For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: കെകെആറിലെ അയ്യര്‍ ഇഫക്ട്, വീണ്ടും ഫിഫ്റ്റി- തകര്‍പ്പന്‍ നേട്ടം

സീസണിലെ മൂന്നാം ഫിഫ്റ്റിയാണ് താരം നേടിയത്

1

ഐപിഎല്ലിന്റെ രണ്ടാംപാദത്തില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ തകര്‍പ്പന്‍ തിരിച്ചുവരവില്‍ നിര്‍ണായക പങ്കുവഹിച്ച ഓപ്പണര്‍ വെങ്കടേഷ് അയ്യര്‍ ക്വാളിഫയര്‍ രണ്ടിലും നിരാശപ്പെടുത്തിയില്ല. ത്രില്ലറില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ മൂന്നു വിക്കറ്റിനു തോല്‍പ്പിച്ച് കെകെആര്‍ ഫൈനലിലേക്കു മുന്നേറിയപ്പോള്‍ വിജയത്തിനു ചുക്കാന്‍ പിടിച്ചത് വെങ്കിയായിരുന്നു. റണ്‍ചേസില്‍ കെകെആറിന് വിജയത്തിന് തൊട്ടരികില്‍ വരെയെത്തിച്ചത് അദ്ദേഹത്തിന്റെ അഗ്രസീവ് ഫിഫ്റ്റിയായിരുന്നു. 41 ബോളില്‍ നാലു ബൗണ്ടറികളും മൂന്നു സിക്‌സറുമടക്കം 55 റണ്‍സാണ് വെങ്കടേഷ് അടിച്ചെടുത്തത്. ഇരുടീമുകളുടെയും മറ്റു ബാറ്റ്‌സ്മാന്‍മാരെല്ലാം റണ്ണെടുക്കാന്‍ പാടുപെട്ട പിച്ചില്‍ വളരെ അനായാസമാണ് അദ്ദേഹം റണ്‍സ് അടിച്ചുകൂട്ടിയത്.

ഈ സീസണിന്റെ തുടക്കം മുതല്‍ കൊല്‍ക്കത്ത ടീമിന്റെ ഭാഗമായിരുന്നു മധ്യപ്രദേശില്‍ നിന്നുള്ള വെങ്കടേഷ്. പക്ഷെ ഇന്ത്യയിലെ ആദ്യപാദത്തില്‍ ഒരു കളിയില്‍പ്പോലും അദ്ദേഹത്തിനു അവസരം ലഭിച്ചില്ല. ഇന്ത്യയിലെ ആദ്യപാദം പകുതിയില്‍ വച്ച് നിര്‍ത്തിവയ്ക്കുമ്പോള്‍ പോയിന്റ് പട്ടികയില്‍ ഏഴാംസ്ഥാനത്തായിരുന്നു കെകെആര്‍. ഏഴു മല്‍സരങ്ങളില്‍ വെറും രണ്ടെണ്ണമാണ് അവര്‍ക്കു ജയിക്കാനായത്. എന്നാല്‍ യുഎഇയിലെ രണ്ടാംപാദത്തില്‍ കെകെആര്‍ സടകുടഞ്ഞെഴുന്നേറ്റു. ഓപ്പണിങില്‍ ഗില്ലിനു പകരം വെങ്കടേഷ് വന്നതോടെ കൊല്‍ക്കത്ത മറ്റൊരു ടീമായി മാറി. യുഎഇയിലെ ഏഴു മല്‍സരങ്ങളില്‍ അഞ്ചിലും ജയിച്ച് കെകെആറിനെ പ്ലേഓഫിലെത്തിക്കുന്നതില്‍ താരം നിര്‍ണായക പങ്കുവഹിക്കുകയും ചെയ്തു.

