For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: പട നയിച്ച് മോര്‍ഗന്‍, പഞ്ചാബിനെ പഞ്ചറാക്കി കെകെആന്റെ തിരിച്ചുവരവ്

അഞ്ചു വിക്കറ്റിനാണ് കെകെആറിന്റെ വിജയം

അഹമ്മദാബാദ്: നാലു തുടര്‍ തോല്‍വികള്‍ക്കു ശേഷം മിന്നും വിജവുമായി മുന്‍ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ഐപിഎല്ലിലേക്കു ശക്തമായി തിരിച്ചുവന്നു. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന സീസണിലെ ആദ്യ മല്‍സരത്തില്‍ അഞ്ചു വിക്കറ്റിനു പഞ്ചാബിനെ കെകെആര്‍ കെട്ടുകെട്ടിക്കുകയായിരുന്നു. ഈ വിജയത്തോടെ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തു നിന്നു കെകെആര്‍ ഒറ്റടയിക്ക് അഞ്ചാംസ്ഥാനത്തേക്കുയര്‍ന്നു. പഞ്ചാബ് ആറാംസ്ഥാനത്തേക്കു വീഴുകയും ചെയ്തു.

3

ഉജ്ജ്വല ബൗളിങും നായകന്റെ ഇന്നിങ്‌സ് കളിച്ച ഒയിന്‍ മോര്‍ഗനുമാണ് (47*) കെകെആറിനു ആധികാരിക വിജയം സമ്മാനിച്ചത്. 124 റണ്‍സിന്റെ ചെറിയ വിജയലക്ഷ്യത്തിലേക്കു ബാറ്റ് വീശിയ കെകെആറിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. മൂന്നിന് 17 റണ്‍സെന്ന നിലയിലേക്കു വീണ കെകെആര്‍ വീണ്ടുമൊരു തോല്‍വിയിലേക്കു വീഴുമെന്നു ആരാധകര്‍ ഭയപ്പെട്ടിരുന്നു. എന്നാല്‍ നാലാം വിക്കറ്റില്‍ മോര്‍ഗന്‍- രാഹുല്‍ ത്രിപാഠി സഖ്യം ചേര്‍ന്നെടുത്ത 66 റണ്‍സെടുത്താണ് കെകെആറിനെ പ്രതിസന്ധിയില്‍ നിന്നു കരകയറ്റിയത്.

11ാം ഓവറില്‍ 41 റണ്‍സെടുത്ത ത്രിപാഠി മടങ്ങുമ്പോഴേക്കും കെകെആര്‍ വിജയമുറപ്പാക്കിയിരുന്നു. 32 ബോളില്‍ ഏഴു ബൗണ്ടറികളോടെയാണ് ത്രിപാഠി 41 റണ്‍സ് നേടിയത്. ആന്ദ്രെ റസ്സല്‍ (10) കാര്യമായ സംഭാവന നല്‍കാനാവാതെ റണ്ണൗട്ടായി മടങ്ങിയെങ്കിലും മോര്‍ഗനും ദിനേശ് കാര്‍ത്തികും (12*) ചേര്‍ന്നു വെറും 16.4 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ കെകെആറിന്റെ വിജയം പൂര്‍ത്തിയാക്കി. 40 ബോളില്‍ നാലു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കമാണ് മോര്‍ഗന്‍ ടീമിന്റെ അമരക്കാരനായത്. ശുഭ്മാന്‍ ഗില്‍ (9), നിതീഷ് റാണ (0), സുനില്‍ നരെയ്ന്‍ (0) എന്നിവര്‍ ബാറ്റിങില്‍ തീര്‍ത്തും നിരാശപ്പെടുത്തി. സ്‌കോര്‍: പഞ്ചാബ് ഒമ്പതിന് 123, കൊല്‍ക്കത്ത 16.4 ഓവറില്‍ അഞ്ചിന് 126.

1

ടോസിനു ശേഷം ബൗളിങ് തിരഞ്ഞെടുത്ത മുന്‍ ചാംപ്യന്‍മാര്‍ പഞ്ചാബ് കിങ്‌സിനെ ഉജ്ജ്വല ബൗളിങിലൂടെ ചുരുട്ടിക്കെട്ടുകയായിരുന്നു. ഒമ്പതു വിക്കറ്റിനു 123 റണ്‍സ് മാത്രമാണ് പഞ്ചാബിനു നേടാനായത്. പഞ്ചാബ് നിരയില്‍ ആര്‍ക്കും തന്നെ ഫിഫ്റ്റി തികയ്ക്കാനായില്ല. 35 റണ്‍സിനു മുകളില്‍പ്പോലും ആരും നേടിയില്ലെന്നതും ശ്രദ്ധേയമാണ്. 31 റണ്‍സെടുത്ത ഓപ്പണര്‍ മായങ്ക് അഗര്‍വാളാണ് അവരുടെ ടോപ്‌സ്‌കോറര്‍. 34 ബോളില്‍ രണ്ടു സിക്‌സറും ഒരു ബൗണ്ടറിയും മാത്രമേ മായങ്കിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നുള്ളൂ. വാലറ്റത്ത് ക്രിസ് ജോര്‍ഡനാണ് (30) 30 കടന്ന മറ്റൊരാരാള്‍. വെറും 18 ബോളിലാണ് മൂന്നു സിക്‌സറുകളും ഒരു ബൗണ്ടറിയുമടക്കം ജോര്‍ഡന്‍ 30 റണ്‍സെടുത്തത്.

