Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: നാണക്കേടിന്റെ റെക്കോര്‍ഡിട്ട് മോര്‍ഗന്‍! പൂരന് ആശ്വാസം- ഒന്നാംസ്ഥാനം പോയി

1

ഐപിഎല്ലിന്റെ ഈ സീസണില്‍ നാണക്കേടിന്റെ പുതുചരിത്രം കുറിച്ചിരിക്കുകയാണ് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ക്യാപ്റ്റന്‍ ഒയ്ന്‍ മോര്‍ഗന്‍. ടീം മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നതെങ്കിലും അദ്ദേഹം ബാറ്റിങില്‍ വീണ്ടും വീണ്ടും ഫ്‌ളോപ്പായി കൊണ്ടിരിക്കുകയാണ്. ക്യാപ്റ്റനായതു കൊണ്ടു മാത്രമാണ് കെകെആര്‍ ഇപ്പോഴും കെകെആറിന്റെ പ്ലെയിങ് ഇലവനില്‍ തുടരുന്നതെന്നു പറഞ്ഞാലും തെറ്റില്ല.

പഞ്ചാബ് കിങ്‌സിനെതിരായ കളിയിലും ബാറ്റിങില്‍ കാര്യമായി ഒന്നും തന്നെ ചെയ്യാനാവാതെ ഇംഗ്ലണ്ട് കാപ്റ്റന്‍ കൂടിയായ മോര്‍ഗന്‍ ക്രീസ് വിട്ടു. വെറും രണ്ടു റണ്‍സായിരുന്നു അദ്ദേഹത്തിനു നേടാനായത്. മുഹമ്മദ് ഷമിയുടെ ബൗളിങില്‍ മോര്‍ഗന്‍ വിക്കറ്റിനു മുന്നില്‍ കുരുങ്ങുകയായിരുന്നു. ഈ സീസണില്‍ ഏറ്റവുമധികം തവണ ഒറ്റയക്ക സ്‌കോറിനു പുറത്തായ താരമെന്ന നാണക്കകേട് അദ്ദേഹിന്റെ പേരിലാണ്. ഒമ്പതാമത്തെ ഇന്നിങ്‌സിലാണ് മോര്‍ഗന് രണ്ടക്കം കാണാനാവാതെ മടങ്ങേണ്ടിവന്നത്. പഞ്ചാബ് കിങ്‌സിന്റെ വെസ്റ്റ് ഇന്‍ഡീസ് താരം നിക്കോളാസ് പൂരനാണ് ഈ ലിസ്റ്റിലെ രണ്ടാമന്‍. ഏഴു തവണ ഈ സീസണില്‍ അദ്ദേഹം ഒറ്റയക്ക സ്‌കോറില്‍ പുറത്തായിട്ടുണ്ട്. ആറു തവണ ഒറ്റയക്ക സ്‌േേകാറിനു വിക്കറ്റ് കൈവിട്ട രാജസ്ഥാന്‍ റോയല്‍സിന്റെ റിയാന്‍ പരാഗിനാണ് മൂന്നാംസ്ഥാനം.

യുