Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: സഞ്ജുവിന്റെ വെടിക്കെട്ട് പാഴായി, റോയല്‍സിനെ ഞെട്ടിച്ച് എസ്ആര്‍എച്ച്

1

ദുബായ്: ഐപിഎല്ലിലെ നിര്‍ണായക മല്‍സരത്തില്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെ വെടിക്കെട്ട് ഇന്നിങ്‌സിനും രാജസ്ഥാന്‍ റോയല്‍സിനെ രക്ഷിക്കാനായില്ല. ഇതികം പ്ലേഓഫ് പ്രതീക്ഷ അസ്തമിച്ച മുന്‍ ചാംപ്യന്‍മാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് റോയല്‍സിന്റെ വഴി മുടക്കിയിരിക്കുന്നത്. ഏഴു വിക്കറ്റിണ് ഹൈദരബാാദിന്റെ വിജയം. ഈ സീസണില്‍ അവരുടെ രണ്ടാമത്തെ മാത്രം ജയം കൂടിയാണിത്.

ആദ്യം ബാറ്റ് ചെയ്ത റോയല്‍സ് 165 റണ്‍സെന്ന മികച്ച വിജയലക്ഷ്യമായിരുന്നു ഹൈദരാബാദിനു മുന്നില്‍ വച്ചത്. മോശം ഫോമിലുള്ള ഹൈദരാബാദ് ഇതു പിന്തുടര്‍ന്നു ജയിക്കില്ലെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. പക്ഷെ മുന്‍ ക്യാപ്റ്റനും ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരവുമായ ഡേവിഡ് വാര്‍ണറുടെ പകരക്കാരനായി ടീമിലേക്കു വന്ന ഇംഗ്ലണ്ടിന്റെ ജാസണ്‍ റോയ് എസ്ആര്‍എച്ചിന്റെ അപ്രതീക്ഷിത ഹീറോയായി മാറി. ടീമിന്റെ ജയത്തിനു അടിത്തറയിട്ടത് അദ്ദേഹത്തിന്റെ സ്‌ഫോടനാത്മക ഇന്നിങ്‌സായിരുന്നു. 42 ബോളില്‍ എട്ടു ബൗണ്ടറികളും ഒരു സിക്‌സറുമടക്കം റോയ് 60 റണ്‍സ് അടിച്ചെടുത്തപ്പോള്‍ ഹൈദരാബാദ് 18.3 ഓവറില്‍ മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.

2

റോയിയെക്കൂടാതെ നായകന്‍ കെയ്ന്‍ വില്ല്യംസണും എസ്ആര്‍എച്ചിന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. അദ്ദേഹം 41 ബോളില്‍ അഞ്ചു ബൗണ്ടറികളും ഒരു സിക്‌സറുമടക്കം 51 റണ്‍സുമായി പുറത്താവാതെ നിന്നു. വിജയം പൂര്‍ത്തിയാക്കുമ്പോള്‍ വില്ല്യംസണിനോടൊപ്പം അഭിഷേക് ശര്‍മയായിരുന്നു 21* (16 ബോള്‍, 1 ബൗണ്ടറി, 1 സിക്‌സര്‍) റണ്‍സോടെ ക്രീസിലുണ്ടായിരുന്നത്. വൃധിമാന്‍ സാഹ (18), പ്രിയം ഗാര്‍ഗ് (0) എന്നിവരാണ് പുറത്തായത്.

ഹൈദരാബാദിന് ആഗ്രഹിച്ച തുടക്കമായിരുന്നു പുതിയ ഓപ്പണിങ്‌ല ജോടികളായ റോയിയും സാഹയും ചേര്‍ന്നു നല്‍കിയത്. ടീമിന്റെ വിജയത്തിന് അടിത്തറയിട്ടതും ഈ സഖ്യം തന്നെയാണ്. ആദ്യ വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 57 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 11 ബോളില്‍ രണ്ടു ബൗണ്ടറികളും ഒരു സിക്‌സറുമടക്കം 18 റണ്‍സെടുത്ത സാഹയെ പുറത്താക്കി ലൊംറോറാണ് റോയല്‍സിന് ആദ്യ ബ്രേക്ക്ത്രൂ നല്‍കിയത്. സാഹയെ സഞ്ജു സ്റ്റംപ് ചെയ്തു പുറത്താക്കുകയികുരുന്നു. എന്നാല്‍ രണ്ടാം വിക്കറ്റില്‍ റോയിയും നായകന്‍ വില്ല്യംസണും ചേര്‍ന്ന് മറ്റു മികച്ച കൂട്ടുകെട്ടിലൂടെ മല്‍സരം തങ്ങളുടെ വരുതിയിലേക്കു കൊണ്ടു വന്നു. 57 റണ്‍സാണ് റോയ്- വില്ല്യംസണ്‍ സഖ്യം കുറിച്ചത്. 12ാം ഓവറില്‍ റോയ് മടങ്ങുമ്പോഴേക്കും വിജയത്തിന് ഒരു പടി കൂടി അടുത്തിരുന്നു. തൊട്ടടുത്ത ഓവറില്‍ ഗാര്‍ഗിനെ ഗോള്‍ഡന്‍ ഡെക്കായി പുറത്താക്കിയപ്പോള്‍ റോയല്‍സ് തിരിച്ചുവരവ സ്വപ്‌നം കണ്ടെങ്കിലും വില്ല്യംസണ്‍ വിട്ടുകൊടുത്തില്ല. അപരാജിതമായ നാലാം വിക്കറ്റില്‍ ശര്‍മയെ കൂട്ടുപിടിച്ച് 48 റണ്‍സോടെ അദ്ദേഹം ടീമിനു കാത്തിരുന്ന വിജയത്തിലെത്തിച്ചു.

3

ടോസിനു ശേഷം ബാറ്റിങിനിറങ്ങിയ റോയല്‍സ് അഞ്ചു വിക്കറ്റിനു 164 റണ്‍സാണ് നേടിയത്. സഞ്ജുവിന്റെ വണ്‍മാന്‍ ഷോയായിരുന്നു റോയല്‍സ് ഇന്നിങ്‌സിലെ ഹൈലൈറ്റ്. 57 ബോളില്‍ ഏഴു ബൗണ്ടറികളും മൂന്നു സിക്‌സറുമടക്കം 82 റണ്‍സാണ് അദ്ദേഹം വാരിക്കൂട്ടിയത്. ഈ ഇന്നിങ്‌സോടെ സീസണില്‍ ഏറ്റവുമധികം റണ്‍സെടുത്ത താരമായി മാറിയ സഞ്ജു ഓറഞ്ച് ക്യാപ്പിനും അവകാശിയായി. 10 മല്‍സരങ്ങളില്‍ നിന്നും 433 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം.

ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ (36), മഹിപാല്‍ ലൊംറോര്‍ (29*) എന്നിവരാണ് മറ്റു പ്രധാന സ്‌കോറര്‍മാര്‍. എവിന്‍ ലൂയിസും (6) ലിയാം ലിവിങ്സ്റ്റണും (4) ഒറ്റയക്ക സ്‌കോറിനു പുറത്തായി. എസ്ആര്‍എച്ചിനായി സിദ്ധാര്‍ഥ് കൗള്‍ രണ്ടു വിക്കറ്റുകളെടുത്തപ്പോള്‍ സന്ദീപ് ശര്‍മ, ഭുവനേശ്വര്‍ കുമാര്‍, റാഷിദ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