നായകന്‍ കെഎല്‍ രാഹുലും സീസണില്‍ ആദ്യമായി രണ്ടക്കം തികച്ച നിക്കോളാസ് പൂരനും 19 റണ്‍സ് വീതമെടുത്തു. ഷാരൂഖ് ഖാനാണ് (13) 10ന് മുകളില്‍ നേടിയ മറ്റൊരാള്‍. ക്രിസ് ഗെയ്ല്‍ (ഗോള്‍ഡഡന്‍ ഡെക്ക്), ദീപക് ഹൂഡ (1), മോയ്‌സസ് ഹെന്റിക്വസ് (2), രവി ബിഷ്‌നോയ് (1) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ ബാറ്റിങ് പ്രകടനം. മൂന്നു വിക്കറ്റ് വീഴ്ത്തിയ പ്രസിദ്ധ് കൃഷ്ണയാണ് കെകെആര്‍ ബൗളിങിനു ചുക്കാന്‍ പിടിച്ചത്. പാറ്റ് കമ്മിന്‍സ്, സുനില്‍ നരെയ്ന്‍, പ്രസിദ്ധ് കൃഷണ എന്നിവര്‍ രണ്ടു വിക്കറ്റ് വീതമെടുത്തപ്പോള്‍ ശിവം മാവിക്കും വരുണ്‍ ചക്രവര്‍ത്തിക്കും ഓരോ വിക്കറ്റ് വീതം ലഭിച്ചു.

2

രാഹുല്‍- മായങ്ക് ജോടി ആദ്യ വിക്കറ്റില്‍ 36 റണ്‍സെടുത്തിരുന്നു. എന്നാല്‍ പതിഞ്ഞ താളത്തിലായിരുന്നു അവരുടെ ഇന്നിങ്‌സ്. പഞ്ചാബിന്റെ ഏറ്റവുമുയര്‍ന്ന കൂട്ടുകെട്ടും ഇതു തന്നെയാണ്. ഗെയ്ല്‍, ഹൂഡ എന്നിവര്‍ വന്നതുപോലെ മടങ്ങിയതോടെ പഞ്ചാബ് മൂന്നിന് 42 റണ്‍സിലേക്കു വീണു. മായങ്ക്-പൂരന്‍ ജോടി 18 റണ്‍സുമായി രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും മായങ്കിന്റെ പുറത്താവല്‍ പഞ്ചാബിനെ വീണ്ടും തളര്‍ത്തി. നരെയ്‌ന്റെ ബൗളിങില്‍ രാഹുല്‍ ത്രിപാഠിയാണ് മികച്ചൊരു ക്യാച്ചിലൂടെ മായങ്കിനെ പുറത്താക്കിയത്. എട്ടിനു 98 റണ്‍സിലേക്കു കൂപ്പുകുത്തിയ പഞ്ചാബിനെ 123ലെത്തിച്ചത് വാലറ്റക്കാരനായ ജോര്‍ഡന്റെ വമ്പനടികളായിരുന്നു. സീസണിലെ ആദ്യ മല്‍സരം കളിച്ച ജോര്‍ഡന്‍ ടീമിനെ വലിയ നാണക്കേടില്‍ നിന്നു കൂടിയാണ് രക്ഷിച്ചത്.

ടോസിനു ശേഷം കെകെആര്‍ നായകന്‍ ഒയിന്‍ മോര്‍ഗന്‍ ബൗളിങ് തിരഞ്ഞെടുത്തു. തൊട്ടുമുമ്പത്തെ മല്‍സരത്തിലെ അതേ ടീമിനെ തന്നെ നിലനിര്‍ത്തിയാണ് കെകെആര്‍ ഇറങ്ങിയത്. പഞ്ചാബ് ടീമില്‍ ഒരു മാറ്റമുണ്ടായിരുന്നു. ഫാബിയന്‍ അലെനു പകരം ക്രിസ് ജോര്‍ഡന്‍ കളിച്ചു.

പ്ലെയിങ് ഇലവന്‍
പഞ്ചാബ് കിങ്‌സ്- കെഎല്‍ രാഹുല്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), മായങ്ക് അഗര്‍വാള്‍, ക്രിസ് ഗെയ്ല്‍, നിക്കോളാസ് പൂരന്‍, ദീപക് ഹൂഡ, മോയ്‌സസ് ഹെന്റിക്വസ്, ഷാരൂഖ് ഖാന്‍, ക്രിസ് ജോര്‍ഡന്‍, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിങ്, രവി ബിഷ്‌നോയ്.

കൊല്‍ക്കത്ത നൈറ്റ്‌റൈഡഴ്‌സ്- നിതീഷ് റാണ, ശുഭ്മാന്‍ ഗില്‍, രാഹുല്‍ ത്രിപാഠി, ഒയിന്‍ മോര്‍ഗന്‍ (ക്യാപ്റ്റന്‍), ദിനേശ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), സുനില്‍ നരെയ്ന്‍, ആന്ദ്രെ റസ്സല്‍, പാറ്റ് കമ്മിന്‍സ്, പ്രസിദ്ധ് കൃഷ്ണ, വരുണ്‍ ചക്രവര്‍ത്തി, ശിവം മാവി.

Story first published: Monday, April 26, 2021, 23:23 [IST]
Other articles published on Apr 26, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+