Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: സൂപ്പര്‍ ഓവര്‍ ത്രില്ലറില്‍ ഡിസി സൂപ്പര്‍, ഹാട്രിക് വിജയം

ചെന്നൈ: ഐപിഎല്ലിന്റെ 14ാം സീസണിലെ ആദ്യ സൂപ്പര്‍ ഓവര്‍ ത്രില്ലറില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനു ജയം. ആദ്യം ബാറ്റ് ചെയ്ത ഡിസിക്കു നാലു വിക്കറ്റിനു 159 റണ്‍സാണ് നേടാനായത്. എസ്ആര്‍എച്ചിന്റെ മറുപടി ഏഴു വിക്കറ്റിനു ഇതേ സ്‌കോറില്‍ തന്നെ അവസാനിക്കുകയായിരുന്നു. സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത എസ്ആര്‍എച്ച് ഏഴു റണ്‍സെടുത്തു. നായകന്‍ ഡേവിഡ് വാര്‍ണറും കെയ്ന്‍ വില്ല്യംസണുമായിരുന്നു ബാറ്റിങിനിറങ്ങിയത്. അക്ഷര്‍ പട്ടേലായിരുന്നു ബൗളര്‍. ഒരു ബൗണ്ടറിയോടെയാണ് സൂപ്പര്‍ ഓവറില്‍ എസ്ആര്‍എച്ച് ഏഴു റണ്‍സ് നേടിയത്. മറുപടിയില്‍ അവസാന ബോളില്‍ ഡിസി ഇതു മറികടക്കുകയും ചെയ്തു. ശിഖര്‍ ധവാനും നായകന്‍ റിഷഭ് പന്തുമായിരുന്നു ഡിസിക്കായി ബാറ്റ് വീശിയത്. എസ്ആര്‍എച്ചിന്റെ ബൗളര്‍ റാഷിദ് ഖാനായിരുന്നു. ടൂര്‍ണമെന്റില്‍ ഡിസിയുടെ തുടര്‍ച്ചയായ മൂന്നാമത്തെ വിജയമാണിത്.ഇതോടെ പോയിന്റ് പട്ടികയില്‍ ആര്‍സിബിയെ മൂന്നാംസ്ഥാനത്തേക്കു പിന്തള്ളി ഡിസി രണ്ടാംസ്ഥാനത്തേക്കുയര്‍ന്നു.

1

നേരത്തേ 160 റണ്‍സിലേക്കു ബാറ്റ് വീശിയ എസ്ആര്‍എച്ചിനെ വിജയത്തിന്റെ പടിവാതില്‍ക്കെ എത്തിച്ചത് വില്ല്യംസണായിരുന്നു. 51 ബോളില്‍ നിന്നു എട്ടു ബൗണ്ടറികളോടെ അദ്ദേഹം 66 റണ്‍സോടെ പുറത്താവാതെ നിന്നു. ക്രീസിന്റെ മറുവശത്ത് വിക്കറ്റുകള്‍ നഷ്ടമായി കൊണ്ടിരുന്നപ്പോഴും വില്ല്യംസണ്‍ ക്ഷമാപൂര്‍വ്വമുള്ള ഇന്നിങ്‌സിലൂടെ ടീമിന്റെ രക്ഷകനായി മാറുകയായിരുന്നു. ജോണി ബെയര്‍സ്‌റ്റോയാണ് (38) എസ്ആര്‍എച്ചിന്റെ മറ്റൊരു പ്രധാന സ്‌കോറര്‍. എം സുചിത്ത് ആറു ബോളില്‍ രണ്ടു ബൗണ്ടറികളും ഒരു സിക്‌സറുമടക്കം വില്ല്യംസണിനൊപ്പം 14 റണ്‍സോടെ പുറത്താവാതെ നിന്നു. മറ്റുള്ളവര്‍ക്കൊന്നം രണ്ടക്കം കടക്കാനായില്ല.