റോയല്‍സിന്റെ തുടക്കം പാളിയിരുന്നു. ടീമിലേക്കു തിരിച്ചുവിളിക്കപ്പെട്ട ലൂയിസ് ആറു റണ്‍സ് മാത്രമെടുത്ത് ക്രീസ് വിടുമ്പോള്‍ 11 റണ്‍സ് മാത്രമേ സ്‌കോര്‍ ബോര്‍ഡിലുണ്ടായിരുന്നുള്ളൂ. തുടര്‍ന്നായിരുന്നു ജയ്‌സ്വാള്‍- സഞ്ജു ജോടിയുടെ രക്ഷാപ്രവര്‍ത്തനം. 56 റണ്‍സുമായി ഇവര്‍ ടീമിനെ കളിയിലേക്കു തിരികെ കൊണ്ടുവന്നു. ജയ്‌സ്വാളും ലിവിങ്‌സറ്റണും 10 റണ്‍സിന്റെ വ്യത്യാസത്തിനിടെ പുറത്തായെങ്കിലും സഞ്ജു കുലുങ്ങിയില്ല. അഗ്രസീവായി ബാറ്റ് ചെയ്ത അദ്ദേഹം ടീമിനെ ശക്തമായ നിലയിലെത്തിച്ചു. നാലാം വിക്കറ്റില്‍ സഞ്ജു- ലൊംറോര്‍ ജോടി 84 റണ്‍സ് ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തിരുന്നു. റോയല്‍സ് ഇന്നിങ്‌സിലെ ഏറ്റവുമുയര്‍ന്ന കൂട്ടുകെട്ടും ഇതു തന്നെയാണ്. സഞ്ജു സീസണിലെ രണ്ടാമത്തെ സെഞ്ച്വറി ഈ മല്‍സരത്തില്‍ കുറിക്കുമെന്ന് എല്ലാവരും പ്രതീക്ഷിച്ചെങ്കിലും 20ാം ഓവറിലെ രണ്ടാമത്തെ ബോളില്‍ അദ്ദേഹം മടങ്ങി. ഒരു ഘട്ടത്തില്‍ റോയല്‍ 180ന് മുകളില്‍ നേടുമെന്ന രീതിയിലായിരുന്നു മുന്നേറിയത്. പക്ഷെ അവസാന രണ്ടോവറില്‍ 11 റണ്‍സ് മാത്രമേ അവര്‍ക്കു നേടാനായുള്ളൂ. രണ്ടു വിക്കറ്റുകളും നഷ്ടമായി.

സഞ്ജു സാംസണിനായിരുന്നു ടോസ് ലഭിച്ചത്. അദ്ദേഹം ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ഇരുടീമുകളും മാറ്റങ്ങളുമായാണ് ഇറങ്ങിയത്. റോയല്‍സ് ടീമില്‍ മൂന്നു മാറ്റങ്ങങളുണ്ടായിരുന്നു. ഡേവിഡ് മില്ലര്‍, തബ്രെയ്‌സ് ഷാംസി, കാര്‍ത്തിക് ത്യാഗി എന്നിവര്‍ ടീമില്‍ ഇല്ല. പകരം എവിന്‍ ലൂയിസ്, ക്രിസ് മോറിസ്, ജയദേവ് ഉനാട്കട്ട് എന്നിവരാണ് കളിച്ചത്. എസ്ആര്‍എച്ച് ടീാമില്‍ നാലു മാറ്റങ്ങള്‍ വരുത്തി. മോശം ഫോമിലുള്ള ഓപ്പണറും മുന്‍ ക്യാപ്റ്റനുമായ ഡേവിഡ് വാര്‍ണര്‍, മനീഷ് പാണ്ഡെ, കേദാര്‍ ജാദവ്, ഖലീല്‍ അഹമ്മദ് എന്നിവര്‍ക്കു പകരം ജാസണ്‍ റോയ്, പ്രിയം ഗാര്‍ഗ്, അഭിഷേക് ശര്‍മ, സിദ്ധാര്‍ഥ് കൗള്‍ എന്നിവര്‍ ടീമിലേക്കു വന്നു.

പ്ലെയിങ് ഇലവന്‍

രാജസ്ഥാന്‍ റോയല്‍സ്- എവിന്‍ ലൂയിസ്, യശസ്വി ജയ്‌സ്വാള്‍, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ലിയാം ലിവിങ്‌സ്റ്റണ്‍, മഹിപാല്‍ ലൊംറോര്‍, റിയാന്‍ പരാഗ്, രാഹുല്‍ തെവാത്തിയ, ക്രിസ് മോറിസ്, ജയദേവ് ഉനാട്കട്ട്, ചേതന്‍ സക്കരിയ, മുസ്തഫിസുര്‍ റഹ്മാന്‍.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്- ജാസണ്‍ റോയ്, വൃധിമാന്‍ സാഹ (വിക്കറ്റ് കീപ്പര്‍), കെയ്ന്‍ വില്ല്യംസണ്‍ (ക്യാപ്റ്റന്‍), പ്രിയം ഗാര്‍ഗ്, അഭിഷേക് ശര്‍മ, ജാസണ്‍ ഹോള്‍ഡര്‍, അബ്ദുള്‍ സമദ്, റാഷിദ് ഖാന്‍, ഭുവനേശ്വര്‍ കുമാര്‍, സന്ദീപ് ശര്‍മ, സിദ്ധാര്‍ഥ് കൗള്‍.

Story first published: Monday, September 27, 2021, 23:26 [IST]
Other articles published on Sep 27, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+