For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: ഡികോക്കിലേറി മുംബൈ, ചാംപ്യന്‍മാര്‍ വിജയവഴിയില്‍

7 വിക്കറ്റിനാണ് മുംബൈയുടെ വിജയം

ഡല്‍ഹി: ഐപിഎല്ലില്‍ തുടര്‍ തോല്‍വികള്‍ക്കു ബ്രേക്കിട്ട് നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിന്റെ ഗംഭീര തിരിച്ചുവരവ്. രാജസ്ഥാന്‍ റോയല്‍സിനെതിരേ ഏഴു വിക്കറ്റിന്റെ ആധികാരിക വിജയമാണ് മുംബൈ സ്വന്തമാക്കിയത്. 172 റണ്‍സെന്ന വെല്ലുവിളിയുയര്‍ത്തുന്ന വിജയലക്ഷ്യമാണ് മുംബൈയ്ക്കു സഞ്ജു സാംസണും സംഘവും നല്‍കിയത്.

Mumbai defeated Rajasthan by seven wickets
1

ഈ ടോട്ടല്‍ മുംബൈയ്ക്കു വെല്ലുവിളിയുയര്‍ത്തുമെന്നു കരുതിയെങ്കിലും ക്വിന്റണ്‍ ഡികോക്കിന്റെ മാച്ച് വിന്നിങ് ഇന്നിങ്‌സ് മുംബൈയെ വിജയതീരത്ത് എത്തിച്ചു. സീസണില്‍ ആദ്യമായി ഫോമിലേക്കുയര്‍ന്ന ഡികോക്ക് പുറത്താവാതെ 70 റണ്‍സോടെ മുംബൈ വിജയത്തിന്റെ അമരക്കാരനായി മാറി. 50 ബോളില്‍ ആറു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കമാണ് അദ്ദേഹം 70 റണ്‍സ് നേടിയത്. ഇഷാന്‍ കിഷന്റെ അഭാവത്തില്‍ ബാറ്റിങില്‍ പ്രൊമോഷന്‍ ലഭിച്ച ക്രുനാല്‍ പാണ്ഡ്യ (39) മുംബൈ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. 26 ബോളില്‍ രണ്ടു വീതം ബൗണ്ടറികളും സിക്‌സറും ക്രുനാല്‍ പായിച്ചു. ഡികോക്കും കരെണ്‍ പൊള്ളാര്‍ഡും (16*) ചേര്‍ന്നാണ് മുംബൈയുടെ വിജയം പൂര്‍ത്തിയാക്കിയത്. നായകന്‍ രോഹിത് ശര്‍മ (14), സൂര്യകുമാര്‍ യാദവ് (16) എന്നിവരില്‍ നിന്നും കാര്യമായ സംഭാവന ലഭിച്ചില്ല. 18.3 ഓവറില്‍ മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തില്‍ മുംബൈ ലക്ഷ്യത്തിലെത്തി. സ്‌കോര്‍: രാജസ്ഥാന്‍ നാലിന 171, മുംബൈ 18.3 ഓവറില്‍ മൂന്നിന് 172.

രോഹിത്- ഡികോക്ക് സഖ്യം ഓപ്പണിങ് വിക്കറ്റില്‍ 49 റണ്‍സെടുത്തിരുന്നു. ഇതില്‍ 35 റണ്‍സും ഡികോക്കിന്റെ വകയായിരുന്നു. ആറാം ഓവറിലെ അവസാന ബോളിലാണ് രോഹിത്തിനെ മുംബൈയ്ക്കു നഷ്ടമായത്. ക്രിസ് മോറിസായിരുന്നു രാജസ്ഥാനു നിര്‍ണായക ബ്രേക്ക്ത്രൂ നല്‍കിയത്.

ടോസ് നഷ്ടപ്പെട്ടു ബാറ്റിങിനയക്കപ്പെട്ട രാജസ്ഥാന്‍ നാലു വിക്കറ്റിനു 171 റണ്‍സെടുക്കുകയായിരുന്നു. രാജസ്ഥാന്‍ നിരയില്‍ ആര്‍ക്കും ഫിഫ്റ്റി തികയ്ക്കാനായില്ല. നായകന്റെ ഇന്നിങ്‌സ് കളിച്ച ക്യാപ്റ്റന്‍ സഞ്ജു സാംസണാണ് രാജസ്ഥാന്റെ ടോപ്്‌സ്‌കോറര്‍. 27 ബോളില്‍ അഞ്ചു ബൗണ്ടറികളോടെ 42 റണ്‍സാണ് സഞ്ജു നേടിയത്. ഓപ്പണര്‍ ജോസ് ബട്‌ലര്‍ (41), ശിവം ദുബെ (35), യശസ്വി ജയ്‌സ്വാള്‍ (32), എന്നിവരാണ് മറ്റു പ്രധാന സ്‌കോറര്‍മാര്‍. മുംബൈയ്ക്കായി രാഹുല്‍ ചഹര്‍ രണ്ടു വിക്കറ്റുകളെടുത്തു. ട്രെന്റ് ബോള്‍ട്ടിനും ജസ്പ്രീത് ബുംറയ്ക്കും ഓരോ വിക്കറ്റ് വീതം ലഭിച്ചു.

