For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: ധവാന്റെ 'ശിക്കാര്‍', പഞ്ചാബിനെ അടിച്ചൊതുക്കി ഡിസി- ഉജ്ജ്വല ജയം

92 റണ്‍െേസാടെ ധവാന്‍ ടീമിന്റെ ടോപ്‌സ്‌കോററായി

മുംബൈ: ശിഖര്‍ ധവാന്‍ പട നയിച്ചപ്പോള്‍ പഞ്ചാബ് കിങ്‌സിനെ അടിച്ചൊതുക്കി ഡല്‍ഹി ക്യാപ്പിറ്റല്‍സ് ഐപിഎല്ലില്‍ വീണ്ടും വിജയവഴിയില്‍. മുംബൈയിലെ വാംഖഡെയില്‍ റണ്ണൊഴുകിയ മല്‍സരത്തില്‍ ആറു വിക്കറ്റാണ് പഞ്ചാബിനെ നിലവിലെ റണ്ണറപ്പുകള്‍ കൂടിയായ ഡിസി കെട്ടുകെട്ടിച്ചത്. മൂന്നു മല്‍സരങ്ങളില്‍ നിന്നും ഡിസിയുടെ രണ്ടാം ജയമാണിതെങ്കില്‍ പഞ്ചാബിന്റെ തുടര്‍ച്ചയായ രണ്ടാം പരാജയമാണിത്.

1

ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനയക്കപ്പെട്ട പഞ്ചാബ് 196 റണ്‍സെന്ന വെല്ലുവിളിയുയര്‍ത്തുന്ന ലക്ഷ്യമാണ് ഡിസിക്കു നല്‍കിയത്. എന്നാല്‍ ധവാന്റെ (92) വെടിക്കെട്ട് പ്രകടനം ഡിസിയുടെ വിജയത്തിനു അടിത്തറയിട്ടു. അര്‍ഹിച്ച സെഞ്ച്വറി എട്ടു റണ്‍സകലെ നഷ്ടമായെങ്കിലും മാച്ച് വിന്നിങ് ഇന്നിങ്‌സാണ് ഗബ്ബാര്‍ പുറത്തെടുത്തത്. വെറും 49 ബോളില്‍ 13 ബൗണ്ടറികളും രണ്ടു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിങ്‌സ്. 18.2 ഓവറില്‍ നാലു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഡിസി ലക്ഷ്യത്തിലെത്തി. സ്‌കോര്‍: പഞ്ചാബ് നാലിന് 195. ഡല്‍ഹി 18.2 ഓവറില്‍ നാലിന് 198.

പൃഥ്വി ഷാ 32 (17 ബോള്‍, 3 ബൗണ്ടറി, 2 സിക്‌സര്‍), മാര്‍ക്കസ് സ്‌റ്റോയ്‌നിസ് 27 (13 ബോള്‍, 3 ബൗണ്ടറി, 1 സിക്‌സര്‍) എന്നിവരാണ് ഡിസിയുടെ മറ്റു പ്രധാനപ്പെട്ട സ്‌കോറര്‍മാര്‍. ഡിസിക്കായി അരങ്ങേറ്റ മല്‍സരം കളിച്ച ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരം സ്റ്റീവ് സ്മിത്ത് നിരാശപ്പെടുത്തി. ഒമ്പത് റണ്‍സ് മാത്രമാണ് അദ്ദേഹത്തിനു നേടാനായത്. നായകന്‍ റിഷഭ് പന്ത് 15 റണ്‍സിനു പുറത്തായി. ജയം പൂര്‍ത്തിയാക്കുമ്പോള്‍ സ്‌റ്റോയ്‌നിസിനൊപ്പം ലളിത് യാദവായിരുന്നു (12*) ക്രീസില്‍. പഞ്ചാബിനായി ജൈ റിച്ചാര്‍ഡ്‌സണ്‍ രണ്ടു വിക്കറ്റുകള്‍ വീഴ്ത്തി.

വന്‍ ലക്ഷ്യത്തിലേക്കു ബാറ്റ് വീശിയ ഡിസിക്കു മികച്ച തുടക്കമായിരുന്നു ധവാന്‍- പൃഥ്വി സഖ്യം നല്‍കിയത്. ഓപ്പണിങ് വിക്കറ്റില്‍ 59 റണ്‍സ് ഇരുവരും ചേര്‍ന്നെടുത്തു. പൃഥ്വി മടങ്ങിയ ശേഷം സ്മിത്തിനോടൊപ്പം 48ഉം മൂന്നാം വിക്കറ്റില്‍ നായകന്‍ റിഷഭിനൊപ്പം 45ഉം റണ്‍സ് കൂട്ടിച്ചേര്‍ത്ത ധവാന്‍ ടീമിന്റെ വിജയമുറപ്പാക്കിയ ശേഷമാണ് ക്രീസ് വിട്ടത്. ധവാന്‍ തന്നെയാണ് മാന്‍ ഓഫ് ദി മാച്ച്.

2

ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനയക്കപ്പെട്ട പഞ്ചാബ് നാലു വിക്കറ്റിന് 195 റണ്‍സെന്ന മികച്ച ടോട്ടല്‍ പടുത്തുയര്‍ത്തുകയായിരുന്നു. ഓപ്പണര്‍മാരായ മായങ്ക് അഗര്‍വാള്‍, നായകന്‍ കെഎല്‍ രാഹുല്‍ എന്നിവരുടെ തകര്‍പ്പന്‍ ഫിഫ്റ്റികളാണ് പഞ്ചാബ് ഇന്നിങ്‌സിനു അടിത്തറയിട്ടത്. 69 റണ്‍സോടെ മായങ്ക് ടീമിന്റെ ടോപ്‌സ്‌കോററായപ്പോള്‍ 29ാം പിറന്നാള്‍ ദിനത്തില്‍ ഇറങ്ങിയ രാഹുല്‍ 61 റണ്‍സ് നേടി. 36 ബോളില്‍ ഏഴു ബൗണ്ടറികളും നാലു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു മായങ്കിന്റെ ഇന്നിങ്‌സ്. സീസണില്‍ അദ്ദേഹത്തിന്റെ കന്നി ഫിഫ്റ്റി കൂടിയായിരുന്നു ഇത്. ആദ്യ രണ്ടു മല്‍സരങ്ങളിലും നിരാശപ്പെടുത്തിയ മായങ്ക് ശക്തമായ തിരിച്ചുവരവാണ് ഈ കളിയില്‍ നടത്തിയത്. രാഹുല്‍ 51 ബോളിലാണ് ഏഴു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കം 61 റണ്‍സ് നേടിയത്.

3

ദീപക് ഹൂഡ 22* (13 ബോള്‍, 2 ബൗണ്ടറി, ഷാരൂഖ് ഖാന്‍ 15* (5 ബോള്‍, 2 ബൗണ്ടറി, 1 സിക്‌സര്‍) എന്നിവരുടെ വെടിക്കെട്ടും പഞ്ചാബിനു കരുത്തേകി. ക്രിസ് ഗെയ്ല്‍ (11), നിക്കോളാസ് പൂരന്‍ (9) എന്നിവരില്‍ നിന്നും കാര്യമായ സംഭാവന ലഭിച്ചില്ല. ഡിസിക്കായി ക്രിസ് വോക്‌സ്, ലുക്ക്മാന്‍ മെറിവാല, കാഗിസോ റബാഡ, അവേശ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതമെടുത്തു.

ഗംഭീര തുടക്കമായിരുന്നു പഞ്ചാബിന് രാഹുല്‍- മായങ്ക് ജോടി നല്‍കിയത്. ഓപ്പണിങ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 122 റണ്‍സ് അടിച്ചെടുത്തു. ഈ സഖ്യത്തെ വേര്‍പിരിക്കാന്‍ ഡിസി നായകന്‍ പന്ത് ബൗളര്‍മാരെ മാറി മാറി പരീക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ 13ാം ഓവറിലെ നാലാമത്തെ ബോളില്‍ മാങ്കിനെ ധവാന്റെ കൈകളിലെത്തിച്ച് മെറിവാലയാണ് ഡിസിക്കു കാത്തിരുന്ന ബ്രേക്ക്ത്രൂ നല്‍കിയത്.

4

ടോസിനു ശേഷം ഡിസി ക്യാപ്റ്റന്‍ റിഷഭ് പന്ത് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. രണ്ടു മാറ്റങ്ങളുമായാണ് ഡിസി ഈ മല്‍സരത്തില്‍ ഇറങ്ങിയത്. മുന്‍ ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് ഡിസിക്കു വേണ്ടി അരങ്ങേറി. ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ടോം കറെനാണ് പുറത്തായത്. അജിങ്ക്യ രഹാനെയെ ഒഴിവാക്കിയ ഡിസി പകരം ബൗളര്‍ ലുക്മാന്‍ മെറിവാലയെയും ഇറക്കി. മറുഭാഗത്ത് പഞ്ചാബ് ടീമില്‍ ഒരു മാറ്റം വരുത്തിയിരുന്നു. സ്പിന്നര്‍ മുരുഗന്‍ അശ്വിനു പകരം ഓള്‍റൗണ്ടര്‍ ജലജ് സക്‌സേനയെ പഞ്ചാബ് കളിപ്പിച്ചു.

പ്ലെയിങ് ഇലവന്‍
പഞ്ചാബ് കിങ്‌സ്- മായങ്ക് അഗര്‍വാള്‍, കെഎല്‍ രാഹുല്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ക്രിസ് ഗെയ്ല്‍, ദീപക് ഹൂഡ, നിക്കോളാസ് പൂരന്‍, ഷാരൂഖ് ഖാന്‍, ജൈ റിച്ചാര്‍ഡ്സണ്‍, ജലജ് സക്‌സേന, മുഹമ്മദ് ഷമി, ക്രിസ് ജോര്‍ഡന്‍, അര്‍ഷ്ദീപ് സിങ്.

ഡല്‍ഹി ക്യാപ്പിറ്റല്‍സ്- പൃഥ്വി ഷാ, ശിഖര്‍ ധവാന്‍, സ്റ്റീവ് സ്മിത്ത്, റിഷഭ് പന്ത് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), മാര്‍ക്കസ് സ്റ്റോയ്നിസ്, ലളിത് യാദവ്, ക്രിസ് വോക്സ്, ആര്‍ അശ്വിന്‍, കാഗിസോ റബാഡ, അവേശ് ഖാന്‍, ലുക്മാന്‍ മെറിവാല.

Story first published: Sunday, April 18, 2021, 23:33 [IST]
Other articles published on Apr 18, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+