For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: ഫൈവ് സ്റ്റാര്‍ ചെന്നൈ, എസ്ആര്‍എച്ചിനെയും തകര്‍ത്ത് ധോണിപ്പടയുടെ കുതിപ്പ്- വീണ്ടും ഒന്നാമത്

ഏഴു വിക്കറ്റിനാണ് ചെന്നൈയുടെ വിജയം

ദില്ലി: ചെന്നൈ എക്‌സ്പ്രസിന്റെ വിജയക്കുതിപ്പ് തടരാന്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനുമായില്ല. വേദി മാറിയെങ്കിലും സിഎസ്‌കെ മാറ്റമില്ലാതെ തുടര്‍ന്നപ്പോള്‍ എസ്ആര്‍എച്ച് കനത്ത തോല്‍വിയിലേക്കു വീഴുകയായിരുന്നു. ദില്ലിയിലെ അരുണ്‍ ജയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ നടന്ന സീസണിലെ ആദ്യ കളിയില്‍ ഏഴു വിക്കറ്റിന്റെ അനായാസ വിജയമാണ് ധോണിപ്പട ആഘോഷിച്ചത്. ടൂര്‍ണമെന്റില്‍ സിഎസ്‌കെയുടെ തുടര്‍ച്ചയായ അഞ്ചാമത്തെ വിജയമാണിത്. ഇതോടെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ മറികടന്ന് സിഎസ്‌കെ ഒന്നാംസ്ഥാനം തിരിച്ചുപിടിച്ചു. അതേസമയം, ആറു മല്‍സരങ്ങളില്‍ നിന്നും എസ്ആര്‍എച്ചിന്റെ അഞ്ചാമത്തെ തോല്‍വിയായിരുന്നു ഇത്. പോയിന്റ് പട്ടികയില്‍ അവര്‍ അവസാനസ്ഥാനത്തു തന്നെ തുടരുകയാണ്.

CSK defeated SRH by seven wickets
1

172 റണ്‍സിന്റെ വിജയലക്ഷ്യം സിഎസ്‌കെയ്ക്കു മുന്നില്‍ വച്ചപ്പോള്‍ അതു തങ്ങള്‍ക്കു പ്രതിരോധിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലായിരുന്നു എസ്ആര്‍എച്ച്. എന്നാല്‍ സിഎസ്‌കെയ്ക്കു ഈ ടോട്ടല്‍ ഒരു വെല്ലുവിളിയും ഉയര്‍ത്തിയില്ല. ഓപ്പണിങ് വിക്കറ്റില്‍ റുതുരാജ് ഗെയ്ക്വാദ്- ഫഫ് ഡുപ്ലെസി സഖ്യം (129 റണ്‍സ്) സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കിയപ്പോള്‍ തന്നെ മല്‍സരം എസ്ആര്‍എച്ചില്‍ നിന്നും വഴുതിപ്പോയിരുന്നു. 18.3 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ സിഎസ്‌കെ ലക്ഷ്യം മറികടന്നു. സ്‌കോര്‍: എസ്ആര്‍എച്ച് മൂന്നിന് 171, സിഎസ്‌കെ 18.3 ഓവറില്‍ മൂന്നിന് 173.

2

റുതുരാജ് (75), ഡുപ്ലെസി (56) എന്നിവരുടെ ഫിഫ്റ്റികളാണ് സിഎസ്‌കെയുടെ വിജയത്തിനു അടിത്തറയിട്ടത്. വെറും 44 ബോളില്‍ 12 ബൗണ്ടറികളോടെയാണ് റുതുരാജ് സിഎസ്‌കെയുടെ ടോപ്‌സ്‌കോററായി മാറിയത്. ഡുപ്ലെസി 38 ബോളില്‍ ആറു ബൗണ്ടറികളും ഒരു സിക്‌സറുകളുമടക്കമാണ് 56 റണ്‍സെടുത്തത്. 78 ബോളിലാണ് റുതുരാജ്-ഡുപ്ലെസി ജോടി ആദ്യ വിക്കറ്റില്‍ 129 റണ്‍സ് വാരിക്കൂട്ടിയത്. എസ്ആര്‍എച്ചിന്റെ ബൗളിങ് ആക്രമണം ഈ ജോടിക്കു ഒരു തരത്തിലും വെല്ലുവിളിയുയര്‍ത്തിയില്ല. ഒടുവില്‍ റാഷിദ് ഖാനാണ് എസ്ആര്‍എച്ചിന് വൈകിയാണെങ്കിലും ആദ്യത്തെ ബ്രേക്ക്ത്രൂ നല്‍കിയത്. 13ാം ഓവറില്‍ മൂന്നു ബൗണ്ടറികള്‍ പായിച്ചെങ്കിലും അവസാന ബോളില്‍ റുതുരാജിനെ ബൗള്‍ഡാക്കി റാഷിദ് കണക്കുതീര്‍ത്തു. മോയിന്‍ അലി (15), ഡുപ്ലെസി എന്നിവരെ അടുത്തടുത്ത ബോളുകളിലാണ് റാഷിദ് മടക്കിയത് (സിഎസ്‌കെ മൂന്നിന് 148). എന്നാല്‍ സുരേഷ് റെയ്‌ന (17*), രവീന്ദ്ര ജഡേജ (7*) എന്നിവര്‍ ചേര്‍ന്നു സിഎസ്‌കെയുടെ വിജയം പൂര്‍ത്തിയാക്കി.

ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത എസ്ആര്‍എച്ചിനെ മികച്ച ബൗളിങിലൂടെയും ഫീല്‍ഡിങിലൂടെയും സിഎസ്‌കെ 18ാം ഓവര്‍ വരെ വരിഞ്ഞുകെട്ടിയിരുന്നു. 18 ഓവര്‍ കഴിയുമ്പോള്‍ എസ്ആര്‍എച്ച് മൂന്നിന് 138 റണ്‍സെന്ന നിലയിലായിരുന്നു. എന്നാല്‍ അവസാന രണ്ടോവറില്‍ 33 റണ്‍സ് നേടി അവര്‍ സ്‌കോര്‍ 170 കടത്തുകയായരിരുന്നു. മൂന്നു വിക്കറ്റിന് 171 റണ്‍സാണ് എ്ആര്‍എച്ച് നേടിയത്.

61 റണ്‍സെടുത്ത മനീഷ് പാണ്ഡെയാണ് എസ്ആര്‍എച്ചിന്റെ ടോപ്‌സ്‌കോറര്‍. 46 ബോളില്‍ അഞ്ചു ബൗണ്ടറികളും ഒരു സിക്‌സറുമുള്‍പ്പെട്ടതായരുന്നു പാണ്ഡെയുടെ ഇന്നിങ്‌സ്. സ്ലോ ബാറ്റിങിന്റെ പേരില്‍ ടീമില്‍ നിന്നും ഒഴിവാക്കപ്പെട്ട ശേഷം തിരിച്ചുവരവ് തകര്‍പ്പന്‍ ഫിഫ്റ്റിയുമായാണ് പാണ്ഡെ ആഘോഷിച്ചത്. നായകന്‍ ഡേവിഡ് വാര്‍ണറും (57) എസ്ആര്‍എച്ചിനായി ഫിഫ്റ്റി കണ്ടെത്തി. 55 ബോളില്‍ മൂന്നു ബൗണ്ടറികളും രണ്ടു സിക്‌സറും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. ജോണി ബെയര്‍സ്‌റ്റോ (7) കാര്യമായ സംഭാവന നല്‍കാതെ പുറത്തായി.

3

അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച കെയ്ന്‍ വില്ല്യംസണാണ് എസ്ആര്‍എച്ചിനു ജയിക്കാവുന്ന സ്‌കോര്‍ സമ്മാനിച്ചത്. 10 ബോളില്‍ നാലു ബൗണ്ടറികളും ഒരു സിക്‌സറുമടക്കം 26 റണ്‍സുമായി വില്ല്യംസണ്‍ പുറത്താവാതെ നിന്നു. ശര്‍ദ്ദുല്‍ ഠാക്കൂര്‍ എറിഞ്ഞ 19ാം ഓവറില്‍ മൂന്നു ബൗണ്ടറികളും ഒരു സിക്‌സറുമടക്കം 20 റണ്‍സ് വില്ല്യംസണ്‍ അടിച്ചെടുത്തു. ഇന്നിങ്‌സ് അവസാനിക്കുമ്പോള്‍ കേദാര്‍ ജാദവായിരുന്നു 12* (നാല് ബോള്‍, 1 ബൗണ്ടറി, 1 സിക്‌സര്‍) ക്രീസില്‍. സിഎസ്‌കെയ്ക്കായി ലുംഗി എന്‍ഗിഡി രണ്ടു വിക്കറ്റുകളെടുത്തപ്പോള്‍ സാം കറെന് ഒരു വിക്കറ്റ് ലഭിച്ചു.

