For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: രണ്ടാം പാദം ടി20 ലോകകപ്പിന് മുമ്പുള്ള 'റിഹേഴ്‌സല്‍', എന്തുകൊണ്ടും ഇന്ത്യക്ക് നേട്ടം

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2021 സീസണിന്റെ രണ്ടാം പാദത്തിന് ഇന്ന് തുടക്കമാവുകയാണ്. നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സും മുന്‍ ചാമ്പ്യന്മാരായ സിഎസ്‌കെയും തമ്മിലുള്ള ആവേശ മത്സരത്തോടെയാവും പോരാട്ടം തുടങ്ങുക. ഇന്ത്യയില്‍ നടന്ന ആദ്യ പാദത്തിന് ശേഷം രണ്ടാം പാദം യുഎഇയില്‍ നടത്താന്‍ കോവിഡിന്റെ സാഹചര്യങ്ങളാണ് കാരണമായത്. രണ്ടാം പാദമാണെങ്കിലും അത്തരമൊരു അനുഭവം കായിക പ്രേമികള്‍ക്ക് തോന്നാത്ത വിധം കെട്ടിലും മട്ടിലും മാറ്റങ്ങള്‍ത്തന്നെയാണ് രണ്ടാം പാദത്തില്‍ വരുത്തിയിട്ടുള്ളത്.

1

ആദ്യ പാദത്തില്‍ പങ്കെടുത്ത നിരവധി താരങ്ങള്‍ രണ്ടാം പാദത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചപ്പോള്‍ പുതിയ കുറേ താരങ്ങള്‍ രണ്ടാം പാദത്തിലേക്ക് എത്തിയിട്ടുമുണ്ട്. അതിനാല്‍ത്തന്നെ പുതിയൊരു ടൂര്‍ണമെന്റിന്റെ അനുഭവമാണ് ആരാധകര്‍ക്ക് ലഭിക്കുന്നത്. ആദ്യ പാദത്തിന് ശേഷമുള്ള ഇടവേളയില്‍ നിരവധി കാര്യങ്ങള്‍ ഇന്ത്യന്‍ കായിക ലോകത്ത് സംഭവിച്ചിട്ടുണ്ട്. ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ തോല്‍വിയും ഒളിംപിക്‌സില്‍ അത്‌ലറ്റിക്‌സില്‍ ആദ്യമായി ഇന്ത്യ സ്വര്‍ണ്ണ മെഡല്‍ നേടിയതുമെല്ലാം 144 ദിവസത്തെ ഈ ഇടവേളയില്‍ സംഭവിച്ച കാര്യങ്ങളാണ്.

27 ദിവസം നീണ്ടുനില്‍ക്കുന്ന രണ്ടാം പാദത്തില്‍ 30 മത്സരങ്ങള്‍ക്കൂടിയാണ് നടക്കാനുള്ളത്. ഇത്തവണ ഐപിഎല്ലിന്റെ ആവേശം എന്നതിലുപരിയായി ടി20 ലോകകപ്പിന് മുന്നോടിയായുള്ള പടയൊരുക്കം എന്ന രീതിയിലാണ് ടൂര്‍ണമെന്റിനെ എല്ലാവരും നോക്കിക്കാണുന്നത്. ലോകകപ്പിന് മുന്നോടിയായുള്ള ടീമുകളുടെ മുന്നൊരുക്കമാണ് ഐപിഎല്‍. യുഎഇയില്‍ത്തന്നെയാണ് ടി20 ലോകകപ്പ് നടക്കുന്നതെന്നതിനാല്‍ എല്ലാ ടീമുകളും അതിന്റെ പ്രാധാന്യം ഐപിഎല്ലിനും നല്‍കുന്നു. ഇസിബി ഉള്‍പ്പെടെയുള്ള പല ക്രിക്കറ്റ് ബോര്‍ഡുകളും ഇക്കാലയളവില്‍ ടി20 മത്സരങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയത് ടി20 ലോകകപ്പ് കിരീടം എന്ന സ്വപ്‌നത്തോടെ തന്നെയാണ്.

സാഹചര്യങ്ങളില്‍ വലിയ മാറ്റം

സാഹചര്യങ്ങളില്‍ വലിയ മാറ്റം

അഞ്ച് മാസത്തോളം ഇടവേള വന്നതിനാല്‍ത്തന്നെ ടീമുകളെല്ലാം സമഗ്രമായ മാറ്റങ്ങളോടെയാണ് മുന്നൊരുക്കം നടത്തിയിരിക്കുന്നത്. ടി20 ലോകകപ്പിന് മുന്നോടിയായുള്ള പരിശീലനം എന്ന നിലയിലാണ് രണ്ടാം പാദത്തെ കാണുന്നത്. ഗ്രാന്റ് സ്ലാം ടൂര്‍ണമെന്റിന് മുന്നോടിയായി എടിപി മത്സരങ്ങള്‍ നടത്തുന്നത് പോലെയാണിത്. ഐപിഎല്ലില്‍ കളിച്ച് സാഹചര്യങ്ങളോട് പൊരുത്തപ്പെടുകയെന്നതാവും എല്ലാവരുടെയും ലക്ഷ്യം. കാലാവസ്ഥയും പിച്ചിന്റെ സ്വഭാവവും മനസിലാക്കുകയാണെങ്കില്‍ അത് ലോകകപ്പില്‍ അവരെ സഹായിക്കുമെന്നുറപ്പാണ്.

ഐപിഎല്ലിലൂടെ എല്ലാ വേദികളിലും താരങ്ങള്‍ക്ക് കളിക്കാന്‍ അവസരം ലഭിക്കുന്നതോടെ ലോകകപ്പിലെത്തുന്ന താരങ്ങളെല്ലാം വലിയ പരിചയസമ്പത്തുള്ള താരങ്ങളായി മാറും. ഓരോ പിച്ചിനും ഓരോ സ്വഭാവമാണ്. ഷാര്‍ജ ചെറിയ സ്‌റ്റേഡിയമാണ്.ബൗണ്ടറി ലൈന്‍ അടുത്താണെന്നതിനോടൊപ്പം ഫ്‌ളാറ്റ് പിച്ചുമാണ്. അതിനാല്‍ത്തന്നെ ഉയര്‍ന്ന സ്‌കോര്‍ പിറക്കുന്ന വേദിയാണിത്. അതേ സമയം അബുദാബി വലിയ സ്റ്റേഡിയങ്ങളിലൊന്നാണ്. പേസര്‍മാരെക്കാള്‍ സ്പിന്നര്‍മാര്‍ക്കാവും ഇവിടെ തിളങ്ങാനാവുക. ദുബായ് ബൗണ്‍സിങ് പിച്ചാണ്. അല്‍പ്പം പുല്ല് പിച്ചിലുണ്ടെങ്കില്‍ ന്യൂബോളിന് നല്ല ചലനം ലഭിക്കും. മറ്റ് രണ്ട് പിച്ചുകളേക്കാള്‍ പേസര്‍മാര്‍ക്ക് തിളങ്ങാനാവുക ഇവിടെയാവും.

ദക്ഷിണാഫ്രിക്കന്‍ പരിശീലകന്‍ മാര്‍ക്ക് ബൗച്ചര്‍ പറഞ്ഞത് ഇങ്ങനെയാണ് ' ഐപിഎല്ലിലൂടെ യുഎഇയിലെ പിച്ചില്‍ കളിക്കുകയും അനുഭവസമ്പത്ത് ഉണ്ടാക്കുകയും ചെയ്യുന്നത് വലിയ ടൂര്‍ണമെന്റിന് മുമ്പ് താരങ്ങളുടെ ആത്മവിശ്വാസം ഉയര്‍ത്തും. താരങ്ങള്‍ക്ക് സ്വയം നിയന്ത്രിക്കാന്‍ കഴിയുന്ന രീതിയിലേക്ക് കാര്യങ്ങള്‍ മാറും. അവിടുത്തെ സാഹചര്യത്തില്‍ നെറ്റ്‌സില്‍ പരിശീലനം നടത്തുന്നത് താരങ്ങളെ വേഗത്തില്‍ സാഹചര്യങ്ങളോട് പൊരുത്തപ്പെടാന്‍ പ്രാപ്തരാക്കും'.

ഇന്ത്യക്ക് മുന്‍തൂക്കം ലഭിക്കുമോ?

ഇന്ത്യക്ക് മുന്‍തൂക്കം ലഭിക്കുമോ?

ഐപിഎല്‍ യുഎഇയില്‍ നടക്കുമ്പോള്‍ തീര്‍ച്ചയായും ഇന്ത്യന്‍ ടീമിന് മുന്‍തൂക്കം ലഭിക്കുമെന്നുറപ്പാണ്. ഇന്ത്യന്‍ താരങ്ങള്‍ക്ക് ദേശീയ ടീമിലുള്ള അതേ റോള്‍ തന്നെയാണ് പലപ്പോഴും ഐപിഎല്ലിലുള്ളത്. കെ എല്‍ രാഹുലും രോഹിത് ശര്‍മയുമാണ് ഇന്ത്യയുടെ ടി20 ലോകകപ്പിലെ ഓപ്പണര്‍മാര്‍. ഇരുവരും ഐപിഎല്ലിലും ഓപ്പണര്‍മാരാണ്. എന്നാല്‍ മറ്റ് ദേശീയ ടീം താരങ്ങള്‍ക്ക് ഇതേ സൗകര്യം ലഭിക്കുന്നില്ല.

ഷിംറോന്‍ ഹെറ്റ്‌മെയറിനും സ്റ്റീവ് സ്മിത്തിനും ദേശീയ ടീമിന്റെ പദ്ധതിക്കനുസരിച്ചുള്ള ബാറ്റിങ് അവസരമായിരിക്കില്ല ഐപിഎല്ലില്‍ ലഭിക്കുന്നത്. എന്നാല്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് ഇത് ലഭിക്കുന്നു. ഹര്‍ദിക് പാണ്ഡ്യയും രവീന്ദ്ര ജഡേജയും ഇന്ത്യയുടെ മധ്യനിരയിലെ ഫിനിഷര്‍മാരാണ്. ഇതേ റോളാണ് ഇരുവര്‍ക്കും ഫ്രാഞ്ചൈസികളിലും ലഭിക്കുന്നത്. സൂര്യകുമാര്‍ യാദവ് ഇന്ത്യയുടെ നാലാം നമ്പറാണെങ്കില്‍ മുംബൈ ഇന്ത്യന്‍സിലും നാലാം നമ്പറാണ്. ടി20 ലോകകപ്പിലെ അതേ ബാറ്റിങ് പൊസിഷനില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് ഐപിഎല്ലിലും കളിക്കാനാവുന്നത് ഗുണം ചെയ്യും.

Story first published: Sunday, September 19, 2021, 10:23 [IST]
Other articles published on Sep 19, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+