അവസാന ഓവറില്‍ എസ്ആര്‍എച്ചിനു ജയിക്കാന്‍ 16 റണ്‍സാണ് വേണ്ടിയിരുന്നത്. കാഗിസോ റബാഡയെറിഞ്ഞ ഈ ഓവറില്‍ ഓരോ ബൗണ്ടറിയും സിക്‌സറും നേടിയെങ്കിലും 15 റണ്‍സെടുക്കാനേ അവര്‍ക്കായുള്ളൂ. ഇതോടെ കളി ടൈയാവുകയായിരുന്നു. നായകന്‍ ഡേവിഡ് വാര്‍ണര്‍ (6), വിരാട് സിങ് (4), കേദാര്‍ ജാദവ് (9), അഭിഷേക് ശര്‍മ (5), റാഷിദ് ഖാന്‍ (0) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം. ഡിസിക്കായി അവേശ് ഖാന്‍ മൂന്നു വിക്കറ്റുകളെടുത്തപ്പോള്‍ അക്ഷര്‍ പട്ടേലിനു രണ്ടു വിക്കറ്റ് ലഭിച്ചു. ഒരു അര്‍ധസെഞ്ച്വറി കൂട്ടുകെട്ട് പോലും അവരുടെ ഇന്നിങ്‌സില്‍ ഇല്ലായിരുന്നു.

2

ഓപ്പണിങ് വിക്കറ്റില്‍ വാര്‍ണര്‍- ബെയര്‍‌സ്റ്റോ ജോടി 28 റണ്‍സാണ് നേടിയത്. വാര്‍ണര്‍ റണ്ണൗട്ടായതോടെയാണ് ഈ സഖ്യം വേര്‍പിരിഞ്ഞത്. മറുവശത്ത് ബെയര്‍‌സ്റ്റോ ആക്രമണോത്സുക ബാറ്റിങ് തുടര്‍ന്നു. രണ്ടാം വിക്കറ്റില്‍ ബെയര്‍സ്‌റ്റോ- വില്ല്യംസണ്‍ ജോടി 28 റണ്‍സ് ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തു. എന്നാല്‍ അനാവശ്യ ധൃതി കാണിച്ച് ബെയര്‍സറ്റോ വിക്കറ്റ് വലിച്ചെറിയുകയായിരുന്നു. ഓരോ ബൗണ്ടറിയും സിക്‌സറുമടിച്ചിട്ടും വീണ്ടും വമ്പന്‍ ഷോട്ടിനു ശ്രമിച്ചാണ് അവേശ് ഖാന്റെ ഓവറില്‍ ബെയര്‍സ്‌റ്റോ പുറത്തായത്. ആദ്യ രണ്ടു വിക്കറ്റുകളിലേതു സമാനമായി മൂന്നാം വിക്കറ്റിലും 28 റണ്‍സ് കൂട്ടിച്ചേര്‍ക്കാനേ എസ്ആര്‍എച്ചിനായുള്ളൂ. റണ്‍സെടുക്കാന്‍ വിഷമിച്ച വിരാട് പുറത്തായതോടെ എസ്ആര്‍എച്ചിന്റെ മൂന്നാം വിക്കറ്റും വീണു.

റണ്‍റേറ്റുയര്‍ത്താനുള്ളള ശ്രമത്തിനിടെ അമിത് മിശ്രയുടെ ഓവറില്‍ ക്രീസിന് പുറത്തേക്കു ഇറങ്ങി ഷോട്ടിനു ശ്രമിച്ച കേദാര്‍ ജാദവിനെ നായകന്‍ റിഷഭ് പന്ത് സ്റ്റംപ് ചെയ്തു പുറത്താക്കി. എസ്ആര്‍എച്ച് നാലിന് 104. അഭിഷേക്, റാഷിദ് എന്നിവരെ അടുത്തടുത്ത ബോളുകളില്‍ വിക്കറ്റിനു മുന്നില്‍ കുരുക്കിയ അക്ഷര്‍ പട്ടേല്‍ എസ്ആര്‍എച്ചിനെ സമ്മര്‍ദ്ദത്തിലാക്കി.

3

20ാമത്ത മല്‍സരത്തില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനു 160 റണ്‍സ് വിജയലക്ഷ്യം. ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ഡിസി നിശ്ചിത ഓവറില്‍ നാലു വിക്കറ്റിനു 159 റണ്‍സെടുത്തു. ഓപ്പണര്‍ പൃഥ്വി ഷായുടെ (53) ഇന്നിങ്‌സാണ് ഡിസിക്കു ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. 39 ബോളില്‍ ഏഴു ബൗണ്ടറികളും ഒരു സിക്‌സറും താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.

നായകന്‍ റിഷഭ് പന്ത് (37), ശിഖര്‍ ധവാന്‍ (28), സ്റ്റീവ് സ്മിത്ത് (34*) എന്നിവരാണ് ഡിസിയുടെ മറ്റു പ്രധാന സ്‌കോറര്‍മാര്‍. ഷിംറോണ്‍ ഹെറ്റ്‌മെയറാണ് (1) പുറത്തായ മറ്റൊരു താരം. സ്മത്തിനോടൊപ്പം രണ്ടു റണ്‍സോടെ മാര്‍ക്കസ് സ്‌റ്റോയ്‌നിസ് പുറത്താവാതെ നിന്നു. എസ്ആര്‍എച്ചിനായി സിദ്ധാര്‍ഥ് കൗള്‍ രണ്ടു വിക്കറ്റുകളെടുത്തു. റാഷിദ് ഖാന് ഒരു വിക്കറ്റ് ലഭിച്ചു.

