For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: ധവാനും രാഹുലിനും 380 റണ്‍സ് വീതം, ഓറഞ്ച് ക്യാപ്പ് രാഹുലിന്!- കാരണമറിയാം

എട്ടു മല്‍സങ്ങളിലാണ് ഇരുവരും നേടിയത്

1

ഐപിഎല്ലില്‍ പുതിയ ഓറഞ്ച് ക്യാപ്പിന് അവകാശിയായി മാറിയിരിക്കുകയാണ് പഞ്ചാബ് കിങ്‌സ് ക്യാപ്റ്റനും ഓപ്പണിങ് ബാറ്റ്‌സ്മാനുമായ കെഎല്‍ രാഹുല്‍. രാജസ്ഥാന്‍ റോയല്‍സിനെതിരായ കളിയില്‍ രാഹുല്‍ 49 റണ്‍സാണ് നേടിയത്. ഇതോടെയാണ് ഓറഞ്ച് ക്യാപ്പും അദ്ദേഹത്തെ തേടിയെത്തിയത്. നേരത്തേ ഈ ക്യാപ്പിന്റെ ഉടമയായിരുന്ന ഡല്‍ഹി ക്യാപ്പിറ്റല്‍സ് ഓപ്പണര്‍ ശിഖര്‍ ധവാനെ രാഹുല്‍ തലനാരിഴ വ്യത്യാസത്തിലാണ് പിന്നിലാക്കിയത്.

ഏറ്റവും കൗതുകമുണര്‍ത്തുന്ന കാര്യം രാഹുലും ധവാനും ഒരേ റണ്‍സ് തന്നെയാണ് നേടിയിരിക്കുന്നത് എന്നതാണ്. എട്ടു മല്‍സരങ്ങളില്‍ നിന്നും 380 റണ്‍സ് വീതമാണ് രണ്ടു പേരുടെയും സമ്പാദ്യം. ഐപിഎല്‍ നിയമമനുസരിച്ച് രണ്ടു താരങ്ങള്‍ ഒരേ റണ്‍സ് തന്നെയാണ് നേടിയതെങ്കില്‍ സ്‌ട്രൈക്ക് റേറ്റ് പരിഗണിച്ചാണ് ഓറഞ്ച് ക്യാപ്പിന്റെ അവകാശിയെ തിരഞ്ഞെടുക്കുന്നത്. ഇതോടെയാണ് ധവാനെ രാഹുല്‍ പിന്തള്ളിയത്. രാഹുലിന്റെ സ്‌ട്രൈക്ക് റേറ്റ് 137.68 ആണെങ്കില്‍ ധവാന്റേത് 134.27 ആണ്. ശരാശരിയിലും രാഹുലാണ് ബെസ്റ്റ് (63.33). ധവാന്റെ ശരാശരി 54.28 ആണ്.

2

ഇരുവരുടെയും ഉയര്‍ന്ന സ്‌കോര്‍ താരതമ്യം ചെയ്യുകയാണെങ്കില്‍ ഒരു റണ്‍സിന്റെ വ്യത്യാസത്തില്‍ ധവാനാണ് മുന്നില്‍. സീസണില്‍ അദ്ദേഹത്തിന്റെ ഉയര്‍ന്ന സ്‌കോര്‍ 92 റണ്‍സും രാഹുലിന്റേത് 91 റണ്‍സുമാണ്. പക്ഷെ ഫിഫ്റ്റികളുടെ എണ്ണത്തില്‍ രാഹുല്‍ (നാല്) ധവാനേക്കാള്‍ (മൂന്ന്) മൂന്നിലാണ്. ബൗണ്ടറികളെടുക്കുകയാണെങ്കില്‍ വീണ്ടും ധവാന്‍ മുന്നില്‍ കയറും. ഡിസി ഓപ്പണര്‍ 43 ബൗണ്ടറികള്‍ പായിച്ചുകഴിഞ്ഞെങ്കില്‍ പഞ്ചാബ് ഓപ്പണറടിച്ചത് 31 ബൗണ്ടറികളാണ്. സിക്‌സറില്‍ രാഹുല്‍ ഇതിനു പ്രായശ്ചിത്തം ചെയ്തു. 18 സിക്‌സറുകളാണ് അദ്ദേഹം വാരിക്കൂട്ടിയത്. സീസണില്‍ ഏറ്റവുമധികം സിക്‌സറുകളടിച്ചതും രാഹുല്‍ തന്നെ. ധവാന് വെറും എട്ടു സിക്‌സറുകളാണ് അടിക്കാനായത്.

3

അതേസമയം, രാഹുലിന്റെ ഓപ്പണിങ് പങ്കാളിയായ മായങ്ക് അഗര്‍വാള്‍ റണ്‍വേട്ടയില്‍ ടോപ്പ് ത്രീയിലേക്കു വന്നിരിക്കുകയാണ്. റോയല്‍സിനെതിരേ 67 റണ്‍സോടെ അദ്ദേഹം ടീമിന്റെ ടോപ്‌സ്‌കോററായിരുന്നു. എട്ടു മല്‍സരങ്ങളില്‍ നിന്നും 327 റണ്‍സുമായാണ് മായങ്ക് മൂന്നാംസ്ഥാനത്തു നില്‍ക്കുന്നത്. പുറത്താവാതെ നേടിയ 99 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 46.71 ശരാശരിയില്‍ മൂന്നു ഫിഫ്റ്റികളുള്‍പ്പെടെയാണിത്. തലപ്പത്തുള്ള രാഹുല്‍, ധവാന്‍ എന്നിവര്‍ക്കൊപ്പമെത്താന്‍ മായങ്കിന് ഇനി 53 റണ്‍സ് കൂടി മതി. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ സൗത്താഫ്രിക്കന്‍ ഓപ്പണര്‍ ഫഫ് ഡുപ്ലെസി (320), ഡല്‍ഹി ക്യാപ്പിറ്റല്‍സ് ഓപ്പണര്‍ പൃഥ്വി ഷാ (308) എന്നിവരാണ് സീസണിലെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ നാല്, അഞ്ച് സ്ഥാനങ്ങളില്‍ നില്‍ക്കുന്നത്.

Story first published: Wednesday, September 22, 2021, 0:40 [IST]
Other articles published on Sep 22, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+