2

മികച്ച തുടക്കമാണ് ബട്‌ലര്‍- ജയ്‌സ്വാള്‍ ജോടി രാജസ്ഥാനു നല്‍കിയത്. പതിയെ തുടങ്ങിയ ഇരുവരും പിന്നീട് ഗിയര്‍ മാറ്റിയതോടെ രാജസ്ഥാന്റെ റണ്‍റേറ്റ് കുതിച്ചു. ഓപ്പണിങ് വിക്കറ്റില്‍ 66 റണ്‍സ് ഇരുവരും ചേര്‍ന്നെടുത്തു. എട്ടാം ഓവറിലെ നാലാമത്തെ ബോളില്‍ ബട്‌ലറെ പുറത്താക്കി ചഹറാണ് മുംബൈയ്ക്കു കാത്തിരുന്ന ബ്രേക്ക്തൂര സമ്മാനിച്ചത്. ക്രീസിന് പുറത്തേക്കിറങ്ങി ഷോട്ടിനു ശ്രമിച്ച ബട്‌ലറെ വിക്കറ്റ് കീപ്പര്‍ ഡികോക്ക് സ്റ്റംപ് ചെയ്യുകയായിരുന്നു. 32 ബോളില്‍ മൂന്നു വീതം ബൗണ്ടറികളും സിക്‌സറുമുള്‍പ്പെട്ടതായിരുന്നു ഇന്നിങ്‌സ്.

രണ്ടാം വിക്കറ്റില്‍ ജയ്‌സ്വാള്‍- സഞ്ജു സഖ്യം 25 റണ്‍സെടുത്തു. എന്നാല്‍ സ്വന്തം ബൗളിങില്‍ ജയ്‌സ്വാളിനെ പിടികൂടി ചഹര്‍ വീണ്ടും മുംബൈയുടെ രക്ഷയ്‌ക്കെത്തി. 20 ബോളില്‍ രണ്ടു വീതം ബൗണ്ടറികളും സിക്‌സറുമടക്കമാണ് ജയ്‌സ്വാള്‍ 32 റണ്‍സെടുത്തത്. പിന്നീടാണ് രാജസ്ഥാന്‍ ഇന്നിങ്‌സിലെ ഏറ്റവും മികച്ച കൂട്ടുകെട്ട് കണ്ടത്. സഞ്ജു-ദുബെ ജോടി 57 റണ്‍സുമായി രാജസ്ഥാന്‍ മികച്ച ടോട്ടലിലെത്തുമെന്നുറപ്പാക്കി. ഈ ജോടി ക്രീസിലുണ്ടായിരുന്നപ്പോള്‍ രാജസ്ഥാന് 190-200 റണ്‍സ് വരെ നേടാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ അവസാന ഓവറുകളിലെ മികച്ച ബൗളിങിലൂടെ രാജസ്ഥാനെ മുംബൈ പിടിച്ചുനിര്‍ത്തി.

3

അവസാന അഞ്ചോവറില്‍ 45 റണ്‍സാണ് രാജസ്ഥാനു നേടാനായത്. രണ്ടു വിക്കറ്റുകളും നഷ്ടമായി. മൂന്നാമനായാണ് സഞ്ജു ക്രീസ് വിട്ടത്. 18ാം ഓവറില്‍ ബോള്‍ട്ടിന്റെ തീപ്പൊരി യോര്‍ക്കറില്‍ അദ്ദേഹം ക്ലീന്‍ബൗള്‍ഡാവുകയായിരുന്നു. ദുബെയാണ് അവസാനമായി മടങ്ങിയത്. ബുംറയ്ക്കായിരുന്നു വിക്കറ്റ്. സ്വന്തം ബൗളിങില്‍ സിംപിള്‍ ക്യാച്ചിലൂടെ ദുബെയെ ബുംറ പിടികൂടുകയായിരുന്നു.

ടോസിനു ശേഷം മുംബൈ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മല്‍സരത്തിലെ ടീമില്‍ ഒരു മാറ്റവുമായാണ് മുംബൈ കൡച്ചത്. മോശം ഫോമിലുള്ള ഇഷാന്‍ കിഷനെ ഒഴിവാക്കിയ അവര്‍ ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ നതാന്‍ കൂള്‍ട്ടര്‍ നൈലിനെ കളിപ്പിച്ചു. മറുഭാഗത്ത് രാജസ്ഥാന്‍ തൊട്ടുമുമ്പത്തെ മല്‍സരത്തിലെ അതേ ടീമിനെ നിലനിര്‍ത്തുകയായിരുന്നു.

പ്ലെയിങ് ഇലവന്‍
മുംബൈ ഇന്ത്യന്‍സ്- ക്വിന്റണ്‍ ഡികോക്ക് (വിക്കറ്റ് കീപ്പര്‍), രോഹിത് ശര്‍മ (ക്യാപ്റ്റന്‍), സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, കരെണ്‍ പൊള്ളാര്‍ഡ്, ക്രുനാല്‍ പാണ്ഡ്യ, ജയന്ത് യാദവ്, രാഹുല്‍ ചഹര്‍, നതാന്‍ കൂള്‍ട്ടര്‍നൈല്‍, ജസ്പ്രീത് ബുംറ, ട്രെന്റ് ബോള്‍ട്ട്.

രാജസ്ഥാന്‍ റോയല്‍സ്- ജോസ് ബട്‌ലര്‍, യശസ്വി ജയ്‌സ്വാള്‍, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, ഡേവിഡ് മില്ലര്‍, റിയാന്‍ പരാഗ്, രാഹുല്‍ തെവാത്തിയ, ക്രിസ് മോറിസ്, ജയദേവ് ഉനാട്കട്ട്, മുസ്തഫിസുര്‍ റഹ്മാന്‍, ചേതന്‍ സക്കരിയ.

Story first published: Thursday, April 29, 2021, 19:14 [IST]
Other articles published on Apr 29, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+