3

ഒമ്പതു മല്‍സരങ്ങളില്‍ നിന്നും 40 ശരാശരിയില്‍ 125 സ്‌ട്രൈക്ക് റേറ്റോടെ 320 റണ്‍സ് വെങ്കടേഷ് നേടിക്കഴിഞ്ഞു. മൂന്നു ഫിഫ്റ്റികള്‍ ഇതിലുള്‍പ്പെടുന്നു. 32 ബൗണ്ടറികളും 11 സിക്‌സറുകളുമാണ് താരം ഇതിനകം നേടിയത്. മറ്റൊരു ശ്രദ്ധേയമായ കാര്യം യുഎഇയില്‍ ഐപിഎല്ലിനു വേദിയായ ദുബായ്, ഷാര്‍ജ, അബുദാബി തുടങ്ങിയ മൂന്നു വേദികളിലും വെങ്കി ഫിഫ്റ്റി നേടിയെന്നതാണ്. യുഎഇയിലെ രണ്ടാംപാദത്തില്‍ ഏറ്റവുമധികം റണ്‍സ് വാരിക്കൂട്ടിയ രണ്ടാമത്തെ താരവും കൂടിയാണ് അദ്ദേഹം. ചെന്നൈ സൂപ്പര്‍ കിങ്‌സ് ഓപ്പണര്‍ റുതുരാജ് ഗെയ്ക്വാദ് (407 റണ്‍സ്) മാത്രമേ വെങ്കിക്കു മു്ന്നിലുള്ളൂ. പഞ്ചാബ് കിങ്‌സ് ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍ (295 റണ്‍സ്), കെകെആര്‍ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ (295 റണ്‍സ്), റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഗ്ലെന്‍ മാക്‌സ്വെല്‍ (290) എന്നിവരാണ് മൂന്നു മുതല്‍ അഞ്ചു വരെ സ്ഥാനങ്ങളില്‍.

2

2008ലെ പ്രഥമ ഐപിഎല്‍ മാറ്റി നിര്‍ത്തിയാല്‍ ടൂര്‍ണമെന്റിന്റെ ഇതുവരെയുള്ള ചരിത്രത്തില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനു വേണ്ടി കന്നി സീസണില്‍ 300ന് മുകളില്‍ സ്‌കോര്‍ ചെയ്ത ആദ്യ താരം കൂടിയായി മാറിയിരിക്കുകയാണ് വെങ്കടേഷ് അയ്യര്‍. ഐപിഎല്ലിലെ ആദ്യത്തെ ഒമ്പതു മല്‍സരങ്ങളില്‍ നിന്നും കൂടുതല്‍ റണ്‍സെടുത്ത അഞ്ചാമത്തെ താരമാണ് അദ്ദേഹം. കൊല്‍ക്കത്തയുടെ തന്നെ നിതീഷ് റാണ (359), രാഹുല്‍ ത്രിപാഠി (352), മുന്‍ കെകെആര്‍ ക്യാപ്റ്റന്‍ ഗൗതം ഗംഭീര്‍ (346), മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ (331) എന്നിവരാണ് ടോപ്പ് ഫോറിലുള്ളത്. സീസണില്‍ ഇതുവരെ കളിച്ച ഒമ്പത് ഇന്നിങ്‌സുകളില്‍ ഒന്നില്‍ മാത്രമേ വെങ്കടേഷ് ഒറ്റയക്ക സ്‌കോറിനു പുറത്തായിട്ടുള്ളൂ. മാത്രമല്ല മൂന്ന് ഇന്നിങ്‌സുകളിലൊഴികെ മറ്റെല്ലാത്തിലും 30ന് മുകളില്‍ നേടിയിട്ടുമുണ്ട്. 41*, 53, 18, 14, 67, 8, 38, 26, 55 എന്നിങ്ങനെയാണ് ഇതുവരെ കളിച്ച ഇന്നിങ്‌സുകളില്‍ വെങ്കിയുടെ ബാറ്റിങ് പ്രകടനം.

അതേസമയം, ക്വാളിഫയര്‍ രണ്ടില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ മൂന്നു വിക്കറ്റിനു തോല്‍പ്പിച്ചാണ് കൊല്‍ക്കത്ത ഫൈനലില്‍ കടന്നത്. വെള്ളിയാഴ്ച നടക്കാനിരിക്കുന്ന കലാശക്കളിയില്‍ മുന്‍ ചാംപ്യന്‍മാരായ എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സാണ് കെകെആറിന്റെ എതിരാളികള്‍.

Story first published: Thursday, October 14, 2021, 0:19 [IST]
Other articles published on Oct 14, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+