Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: പട നയിച്ച് രാഹുല്‍, പഞ്ചാബ് വിജയവഴിയില്‍- മുംബൈയ്ക്കു തോല്‍വി തന്നെ

ചെന്നൈ: ഹാട്രിക് തോല്‍വികള്‍ക്കു ശേഷം ഐപിഎല്ലില്‍ പഞ്ചാബ് വിജയവഴിയില്‍ മടങ്ങിയെത്തി. ചെപ്പോക്കില്‍ നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെയാണ് പഞ്ചാബ് മലര്‍ത്തിയടിച്ചത്. ഉജ്ജ്വല ബൗളിങിലൂടെ ആദ്യം മുംബൈയെ വരിഞ്ഞുകെട്ടിയ പഞ്ചാബ് റണ്‍ചേസിലും ആധികാരികമായി തന്നെ ജയിച്ചുകയറുകയായിരുന്നു. 132 റണ്‍സിന്റെ ചെറിയ വിജയലക്ഷ്യം പഞ്ചാബിന് ഒരു തരത്തിലും വെല്ലുവിളിയായില്ല. 17.4 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ പഞ്ചാബ് ലക്ഷ്യത്തിലെത്തി.

ക്യാപ്റ്റന്റെ ഇന്നിങ്‌സ് കളിച്ച കെഎല്‍ രാഹുല്‍ പുറത്താവാതെ 60 റണ്‍സോടെ ടീമിന്റെ ടോപ്‌സ്‌കോററായപ്പോള്‍ ക്രിസ് ഗെയ്ല്‍ 43 റണ്‍സോടെ പുറത്താവാതെ നിന്നു. മായങ്ക് അഗര്‍വാളിന്റെ (25) വിക്കറ്റാണ് അവര്‍ക്കു നഷ്ടമായത്. സ്‌കോര്‍: മുംബൈ ആറു വിക്കറ്റിന് 131, പഞ്ചാബ് 17.4 ഓവറില്‍ ഒന്നിന് 132. രാഹുലാണ് മാന്‍ ഓഫ് ദി മാച്ച്. ഈ വിജയത്തോടെ പഞ്ചാബ് പോയിന്റ് പട്ടികയില്‍ അഞ്ചാംസ്ഥാനത്തേക്കുയര്‍ന്നു.

1

ഓപ്പണിങ് വിക്കറ്റില്‍ മായങ്ക്- രാഹുല്‍ ജോടി 53 റണ്‍സെടുത്തിരുന്നു. മായങ്ക് പുറത്തായ ശേഷം ക്രീസിലെത്തിയ ഗെയ്ല്‍ രാഹുലിന് മികച്ച പിന്തുണയേകിയതോടെ പഞ്ചാബിന് റണ്‍ചേസ് എളുപ്പമായി മാറി. അപരാജിതമായ രണ്ടാം വിക്കറ്റില്‍ ഈ സഖ്യം ചേര്‍ന്നെടുത്ത 79 റണ്‍സ് പഞ്ചാബിനെ അനായാസം ലക്ഷ്യത്തിലെത്തിച്ചു. രാഹുല്‍ 52 ബോൡ മൂന്നു വീതം ബൗണ്ടറികളും സിക്‌സറുമടിച്ചപ്പോള്‍ ഗെയ്ല്‍ 35 ബോളില്‍ അഞ്ചു ബൗണ്ടറികളും രണ്ടു സിക്‌സറുകളും നേടി.

നേരത്തേ നായകന്‍ രോഹിത് ശര്‍മയുടെ ഇന്നിങ്‌സാണ് മുംബൈയെ ആറു വിക്കറ്റിന് 131 റണ്‍സെന്ന ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. 63 റണ്‍സോടെ രോഹിത് ടീമിന്റെ ടോപ്സ്‌കോററായി മാറി. സൂര്യകുമാര്‍ യാദവാണ് (33) മുംബൈ നിരയില്‍ തിളങ്ങിയ മറ്റൊരു താരം. 52 ബോളില്‍ അഞ്ചു ബൗണ്ടറികളും രണ്ടു സിക്‌സറുമുള്‍പ്പെട്ടതാണ് ഹിറ്റ്മാന്റെ ഇന്നിങ്‌സ്. സൂര്യ 27 ബോളില്‍ മൂന്നു ബൗണ്ടറികളും രണ്ടു സിക്‌സറുമടിച്ചു. ക്വിന്റണ്‍ ഡികോക്ക് (3), ഇഷാന്‍ കിഷന്‍ (6), ഹാര്‍ദിക് പാണ്ഡ്യ (1), ക്രുനാല്‍ പാണ്ഡ്യ (3) എന്നിവര്‍ നിരാശപ്പെടുത്തി.

2

കരെണ്‍ പൊള്ളാര്‍ഡ് 16 റണ്‍സോടെ പുറത്താവാതെ നിന്നു. സീസണിലെ ആദ്യ മല്‍സരം കളിച്ച സ്പിന്നര്‍ രവി ബിഷ്‌നോയിയാണ് പഞ്ചാബ് ബൗളര്‍മാരില്‍ മികച്ചുനിന്നത്. നാലോവറില്‍ 10 ഡോട്ട് ബോളുകളടക്കം 21 റണ്‍സിനു താരം രണ്ടു വിക്കറ്റുകളെടുത്തു. ദീപക് ഹൂഡയ്ക്കും മുഹമ്മദ് ഷമിക്കും അര്‍ഷ്ദീപ് സിങിനും ഓരോ വിക്കറ്റ് വീതം ലഭിച്ചു.

മുംബൈയുടെ തുടക്കം മോശമായിരുന്നു. സ്‌കോര്‍ ഏഴില്‍ വച്ചു തന്നെ അവര്‍ക്കു ഡികോക്കിനെ നഷ്ടമായി. ഹൂഡയാണ് പഞ്ചാബിന് തുടക്കത്തില്‍ തന്നെ ബ്രേക്ക്ത്രൂ നല്‍കിയത്. ഇഷാന് മുംബൈ മൂന്നാം നമ്പറിലേക്കു പ്രൊമോഷന്‍ നല്‍കിയെങ്കിലും ഈ നീക്കം വിജയിച്ചില്ല. സ്ലോ പിച്ചില്‍ റണ്ണെടുക്കാന്‍ പാടുപെട്ട ഇഷാനെ ബിഷ്‌നോയ് മടക്കി. മികച്ചൊരു ക്യാച്ചിലൂടെ നായകന്‍ രാഹുലാണ് ഇഷാനെ പിടികൂടിയത്. ഇതോടെ മുംബൈ 6.6 ഓവറില്‍ രണ്ടിന് 26.

മൂന്നാം വിക്കറ്റില്‍ രോഹിത്തിന് കൂട്ടായി സൂര്യ വന്നതോടെയാണ് മുംബൈ പുത്തനുണര്‍വ് ലഭിച്ചത്. 79 റണ്‍സിന്റെ മികച്ച കൂട്ടുകെട്ടുണ്ടാക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. സ്‌കോര്‍ 105ല്‍ വച്ച് സൂര്യയെ പുറത്താക്കി ബിഷ്‌നോയിയിലൂടെ പഞ്ചാബ് തിരിച്ചടിക്കുകയായിരുന്നു. വൈകാതെ രോഹിത്തും ക്രീസ് വിട്ടു. ഹാര്‍ദിക്കും ക്രുനാലും കാര്യമായ ഇംപാക്ടുണ്ടാക്കാനാതെ മടങ്ങിയതോടെ മുംബൈ 131ലൊതുങ്ങി.

3

ടോസിനു ശേഷം പഞ്ചാബ് നായകന്‍ രാഹുല്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഒരു മാറ്റവുമായാണ് പഞ്ചാബ് കളിച്ചത്. യുവ സ്പിന്നര്‍ രവി ബിഷ്‌നോയിയെ സീസണില്‍ ആദ്യമായി പ്ലെയിങ് ഇലവനില്‍ അവര്‍ ഉള്‍പ്പെടുത്തി. മറ്റൊരു സ്പിന്നര്‍ മുരുഗന്‍ അശ്വിനാണ് ഇതോടെ പുറത്തായത്. മറുഭാഗത്ത് മുംബൈ ടീമില്‍ മാറ്റമില്ലായിരുന്നു.

പ്ലെയിങ് ഇലവന്‍
പഞ്ചാബ് കിങ്‌സ്- കെഎല്‍ രാഹുല്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), മായങ്ക് അഗര്‍വാള്‍, ക്രിസ് ഗെയ്ല്‍, നിക്കോളാസ് പൂരന്‍, ദീപക് ഹൂഡ, മോയ്‌സസ് ഹെന്റിക്വസ്, ഷാരൂഖ് ഖാന്‍, ഫാബിയന്‍ അലെന്‍, രവി ബിഷ്‌നോയ്, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിങ്.

മുംബൈ ഇന്ത്യന്‍സ്- ക്വിന്റണ്‍ ഡികോക്ക് (വിക്കറ്റ് കീപ്പര്‍), രോഹിത് ശര്‍മ (ക്യാപ്റ്റന്‍), സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ, കരെണ്‍ പൊള്ളാര്‍ഡ്, ക്രുനാല്‍ പാണ്ഡ്യ, രാഹുല്‍ ചഹര്‍, ജയന്ത് യാദവ്, ജസ്പ്രീത് ബുംറ, ട്രെന്റ് ബോള്‍ട്ട്.

Story first published: Friday, April 23, 2021, 23:30 [IST]
Other articles published on Apr 23, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+