Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: വമ്പന്‍ നേട്ടവുമായി റാണ, ധവാനെ കടത്തിവെട്ടി- ഇനി എലൈറ്റ് ലിസ്റ്റില്‍ ഒന്നാമന്‍

ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേയുള്ള തകര്‍പ്പന്‍ ഇന്നിങ്‌സോടെ എലൈറ്റ് ലിസ്റ്റില്‍ ഒന്നാമനായിരിക്കുകയാണ് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ഓപ്പണര്‍ നിതീഷ് റാണ. ടൂര്‍ണമെന്റില്‍ അവസാനത്തെ അഞ്ച് ഇന്നിങ്‌സുകളില്‍ നിന്നും ഏറ്റവുമധികം റണ്‍സെടുത്ത താരമെന്ന നേട്ടമാണ് റാണയെ തേടിയെത്തിയത്.

1

അഞ്ചു ഇന്നിങ്‌സുകളില്‍ നിന്നും 248 റണ്‍സ് താരം അടിച്ചെടുത്തിട്ടുണ്ട്. മറ്റൊരു ഇടംകൈയന്‍ ബാറ്റ്‌സ്മാനും ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ഇന്ത്യന്‍ ഓപ്പണറുമായ ശിഖര്‍ ധവാനെയാണ് റാണ പിന്നിലാക്കിയത്. 232 റണ്‍സുമായാണ് ധവാന്‍ രണ്ടാംസ്ഥാനത്തു നില്‍ക്കുന്നത്.രാജസ്ഥാന്‍ റോയല്‍സിന്റെ ഇംഗ്ലീഷ് ഓപ്പണര്‍ ബെന്‍ സ്റ്റോക്‌സിനാണ് മൂന്നാംസ്ഥാനം. 224 റണ്‍സ് സ്‌റ്റോക്‌സിന്റെ അക്കൗണ്ടിലുണ്ട്. മുംബൈ ഇന്ത്യന്‍സിന്റെ ഇഷാന്‍ കിഷന്‍ (221), പഞ്ചാബ് കിങ്‌സിന്റെ ക്രിസ് ഗെയ്ല്‍ (211) എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.

റാണയുടെ ഈ ഇന്നിങ്‌സിന് മറ്റൊരു കൗതുകം കൂടിയുണ്ട്. തൊട്ടുമുമ്പത്തെ ഇന്നിങ്‌സില്‍ ഗോള്‍ഡന്‍ ഡെക്കായി പുറത്തായ ശേഷം തുടര്‍ച്ചയായി മൂന്നാമിന്നിങ്‌സിലാണ് അദ്ദേഹം 80-90നും ഇടയില്‍ നേടുന്നത്. 0, 81, 0, 87, 0, 80 എന്നിങ്ങനെയാണ് അവസാനത്തെ ആറ് ഐപിഎല്‍ ഇന്നിങ്‌സുകളില്‍ റാണയുടെ സ്‌കോറുകള്‍. പൂജ്യത്തിനു പുറത്തായ മൂന്ന് ഇന്നിങ്‌സുകളിലും അദ്ദേഹം ഗോള്‍ഡന്‍ ഡെക്കായിരുന്നുവെന്നത് മറ്റൊരു യാദൃശ്ചികതയാണ്.

റാണയെ സംബന്ധിച്ച് ഈ ഇന്നിങ്‌സ് പ്രത്യേക മധുരം കൂടിയുണ്ട്. കാരണം കൊവിഡില്‍ മുക്തനായ ശേഷം അദ്ദേഹം കളിച്ച ആദ്യത്തെ മല്‍സരമായിരുന്നു ഇത്. ടൂര്‍ണമെന്റിനു മുമ്പായിരുന്നു റാണയുടെ പരിശോധനാഫലം പോസിറ്റീവായത്. പിന്നീട് രണ്ടു തവണ പരിശോധനാ ഫലം നെഗറ്റീവായതിനു ശേഷം അദ്ദേഹം കെകെആര്‍ ക്യാംപിനൊപ്പം ചേരുകയായിരുന്നു.

കെകെആറിനെ സംബന്ധിച്ച് ഏറെ നിര്‍ണായക താരമാണ് റാണ. സ്ഥിരത പുലര്‍ത്താന്‍ കഴിയുന്നില്ലെന്നതാണ് താരത്തിന്റെ ഏറ്റവും വലിയ പോരായ്മയായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. എങ്കിലും കഴിഞ്ഞ സീസണില്‍ കെകെആറിനു വേണ്ടി 352 റണ്‍സ് റാണ നേടിയിരുന്നു. കഴിഞ്ഞ നാലു സീസണുകളിലും 300 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്യാന്‍ അദ്ദേഹത്തിനായിട്ടുണ്ട്.

Story first published: Sunday, April 11, 2021, 22:35 [IST]
Other articles published on Apr 11, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+