ശ്രദ്ധേയോടെയാണ് ബെയര്‍സ്‌റ്റോ- വാര്‍ണര്‍ ജോടി എസ്ആര്‍എച്ചിന്റെ ഇന്നിങ്‌സ് ആരംഭിച്ചത്. ആദ്യ വിക്കറ്റില്‍ 22 റണ്‍സാണ് ഇരുവരും ചേര്‍ന്നെടുത്തത്. പുള്‍ ഷോട്ടിനു ശ്രമിച്ച ബെയര്‍സ്‌റ്റോയെ സാം കറെന്റെ ബൗളിങില്‍ ദീപക് ചഹര്‍ പിടികൂടുകയായിരുന്നു. രണ്ടാം വിക്കറ്റില്‍ വാര്‍ണര്‍- പാണ്ഡെ 106 റണ്‍സിന്റെ മികച്ച കൂട്ടുകെട്ടുണ്ടാക്കി. ടീം സ്‌കോര്‍ 128ല്‍ വച്ചാണ് വാര്‍ണര്‍ മടങ്ങുന്നത്. സ്‌കോറിങിനു വേഗം കൂട്ടാനുള്ള ശ്രമത്തിനിടെ വാര്‍ണറെ എന്‍ഗിഡിയുടെ ബൗളിങില്‍ രവീന്ദ്ര ജഡേജ പിടികൂടി. ആറു റണ്‍സ് കൂടി നേടുമ്പോഴേക്കും ഇതേ ഓവറില്‍ പാണ്ഡെയു മടങ്ങി. ബൗണ്ടറി ലൈനനിന് അരികില്‍ തകര്‍പ്പന്‍ ക്യാച്ചിലൂടെയാണ് ഡുപ്ലെസി പാണ്ഡെയെ പിടികൂടിയത്.

4

ടോസിനു ശേഷം എസ്ആര്‍എച്ച് നായകന്‍ ഡേവിഡ് വാര്‍ണര്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. രണ്ടു മാറ്റങ്ങളുമായാണ് ഇരുടീമുകളും ഈ മല്‍സരത്തില്‍ ഇറങ്ങിയത്. അഭിഷേക് ശര്‍മ, വിരാട് സിങ് എന്നിവരെ ഒഴിവാക്കിയ എസ്ആര്‍എച്ച് പകരം മനീഷ് പാണ്ഡെയെയും സന്ദീപ് ശര്‍മയെയും തിരിച്ചുവിളിച്ചു. മറുഭാഗത്ത് ഡ്വയ്ന്‍ ബ്രാവോ, ഇമ്രാന്‍ താഹിര്‍ എന്നിവരെ സിഎസ്‌കെ ഒഴിവാക്കി. ലുംഗി എന്‍ഗിഡി, മോയിന്‍ അലി എന്നിവരാണ് പകരം പ്ലെയിങ് ഇലവനിലേക്കു വന്നത്.

പ്ലെയിങ് ഇലവന്‍
ചെന്നൈ സൂപ്പര്‍ കിങ്‌സ്- റുതുരാജ് ഗെയ്ക്ക്വാദ്, ഫഫ് ഡുപ്ലെസി, മോയിന്‍ അലി, സുരേഷ് റെയ്‌ന, അമ്പാട്ടി റായുഡു, രവീന്ദ്ര ജഡേജ, എംഎസ് ധോണി (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), സാം കറെന്‍, ദീപക് ചഹര്‍, ശര്‍ദ്ദുല്‍ ഠാക്കൂര്‍, ലുംഗി എന്‍ഗിഡി.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്- ഡേവിഡ് വാര്‍ണര്‍ (ക്യാപ്റ്റന്‍), ജോണി ബെയര്‍സ്‌റ്റോ, കെയ്ന്‍ വില്ല്യംസണ്‍, മനീഷ് പാണ്ഡെ, വിജയ് ശങ്കര്‍, കേദാര്‍ ജാദവ്, റാഷിദ് ഖാന്‍, ജഗദീശ സുചിത്ത്, ഖലീല്‍ അഹമ്മദ്, സിദ്ധാര്‍ഥ് കൗള്‍, സന്ദീപ് ശര്‍മ.

Story first published: Wednesday, April 28, 2021, 23:06 [IST]
Other articles published on Apr 28, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+