IPL 2021: കെകെആര്‍ ഇറങ്ങുന്നു, എതിരാളി വാര്‍ണറുടെ ഹൈദരാബാദ്, പോരാട്ടം കടുക്കും
ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നാളെ നടക്കുന്ന (11-4-2021) മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും നേര്‍ക്കുനേര്‍. ഇരു ടീമും സീസണ്‍ വിജയത്തോടെ ആരംഭിക്കാനുറച്ചാവും ഇറങ്ങുക. അവസാന സീസണിലും പ്ലേ ഓഫ് കളിച്ച ഹൈദരാബാദ് രണ്ടാം കിരീടം ലക്ഷ്യമിടുമ്പോള്‍ മൂന്നാം കിരീടമാണ് കെകെആറിന്റെ ലക്ഷ്യം. ചെന്നൈയില്‍ ഇന്ത്യന്‍ സമയം വൈകീട്ട് 7.30നാണ് മത്സരം. ഡേവിഡ് വാര്‍ണര്‍, ഓയിന്‍ മോര്‍ഗന്‍ എന്നീ ശക്തരായ നായകന്മാര്‍ നേര്‍ക്കുനേര്‍ എത്തുമ്പോള്‍ മത്സരത്തിന്റെ ആവേശം ഇരട്ടിക്കും.

നേര്‍ക്കുനേര്‍ കണക്കില്‍ കെകെആറിന് ആധിപത്യം
ഇരു ടീമും തമ്മിലുള്ള നേര്‍ക്കുനേര്‍ കണക്കുകളില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനാണ് മുന്‍തൂക്കം. 19 മത്സരങ്ങള്‍ ഇരു ടീമും തമ്മില്‍ കളിച്ചപ്പോള്‍ 12 മത്സരങ്ങളില്‍ കെകെആര്‍ വിജയിച്ചു. ഏഴ് മത്സരങ്ങളിലാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് വിജയിക്കാനായത്. മികച്ച ബൗളിങ് നിരയാണ് ഹൈദരാബാദിന്റെ ശക്തി. അതേ സമയം ബാറ്റിങ്ങില്‍ പ്രതീക്ഷവെച്ചാണ് കെകെആര്‍ ഇറങ്ങുന്നത്.

കൂടുതല്‍ റണ്‍സ്
ഇരു ടീമും തമ്മിലുള്ള പോരാട്ടത്തില്‍ കൂടുതല്‍ റണ്‍സ് നേടിയ താരം ഹൈദരാബാദ് നായകന്‍ ഡേവിഡ് വാര്‍ണറാണ്. 616 റണ്‍സാണ് അദ്ദേഹം കെകെആറിനെതിരേ നേടിയത്. 126 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. രണ്ടാം സ്ഥാനത്ത് മുന്‍ കെകെആര്‍ താരം റോബിന്‍ ഉത്തപ്പയാണ്. 426 റണ്‍സാണ് ഉത്തപ്പ നേടിയിട്ടുള്ളത്. 68 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. മുന്‍ ഹൈദരാബാദ് നായകന്‍ ശിഖര്‍ ധവാന്‍ 380 റണ്‍സ് നേടി മൂന്നാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ മുന്‍ കെകെആര്‍ താരവും നിലവിലെ ഹൈദരാബാദ് താരവുമായ മനീഷ് പാണ്ഡെ 377 റണ്‍സുമായി നാലാം സ്ഥാനത്തുണ്ട്. കെകെആറിനെ രണ്ട് തവണ കിരീടത്തിലെത്തിച്ച ഗൗതം ഗംഭീര്‍ 324 റണ്‍സുമായി അഞ്ചാം സ്ഥാനത്തുണ്ട്.

കൂടുതല്‍ വിക്കറ്റ്
കൂടുതല്‍ വിക്കറ്റ് നേടിയത് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ബൗളര്‍ ഭുവനേശ്വര്‍ കുമാറാണ്. 19 വിക്കറ്റാണ് കൊല്‍ക്കത്തയ്‌ക്കെതിരേ അദ്ദേഹം വീഴ്ത്തിയത്. രണ്ടാം സ്ഥാനത്ത് ഉമേഷ് യാദവാണ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനായി 11 വിക്കറ്റ് അദ്ദേഹം വീഴ്ത്തി. കെകെആര്‍ സ്പിന്നര്‍ കുല്‍ദീപ് യാദവ് 10 വിക്കറ്റുമായി മൂന്നാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ കൊല്‍ക്കത്തയുടെ സുനില്‍ നരെയ്‌നും 10 വിക്കറ്റ് നേടിയിട്ടുണ്ട്. 9 വിക്കറ്റ് നേടിയ ഹൈദരാബാദിന്റെ കരണ്‍ ശര്‍മയാണ് അഞ്ചാം സ്ഥാനത്ത്.

കെകെആറിന് കൂടുതല്‍ സമ്മര്‍ദ്ദം
കെകെആറിന്റെ ടോപ് ഓഡര്‍ ബാറ്റിങ് നിരയുടെ പ്രകടനമാണ് ആശങ്ക സൃഷ്ടിക്കുന്നത്. ശുഭ്മാന്‍ ഗില്‍, നിധീഷ് റാണ, നിധീഷ് റാണ, രാഹുല്‍ ത്രിപാതി എന്നിവരുടെയൊക്കെ പ്രകടനം കണ്ടറിയണം. മധ്യനിരയില്‍ ഓയിന്‍ മോര്‍ഗനും ആന്‍ഡ്രേ റസലും വമ്പനടക്കാരായുണ്ട്. സുനില്‍ നരെയ്‌നെ ഓപ്പണാക്കിത്തന്നെ ഇറക്കിയേക്കും. അതേ സമയം ഡെത്ത് ഓവറില്‍ റണ്ണൊഴുക്ക് ആര് തടയുമെന്നതും വലിയ ചോദ്യമാണ്. കമ്മിന്‍സ്,ലോക്കി ഫെര്‍ഗൂസന്‍ എന്നിവരാണ് ടീമിലെ പ്രധാന പേസര്‍മാര്‍.ഹര്‍ഭജന്‍ സിങ്ങിനെ ഇത്തവണ കെകെആര്‍ ടീമിലെത്തിച്ചിട്ടുണ്ട്.

സാധ്യതാ ഇലവന്‍
ഹൈദരാബാദ്: ഡേവിഡ് വാര്‍ണര്‍, ജോണി ബെയര്‍സ്‌റ്റോ, മനീഷ് പാണ്ഡെ, കെയ്ന്‍ വില്യംസണ്‍, പ്രിയം ഗാര്‍ഗ്, വിജയ് ശങ്കര്‍, അബ്ദുല്‍ സമദ്, റാഷിദ് ഖാന്‍, ഭുവനേശ്വര്‍ കുമാര്‍, ടി നടരാജന്‍, സന്ദീപ് ശര്‍മ
കെകെആര്‍: ശുഭ്മാന്‍ ഗില്‍, നിധീഷ് റാണ, രാഹുല്‍ ത്രിപാതി, ഓയിന്‍ മോര്‍ഗന്‍, ദിനേഷ് കാര്‍ത്തിക്, ഷക്കീബ് അല്‍ ഹസന്‍ / സുനില്‍ നരെയ്ന്‍, ആന്‍ഡ്രേ റസല്‍, പാറ്റ് കമ്മിന്‍സ്, കമലേഷ് നാഗര്‍കോട്ടി, പ്രസിദ്ധ് കൃഷ്ണ, വരുണ്‍ ചക്രവര്‍ത്തി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications