Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: രാഹുലിന് വമ്പന്‍ റെക്കോര്‍ഡ്, ഏഷ്യയില്‍ ഇനി ഒന്നാമന്‍!

ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സ് ക്യാപ്റ്റനും ഓപ്പണറും വിക്കറ്റ് കീപ്പറുമായ കെഎല്‍ രാഹുലിന് വമ്പന്‍ നേട്ടം. ടി20യില്‍ അതിവേഗം 5000 റണ്‍സ് പൂര്‍ത്തിയാക്കിയ ഏഷ്യന്‍ ക്രിക്കറ്ററെന്ന റെക്കോര്‍ഡാണ് രാഹുലിനെ തേടിയെത്തിയത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ കളിയാണ് ഈ നേട്ടത്തിന് അദ്ദേഹം അവകാശിയായത്. മല്‍സരത്തില്‍ നാലു റണ്‍സ് മാത്രമേ നേടിയുള്ളൂവെങ്കിലും നാഴികക്കല്ല് പൂര്‍ത്തിയാക്കാന്‍ രാഹുലിന് ഇതു മതിയായിരുന്നു.

1

ടി29യില്‍ 143 ഇന്നിങ്‌സുകളിലാണ് രാഹുല്‍ 5000 റണ്‍സ് തികച്ചിരിക്കുന്നത്. അതിവേഗം 5000 റണ്‍സിലെത്തിയ രണ്ടാമത്തെ താരം കൂടിയാണ് അദ്ദേഹം. പഞ്ചാബ് ടീമിലെ സഹതാരവും വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസവുമായ ക്രിസ് ഗെയ്‌ലാണ് തലപ്പത്ത്. 132 ഇന്നിങ്‌സുകള്‍ മാത്രമേ യൂനിവേഴ്‌സല്‍ ബോസിനു വേണ്ടി വന്നുള്ളൂ. ഓസ്‌ട്രേലിയയുടെ ഷോണ്‍ മാര്‍ഷ് (144 ഇന്നിങ്‌സ്), പാകിസ്താന്‍ ക്യാപ്റ്റന്‍ ബാബര്‍ ആസം (145 ഇന്നിങ്‌സ്), ഓസീസ് ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് (159 ഇന്നിങ്‌സ്) എന്നിവരാണ് മൂന്നു മുതല്‍ അഞ്ചു വരെ സ്ഥാനങ്ങളില്‍.

ഐപിഎല്ലില്‍ മറ്റൊരു വമ്പന്‍ നേട്ടത്തിന് അവകാശി കൂടിയാണ് രാഹുല്‍. വിക്കറ്റ് കീപ്പറെന്ന നിലയില്‍ ആദ്യത്തെ 50 ഇന്നിങ്‌സുകളില്‍ നിന്നും കൂടുതല്‍ റണ്‍സെടുത്ത താരമെന്ന റെക്കോര്‍ഡ് അദ്ദേഹത്തിന്റെ പേരിലാണ്. 2115 റണ്‍സ് രാഹുലിന്റെ അക്കൗണ്ടിലുണ്ട്. മറ്റൊരു താരത്തിനും 50 ഇന്നിങ്‌സുകളില്‍ നിന്നും 2000 റണ്‍സ് തികയ്ക്കാനായിട്ടില്ല.

1714 റണ്‍സോടെ ഡല്‍ഹി ക്യാപ്പിറ്റല്‍സ് നായകനും ഇന്ത്യന്‍ യുവതാരവുമായ റിഷഭ് പന്താണ് വിക്കറ്റ് കീപ്പര്‍മാരില്‍ രാഹുലിന് പിറകിലായി രണ്ടാംസ്ഥാനത്ത്. മുംബൈ ഇന്ത്യന്‍സിന്റെ ക്വിന്റണ്‍ ഡികോക്ക് (1498), ചെന്നൈ സൂപ്പര്‍കിങ്‌സ് നായകന്‍ എംഎസ് ധോണി (1370), മുന്‍ താരം ആദം ഗില്‍ക്രിസ്റ്റ് (1329), ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ റോബിന്‍ ഉത്തപ്പ (1060), മുന്‍ താരം പാര്‍ഥീവ് പട്ടേല്‍ (1035), കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ ദിനേശ് കാര്‍ത്തിക് (1009) എന്നിവരാണ് ലിസ്റ്റിലെ മറ്റുള്ളവര്‍.

ഇതുകൊണ്ടും തീരുന്നില്ല രാഹുലിന്റെ ആധിപത്യം ആദ്യത്തെ 50 ഇന്നിങ്‌സുകളില്‍ കൂടുതല്‍ തവണ ടോപ്‌സ്‌കോററായിട്ടുള്ള വിക്കറ്റ് കീപ്പറെന്ന റെക്കോര്‍ഡും അദ്ദേഹത്തിനു സ്വന്തമാണ്. 18 തവണയാണ് രാഹുല്‍ ടോപ്‌സ്‌കോററായിട്ടുള്ളത്. റിഷഭ് പന്ത് (16), ക്വിന്റണ്‍ ഡികോക്ക് (15), ആദം ഗില്‍ക്രിസ്റ്റ് (9), ദിനേശ് കാര്‍ത്തിക് (9), പാര്‍ഥീവ് പട്ടേല്‍ (8) എന്നിവര്‍ രണ്ടു മുതല്‍ ആറു വരെ സ്ഥാനങ്ങളിലുണ്ട്.

Story first published: Wednesday, April 21, 2021, 16:54 [IST]
Other articles published on Apr 21, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+