For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: സിഎസ്‌കെ പറന്നിറങ്ങി പ്ലേഓഫില്‍, എസ്ആര്‍എച്ചിനു മടങ്ങാം

ആറു വിക്കറ്റിനാണ് ചെന്നൈയുടെ വിജയം

1

ഷാര്‍ജ: ഐപിഎല്ലിന്റെ ഈ സീസണില്‍ പ്ലേഓഫിലെത്തിയ ആദ്യത്തെ ടീമായി എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സ് മാറി. മുന്‍ ചാംപ്യന്‍മാര്‍ തമ്മിലുള്ള പോരാട്ടത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെയാണ് സിഎസ്‌കെ കെട്ടുകെട്ടിച്ചത്. ആറു വിക്കറ്റിന്റെ ജയവുമായാണ് സിഎസ്‌കെ പ്ലേഓഫിലേക്കു ടിക്കറ്റ് വാങ്ങിയത്. അതോടൊപ്പം ഹൈദരാബാദ് ഈ സീസണില്‍ പ്ലേഓഫിലെത്താതെ പുറത്തായ ആദ്യ ടീമായി മാറുകയും ചെയ്തു.

ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദിനെ നിശ്ചിത ഓവറില്‍ ഏഴു വിക്കറ്റിന് 134 റണ്‍സിലൊതുക്കിയപ്പോള്‍ തന്നെ സിഎസ്‌കെ വിജയത്തിലേക്കു ആദ്യത്തെ ചുവടു വച്ചിരുന്നു. മറുപടിയില്‍ പതിവു തെറ്റിക്കാതെ ഓപ്പണിങ് ജോടികളായ ഫഫ് ഡുപ്ലെസിയും റുതുരാജ് ഗെയ്ക്വാദും ചേര്‍ന്ന് തകര്‍പ്പന്‍ തുടക്കവുമായി ചെന്നൈയുടെ വിജയത്തിന് അടിത്തറയിട്ടു. ഇതോടെ രണ്ടു ബോളുകള്‍ ബാക്കിനില്‍ക്കെ നാലു വിക്കറ്റിനു സിഎസ്‌കെ ലക്ഷ്യത്തിലെത്തുകയും ചെയ്തു. തോറ്റെങ്കിലും സിഎസ്‌കെയുടെ വിജയം അവസാന ഓവര്‍ വരെ നീട്ടാനായെന്നതില്‍ ഹൈദരാബാദിനു ആശ്വസിക്കാം.

2

45 റണ്‍സെടുത്ത റുതുരാജാണ് സിഎസ്‌കെയുടെ ടോപ്‌സ്‌കോററായത്. 38 ബോളില്‍ നാലു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കമായിരുന്നു ഇത്. ഡുപ്ലെസി 36 ബോളില്‍ മൂന്നു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കം 41 റണ്‍സ് നേടി. മോയിന്‍ അലി (17), സുരേഷ് റെയ്‌ന (2) എന്നിവരാണ് പുറത്തായ മറ്റുള്ളവര്‍. അമ്പാട്ടി റായുഡുവും 17* (13 ബോള്‍, 1 ബൗണ്ടറി, 1 സിക്‌സര്‍), നായകന്‍ ധോണി 14* (11 ബോള്‍, 1 ബൗണ്ടറി, 1 സിക്‌സര്‍) എന്നിവര്‍ ചേര്‍ന്നു സിഎസ്‌കെയുടെ വിജയം പൂര്‍ത്തിയാക്കുകയായിരുന്നു.

അവസാനത്തെ മൂന്നു ബോളില്‍ രണ്ടു റണ്‍സായിരുന്നു സിഎസ്‌കെയ്ക്കു വേണ്ടിയിരുന്നത്. ബാറ്റിങില്‍ അത്ര ഫോമിലല്ലാത്ത ധോണിയായിരുന്നു ക്രീസില്‍. നാലാമത്തെ ബോള്‍ സിക്‌സറിലേക്കു പറത്തി ധോണി സിഎസ്‌കെയ്ക്കു ത്രസിപ്പിക്കുന്ന ജയം സമ്മാനിക്കുകയായിരുന്നു. പഴയ ഫിനിഷിങ് മിടുക്ക് ഇപ്പോഴും തനിക്കു പൂര്‍ണമായി നഷ്ടമായിട്ടില്ലെന്നു തെളിയിക്കുന്നത് കൂടിയായിരുന്നു അദ്ദേഹത്തിന്റെ ഈ ഷോട്ട്. ഹൈദരാബാദിനായി ജാസണ്‍ ഹോള്‍ഡര്‍ മൂന്നു വിക്കറ്റുകള്‍ വീഴ്ത്തി. റാഷിദ് ഖാന് ഒരു വിക്കറ്റ് ലഭിച്ചു.

