IPL 2021: ധോണിക്കും രോഹിതിനും പിന്നാലെ മോര്‍ഗനും, കുറഞ്ഞ ഓവര്‍ നിരക്കിന് പിഴ ശിക്ഷ
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സിഎസ്‌കെയ്‌ക്കെതിരായ തോല്‍വിക്ക് പിന്നാലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നായകന്‍ ഓയിന്‍ മോര്‍ഗന് പിഴ ശിക്ഷ. കുറഞ്ഞ ഓവര്‍ നിരക്കിന് 12 ലക്ഷം രൂപയാണ് മോര്‍ഗന് ശിക്ഷ വിധിച്ചത്. 90 മിനുട്ടിനുള്ളില്‍ ഇന്നിങ്‌സ് പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ വന്നതോടെയാണ് മോര്‍ഗന് പിഴ ലഭിച്ചത്. ഈ സീസണില്‍ കെകെആര്‍ നായകന്‍ വരുന്ന ആദ്യ പിഴവാണിത്. പിഴ സംബന്ധിച്ച് ഐപിഎല്‍ ഗവേണിങ് കൗണ്‍സില്‍ വാര്‍ത്താകുറിപ്പ് ഇറക്കിയിട്ടുണ്ട്.
ആദ്യ തവണ 12 ലക്ഷമാണ് പിഴയെങ്കിലും രണ്ടാം തവണ കുറഞ്ഞ ഓവര്‍ നിരക്കിന് ശിക്ഷിക്കപ്പെട്ടാല്‍ ടീമിനെയാകെയത് ബാധിക്കും. 24 ലക്ഷം രൂപ ക്യാപ്റ്റന്‍ പിഴ നല്‍കേണ്ടി വരുമ്പോള്‍ ടീമിലെ സഹതാരങ്ങള്‍ക്ക് മാച്ച് ഫീയുടെ 25 ശതമാനവും പിഴ വിധിക്കും. ഇത് 6 ലക്ഷം രൂപയോളം വരും. മൂന്നാം തവണയും ഇത് ആവര്‍ത്തിച്ചാല്‍ ക്യാപ്റ്റന് 30 ലക്ഷം രൂപ പിഴയും ഒരു മത്സരത്തില്‍ വിലക്കും നേരിടേണ്ടി വരും.
കൂടാതെ ടീമിലെ മറ്റ് താരങ്ങള്‍ മാച്ച് ഫീയുടെ 50 ശതമാനമോ 12 ലക്ഷം രൂപയോ പിഴയായി നല്‍കേണ്ടി വരും. ഇത്തവണ 90 മിനുട്ട് മാത്രം ഒരു ഇന്നിങ്‌സിന് എന്ന കര്‍ക്കശ നിയമമാണ് ക്യാപ്റ്റന്‍മാരെ ബുദ്ധിമുട്ടിക്കുന്നത്. ഈ സീസണ്‍ ആരംഭിച്ച് രണ്ടാഴ്ച പിന്നിടാനൊരുങ്ങവെ ഇതിനോടകം മൂന്ന് ക്യാപ്റ്റന്‍മാര്‍ക്ക് കുറഞ്ഞ ഓവര്‍ നിരക്കിന് പിഴ ശിക്ഷ ലഭിച്ച് കഴിഞ്ഞു.

കെകെആറിനെതിരേ 220 എന്ന വമ്പന്‍ സ്‌കോറാണ് സിഎസ്‌കെ അടിച്ചെടുത്തത്. 12 സിക്‌സുകള്‍ സിഎസ്‌കെ താരങ്ങള്‍ പറത്തി. അതിനാല്‍ത്തന്നെ ഓവര്‍ എറിഞ്ഞ് തീര്‍ക്കാന്‍ കെകെആറിന് അല്‍പ്പം കൂടുതല്‍ സമയം വേണ്ടിവന്നു.നേരത്തെ പഞ്ചാബ് കിങ്‌സും രാജസ്ഥാന്‍ റോയല്‍സും തമ്മിലുള്ള മത്സരത്തില്‍ ഇരു ടീമും 200ലധികം റണ്‍സ് നേടിയിരുന്നു. ഈ മത്സരം അനുവദിനീയമായ സമയം കഴിഞ്ഞുപോയിരുന്നെങ്കിലും ഇരു നായകന്മാര്‍ക്കും പിഴ ചുമത്തിയിരുന്നില്ല. എന്നാല്‍ ഈ പരിഗണന കെകെആര്‍ നായകന് ലഭിച്ചില്ല.
സിഎസ്‌കെ നായകന്‍ എംഎസ് ധോണി ആദ്യ മത്സരത്തില്‍ത്തന്നെ കുറഞ്ഞ ഓവര്‍ നിരക്കിന് പിഴ അടച്ചപ്പോള്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മക്കും പിഴ അടക്കേണ്ടി വന്നു. ടൂര്‍ണമെന്റ് പുരോഗമിക്കവെ ഉയര്‍ന്ന സ്‌കോര്‍ പിറക്കുന്ന മത്സരങ്ങളില്‍ നായകന്മാര്‍ക്ക് ഇനിയും പിഴ ശിക്ഷ വഴങ്ങേണ്ടി വരുമെന്നുറപ്പാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications