For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: താരലേലത്തില്‍ കൂടുതല്‍ പണം ബാക്കിയുള്ളത് ആര്‍ക്ക്? അറിയാം നിലവിലെ സമ്പാദ്യം

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണ്‍ താരലേലം ഫെബ്രുവരി 11ന് നടക്കുമെന്നാണ് നിലവിലുള്ള റിപ്പോര്‍ട്ട്. ഏപ്രിലില്‍ ഇന്ത്യയില്‍ത്തന്നെ ഐപിഎല്‍ നടത്താനാണ് ബിസിസിഐ പദ്ധതിയിടുന്നത്. ഇതിന് മുന്നോടിയായുള്ള കാര്യങ്ങള്‍ ആരംഭിച്ച് കഴിഞ്ഞു. ഇത്തവണ മേഗാ താരലേലം പ്രതീക്ഷിച്ചിരുന്നെങ്കിലും നടക്കുക മിനി താരലേലം മാത്രമാവും. കൊറോണ വൈറസ് വ്യാപനത്തെത്തുടര്‍ന്ന് അവസാന സീസണില്‍ യുഎഇയിലാണ് ഐപിഎല്‍ നടന്നത്. മുംബൈ ഇന്ത്യന്‍സായിരുന്നു ചാമ്പ്യന്മാര്‍. 14ാം സീസണിന് മുമ്പായുള്ള താരലേലത്തില്‍ കൂടുതല്‍ പണം കൈവശമുള്ള ടീം ഏതാണ്? ടീമുകളുടെ കൈയില്‍ നിലവില്‍ ബാക്കിയുള്ള പണം എത്രയെന്ന് നോക്കാം.

കിങ്‌സ് ഇലവന്‍ പഞ്ചാബ് മുന്നില്‍

കിങ്‌സ് ഇലവന്‍ പഞ്ചാബ് മുന്നില്‍

നിലവിലെ കണക്കില്‍ താരലേലത്തില്‍ ഏറ്റവും കൂടുതല്‍ പണം മിച്ചമുള്ള ടീം കിങ്‌സ് ഇലവന്‍ പഞ്ചാബാണ്. 16.5 കോടി രൂപയാണ് പഞ്ചാബിന്റെ പേഴ്‌സില്‍ ബാക്കിയുള്ളത്. ബാറ്റിങ് നിരയില്‍ വലിയ പ്രശ്‌നമില്ലാത്ത പഞ്ചാബിന് 14ാം സീസണില്‍ ആവിശ്യം മികച്ച ബൗളര്‍മാരെയാണ്. അതിനാല്‍ത്തന്നെ സൂപ്പര്‍ പേസര്‍മാരെ ടീമിലെത്തിക്കാനാവും പഞ്ചാബ് കൂടുതല്‍ പണം മുടക്കാന്‍ സാധ്യത. കെ എല്‍ രാഹുല്‍ നായകനായുള്ള പഞ്ചാബില്‍ ക്രിസ് ഗെയ്ല്‍,മായങ്ക് അഗര്‍വാള്‍,ഗ്ലെന്‍ മാക്‌സ് വെല്‍ എന്നിവരാണ് പ്രമുഖര്‍. അവസാന സീസണില്‍ നിരാശപ്പെടുത്തിയ മാക്‌സ് വെല്ലിനെ ഒഴിവാക്കാന്‍ സാധ്യത കൂടുതലാണ്.

രാജസ്ഥാന്‍ റോയല്‍സ്

രാജസ്ഥാന്‍ റോയല്‍സ്

രാജസ്ഥാന്‍ റോയല്‍സിന് നിലവില്‍ 14.75 കോടി ബാക്കിയുണ്ട്. പുതിയ സീസണിന് മുന്നോടിയായി വമ്പന്‍ നീക്കങ്ങള്‍ക്ക് രാജസ്ഥാന്‍ തയ്യാറെടുക്കുന്നുവെന്നാണ് വിവരം. സഞ്ജു സാംസണെ നായകനാക്കി സ്റ്റീവ് സ്മിത്തിനെ ഒഴിവാക്കിയേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. ജോസ് ബട്‌ലര്‍,ബെന്‍ സ്‌റ്റോക്‌സ്,ജോഫ്ര ആര്‍ച്ചര്‍ എന്നിവരാണ് ടീമിലെ മറ്റ് പ്രമുഖ വിദേശ താരങ്ങള്‍. മികച്ച പേസ് ബൗളര്‍മാരെ രാജസ്ഥാനും വരുന്ന സീസണില്‍ ആവിശ്യമുണ്ട്.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

പരിക്ക് അവസാന സീസണില്‍ വലിയ തിരിച്ചടി നല്‍കിയ ടീമാണ് ഹൈദരാബാദ്. നിലവില്‍ 10.1 കോടി രൂപ ടീമിന് ബാക്കിയുണ്ട്. ഡേവിഡ് വാര്‍ണര്‍ നായകനായുള്ള ടീമില്‍ കെയ്ന്‍ വില്യംസണ്‍,ജോണി ബെയര്‍സ്‌റ്റോ,റാഷിദ് ഖാന്‍,മുഹമ്മദ് നബി തുടങ്ങിയവരാണ് പ്രമുഖര്‍. ഭുവനേശ്വര്‍ കുമാര്‍,സന്ദീപ് ശര്‍മ എന്നിവരാണ് പ്രധാന പേസര്‍മാര്‍. മികച്ച വിദേശ പേസറെ ടീമിനും ആവിശ്യമാണ്.

ഡല്‍ഹി ക്യാപിറ്റല്‍സ്

ഡല്‍ഹി ക്യാപിറ്റല്‍സ്

ശ്രേയസ് അയ്യര്‍ നയിക്കുന്ന ഡല്‍ഹിയുടെ കൈയില്‍ 9 കോടി ബാക്കിയുണ്ട്. മികച്ച ഓള്‍റൗണ്ടര്‍മാരെയാണ് ടീമിന് ആവിശ്യം. ശിഖര്‍ ധവാന്‍,റിഷഭ് പന്ത്,മാര്‍ക്കസ് സ്റ്റോയിനിസ് തുടങ്ങിയവരാണ് ടീമിലെ പ്രമുഖര്‍. കഗിസോ റബാദ,ആന്റിച്ച് നോക്കിയേ,ആര്‍ അശ്വിന്‍ തുടങ്ങിയവരാണ് പ്രധാന ബൗളര്‍മാര്‍. മികച്ച ബാറ്റ്‌സ്മാന്‍മാരെയാവും ടീം ലേലത്തില്‍ ലക്ഷ്യമിടാന്‍ സാധ്യത.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്

നിലവില്‍ ഓയിന്‍ മോര്‍ഗന്‍ നായകനായുള്ള കെകെആറിന് 8.5 കോടി രൂപയാണ് ബാക്കിയുള്ളത്. സുനില്‍ നരെയ്ന്‍,ആന്‍േ്രഡ റസല്‍,ശുബ്മാന്‍ ഗില്‍ തുടങ്ങിയവരാണ് ടീമിലെ പ്രമുഖര്‍. മുന്‍ നായകന്‍ ദിനേഷ് കാര്‍ത്തികിനെ കെകെആര്‍ ഒഴിവാക്കിയേക്കും. മികച്ച പേസ് ബൗളര്‍മാരുടെ അഭാവം കെകെആറിനുണ്ട്. പാറ്റ് കമ്മിന്‍സിനെ പേസ് നിരയില്‍ നിലനിര്‍ത്തിയേക്കും.

റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു

റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു

വിരാട് കോലിയുടെ ആര്‍സിബിക്ക് മികച്ച ബാറ്റിങ് കരുത്തുണ്ടെങ്കിലും മികച്ച പേസ് ബൗളര്‍മാരുടെ അഭാവം ടീമിലുണ്ട്. 6.4 കോടി രൂപയാണ് അവശേഷിക്കുന്നത്. ദേവ്ദത്ത് പടിക്കല്‍,എബി ഡിവില്ലിയേഴ്‌സ് എന്നിവര്‍ ബാറ്റിങ് നിരയില്‍ സ്ഥാനം നിലനിര്‍ത്തുമ്പോള്‍ ലേലത്തില്‍ പേസ് ബൗളര്‍മാരെയാവും ആര്‍സിബി കൂടുതല്‍ ലക്ഷ്യമിടുക. ടീമില്‍ വലിയ മാറ്റങ്ങള്‍ക്ക് സാധ്യത കൂടുതലാണ്.

മുംബൈ ഇന്ത്യന്‍സ്

മുംബൈ ഇന്ത്യന്‍സ്

രോഹിത് ശര്‍മ നായകനായുള്ള മുംബൈയില്‍ വലിയ അഴിച്ചുപണിക്കുള്ള സാധ്യത കുറവാണ്. അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈ താരസമ്പന്നമാണ്. 1.95 കോടിയാണ് ടീമിന്റെ നിലവിലെ സമ്പാദ്യം. സൂര്യകുമാര്‍ യാദവ്,ജസ്പ്രീത് ബൂംറ,കീറോണ്‍ പൊള്ളാര്‍ഡ്,ഇഷാന്‍ കിഷന്‍,ട്രന്റ് ബോള്‍ട്ട് തുടങ്ങിയവരെല്ലാം ടീമിലെ പ്രമുഖരാണ്. ക്രിസ് ലിന്നിനെ മുംബൈ ഒഴിവാക്കിയേക്കും. സീനിയര്‍ സ്പിന്നര്‍മാരുടെ അഭാവം മുംബൈ നിരയിലുണ്ട്.

ചെന്നൈ സൂപ്പര്‍ കിങ്‌സ്

ചെന്നൈ സൂപ്പര്‍ കിങ്‌സ്

അവസാന സീസണില്‍ തീര്‍ത്തും നിരാശപ്പെടുത്തിയ സിഎസ്‌കെ ഇത്തവണ ശക്തമായ തിരിച്ചുവരവ് നടത്താനുള്ള തയ്യാറെടുപ്പിലാണ്. 15 ലക്ഷം മാത്രമാണ് സിഎസ്‌കെയുടെ പേഴ്‌സില്‍ അവശേഷിക്കുന്നത്. ധോണി നായകനായി തുടരുന്ന ടീമില്‍ സുരേഷ് റെയ്‌നയെ ടീമിലേക്ക് തിരിച്ചുവിളിക്കുമെന്നാണ് വിവരം. മികച്ച ബാറ്റ്‌സ്മാന്‍മാരെയാണ് സിഎസ്‌കെയ്ക്ക് വരുന്ന സീസണില്‍ ആവിശ്യം.

Story first published: Sunday, January 17, 2021, 11:38 [IST]
Other articles published on Jan 17, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+