3

ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിയക്കപ്പെട്ട എസ്ആര്‍ച്ച് ഏഴു വിക്കറ്റിന് 134 റണ്‍സാണ് നേടിയത്. ഓപ്പണറും വിക്കറ് കീപ്പറുമായ വൃധിമാന്‍ സാഹയ്ക്കു മാത്രമേ ഹൈദരാബാദ് നിരയില്‍ പിടിച്ചുനില്‍ക്കാനായുള്ളൂ. 44 റണ്‍സോടെയാണ് താരം ടീമിന്റെ ടോപ്‌സ്‌കോററായത്. 46 ബോളില്‍ രണ്ടു സിക്‌സറും ഒരു ബൗണ്ടറിയുമുള്‍പ്പെട്ടതാണ് താരത്തിന്റെ ഇന്നിങ്‌സ്.

ഹൈദരാബാദ് നിരയില്‍ മറ്റാരെയും 20 റണ്‍സ് കടക്കാന്‍ സിഎസ്‌കെ ബൗളര്‍മാര്‍ അനുവദിച്ചില്ല. അഭിഷേക് ശര്‍മയും അബ്ദുള്‍ സമദും 18 റണ്‍സ് വീതമെടുത്തു. റാഷിദ് ഖാന്‍ (17*), നായകന്‍ കെയ്ന്‍ വില്ല്യംസണ്‍ (11) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍. തൊട്ടുമുമ്പത്തെ അരങ്ങേറ്റ മല്‍സരത്തില്‍ ഫിഫ്റ്റിയുമായി ടീമിന്റെ ഹീറോയായി മാറിയ ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് താരം ജാസണ്‍ റോയ് ഈ കളിയില്‍ ഫ്‌ളോപ്പായി. രണ്ടു റണ്‍സ് മാത്രമേ താരത്തിനു നേടാനായുള്ളൂ.

പ്രിയം ഗാര്‍ഗ് (7), ജാസണ്‍ ഹോള്‍ഡര്‍ (5), ഭുവനേശ്വര്‍ കുമാര്‍ (2*) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്‌കോറുകള്‍. ഓസീസ് പേസര്‍ ജോഷ് ഹേസല്‍വുഡാണ് സിഎസ്‌കെ ബൗളിങിനു ചുക്കാന്‍ പിടിച്ചത്. നാലോവറില്‍ 24 റണ്‍സിനു താരം മൂന്നു വിക്കറ്റുകള്‍ വീഴ്ത്തി. ഡ്വയ്ന്‍ ബ്രാവോ നാലോവറില്‍ 17 റണ്‍സിനു രണ്ടു വിക്കറ്റുകളെടുത്തു. ശര്‍ദ്ദുല്‍ ടാക്കൂറും രവീന്ദ്ര ജഡേജയും ഓരോ വിക്കറ്റുകള്‍ വീതം വീഴ്ത്തി.

4

ടോസ് ലഭിച്ച സിഎസ്‌കെ ക്യാപ്റ്റന്‍ എംഎസ് ധോണി ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. തൊട്ടുമുമ്പത്തെ കളിയില്‍ ഒരു മാറ്റവുമായാണ് സിഎസ്‌കെ ഇറങ്ങിയത്. ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ സാം കറെനു പകരം വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടര്‍ ഡ്വയ്ന്‍ ബ്രാവോ ടീമിലേക്കു വരികയായിരുന്നു. എന്നാല്‍ ഹൈദരാബാദ് ടീമില്‍ മറ്റമില്ല. കഴിഞ്ഞ മല്‍സരത്തില്‍ വിജയിച്ച അതേ ഇലവനെ തന്നെ അവര്‍ നിലനിര്‍ത്തി.

പ്ലെയിങ് ഇലവന്‍

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്- ജാസണ്‍ റോയ്, വൃധിമാന്‍ സാഹ (വിക്കറ്റ് കീപ്പര്‍), കെയ്ന്‍ വില്ല്യംസണ്‍ (ക്യാപ്റ്റന്‍), പ്രിയം ഗാര്‍ഗ്, അഭിഷേക് ശര്‍മ, അബ്ദുള്‍ സമദ്, ജാസണ്‍ ഹോള്‍ഡര്‍, റാഷിദ് ഖാന്‍, ഭുവനേശ്വര്‍ കുമാര്‍, സിദ്ധാര്‍ഥ് കൗള്‍, സന്ദീപ് ശര്‍മ.

ചെന്നൈ സൂപ്പര്‍ കിങ്‌സ്- റുതുരാജ് ഗെയ്ക്വാദ്, ഫഫ് ഡുപ്ലെസി, മോയിന്‍ അലി, സുരേഷ് റെയ്‌ന, അമ്പാട്ടി റായുഡു, രവീന്ദ്ര ജഡേജ, എംഎസ് ധോണി (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ഡ്വയ്ന്‍ ബ്രാവോ, ശര്‍ദ്ദുല്‍ ടാക്കൂര്‍, ദീപക് ചാഹര്‍, ജോഷ് ഹേസല്‍വുഡ്.

Story first published: Thursday, September 30, 2021, 23:12 [IST]
Other articles published on Sep 30, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+