ഡിആര്‍എസ് വിളിച്ചു. ബാറ്റില്‍ എഡ്ജുള്ളതായി അള്‍ട്രാ എഡ്ജില്‍ തെളിഞ്ഞെങ്കിലും എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് തേര്‍ഡ് അംപയര്‍ നോട്ടൗട്ട് തന്നെ വിളിക്കുകയായിരുന്നു. ദേവ്ദത്ത് 35 റണ്‍സെടുത്തു നില്‍ക്കെയായിരുന്നു ഇത്.

ഹെന്റിക്വസാണ് പഞ്ചാബിനെ കളിയിലേക്കു തിരികെ കൊണ്ടുവന്നത്. 10ാം ഓവറിലെ നാലും അഞ്ചു ബോളുകളില്‍ അദ്ദേഹം കോലിയെയും ക്രിസ്റ്റ്യനെയും മടക്കി. 24 ബോളില്‍ രണ്ടു ബൗണ്ടറിയും ഒരു സിക്‌സറുമടക്കം 25 റണ്‍സെടുത്ത കോലി ക്ലീന്‍ ബൗള്‍ഡായപ്പോള്‍ പുതുതായി ക്രീസിലെത്തിയ ക്രിസ്റ്റ്യനെ ആദ്യ. ബോളില്‍ സര്‍ഫറാസിനു സമ്മാനിക്കുയായിരുന്നു. അഞ്ചു റണ്‍സ് കൂടി സ്‌കോറിലേക്കു ചേര്‍ക്കവെ ദേവ്ദത്തും മടങ്ങി. തുടര്‍ന്നായിരുന്നു മാക്‌സി- എബിഡി കൂട്ടുകെട്ട്. 73 റണ്‍സ് ഈ ജോടി വാരിക്കൂട്ടി. എബിഡിയെ റണ്ണൗട്ടാക്കി സര്‍ഫറാസ് പഞ്ചാബിനു ബ്രേക്ക്ത്രൂ സമ്മാനിക്കുകയായിരുന്നു. 18 ബോളില്‍ രണ്ടു സിക്‌സറും ഒരു ബൗണ്ടറിയുമടക്കം 23 റണ്‍സെടുത്ത എബിഡി സര്‍ഫറാസിന്റെ നേരിട്ടുള്ള ത്രോയില്‍ പുറത്താവുകയായിരുന്നു.

ടോസ് ലഭിച്ച ആര്‍സിബി ക്യാപ്റ്റന്‍ വിരാട് കോലി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആര്‍സിബി കഴിഞ്ഞ മല്‍സരത്തിലെ അതേ ടീമിനെ തന്നെ നിലനിര്‍ത്തിയപ്പോള്‍ പഞ്ചാബ് ടീമില്‍ മൂന്നു മാറ്റങ്ങള്‍ വരുത്തിയിരുന്നു. പരിക്കേറ്റ ഫാബിയന്‍ അലെനു പകരം ഹര്‍പ്രീത് ബ്രാര്‍ കളിച്ചു. ദീപക് ഹൂഡയ്ക്കു പകരം സര്‍ഫറാസ് ഖാനും നതാന്‍ എല്ലിസിനു പകരം മോയ്‌സസ് ഹെന്റിക്വസും ടീമിലെത്തി.

പ്ലെയിങ് ഇലവന്‍

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍- വിരാട് കോലി (ക്യാപ്റ്റന്‍), ദേവ്ദത്ത് പടിക്കല്‍, ശ്രീകര്‍ ഭരത് (വിക്കറ്റ് കീപ്പര്‍), ഗ്ലെന്‍ മാക്‌സ്വെല്‍, എബി ഡിവില്ലിയേഴ്‌സ്, ഷഹബാസ് അഹമ്മദ്, ഡാന്‍ ക്രിസ്റ്റ്യന്‍, ജോര്‍ജ് ഗാര്‍ട്ടന്‍, ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് സിറാജ്, യുസ്വേന്ദ്ര ചഹല്‍.

പഞ്ചാബ് കിങ്‌സ്- കെഎല്‍ രാഹുല്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), മായങ്ക് അഗര്‍വാള്‍, നിക്കോളാസ് പൂരന്‍, എയ്ഡന്‍ മര്‍ക്രാം, ഷാരൂഖ് ഖാന്‍, സര്‍ഫറാസ് ഖാന്‍, ഹര്‍പ്രീത് ബ്രാര്‍, മോയ്‌സസ് ഹെന്റിക്വസ്, മുഹമ്മദ് ഷമി, രവി ബിഷ്‌നോയ്, അര്‍ഷ്ദീപ് സിങ്.

Story first published: Sunday, October 3, 2021, 19:36 [IST]
Other articles published on Oct 3, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+