4

ഡിസിയുടെ തുടക്കം ഗംഭീരമായിരുന്നു. ഓപ്പണിങ് വിക്കറ്റില്‍ ധവാന്‍-പൃഥ്വി ജോടി 81 റണ്‍സ് അടിച്ചെടുത്തു. 10 ഓവറില്‍ തന്നെ ഡിസി 80 കടന്നിരുന്നു. 11ാം ഓവറിലാണ് എസ്ആര്‍എച്ചിനു ആദ്യ ബ്രേക്ക്ത്രൂ ലഭിക്കുന്നത്. പര്‍പ്പിള്‍ ക്യാപ്പിന്റെ അവകാശിയായ ധവാനെ റാഷിദ് ബൗള്‍ഡാക്കുകയായിരുന്നു. തൊട്ടടുത്ത ഓവറില്‍ത്തന്നെ പൃഥ്വിയും ക്രീസ് വിട്ടു. സുചിത്തിന്റെ ത്രോയില്‍ ഖലീല്‍ അഹമ്മദ് പൃഥ്വിയെ റണ്ണൗട്ടാക്കുകയായിരുന്നു. മൂന്നാം വിക്കറ്റില്‍ പന്ത്-സ്മിത്ത് സഖ്യം 58 റണ്‍സ് കൂട്ടിച്ചേര്‍ത്തത് ഡിസിക്കു കരുത്തായി. എന്നാല്‍ അവസാന അഞ്ചോവറില്‍ 43 റണ്‍സ് മാത്രമേ ഡിസിക്കു നേടാനായുള്ളൂ. രണ്ടു വിക്കറ്റുകളും അവര്‍ക്കു നഷ്ടമായി.

ടോസിനു ശേഷം ഡിസി ക്യാപ്റ്റന്‍ റിഷഭ് പന്ത് ബാറ്റിങ് തിരഞ്ഞെടുത്തു. തൊട്ടുമുമ്പത്തെ കളിയില്‍ ഒരു മാറ്റവുമായാണ് ഡിസി കളിച്ചത്. ലളിത് യാദവിനു പകരം ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേല്‍ പ്ലെയിങ് ഇലവനിലെത്തി. മറുഭാഗത്ത് എസ്ആര്‍എച്ച് ടീമിലും ഒരു മാറ്റമുണ്ടായിരുന്നു. പരിക്കു കാരണം ഭുവനേശ്വര്‍ കുമാറിന് പുറത്തിരിക്കേണ്ടി വന്നപ്പോള്‍ പകരം ജഗദീശ സുചിത് കളിച്ചു.

പ്ലെയിങ് ഇലവന്‍
സണ്‍റൈസേഴ്‌സ് ഹൈദരാബാദ്- ഡേവിഡ് വാര്‍ണര്‍ (ക്യാപ്റ്റന്‍), ജോണി ബെയര്‍സ്‌റ്റോ (വിക്കറ്റ് കീപ്പര്‍), കെയ്ന്‍ വില്ല്യംസണ്‍, വിരാട് സിങ്, വിജയ് ശങ്കര്‍, അഭിഷേക് ശര്‍മ, കേദാര്‍ ജാദവ്, റഷീദ് ഖാന്‍, ജഗദീശ സുചിത്, ഖലീല്‍ അഹമ്മദ്, സിദ്ധാര്‍ഥ് കൗള്‍.

ഡല്‍ഹി ക്യാപ്പിറ്റല്‍സ്- പൃഥ്വി ഷാ, ശിഖര്‍ ധവാന്‍, സ്റ്റീവ് സ്മിത്ത്, റിഷഭ് പന്ത് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ഷിംറോണ്‍ ഹെറ്റ്‌മെയര്‍, മാര്‍ക്കസ് സ്‌റ്റോയ്‌നിസ്, അക്ഷര്‍ പട്ടേല്‍, ആര്‍ അശ്വിന്‍, കാഗിസോ റബാഡ, അമിത് മിശ്ര, അവേശ് ഖാന്‍.

Story first published: Sunday, April 25, 2021, 23:52 [IST]
Other articles published on Apr 25, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+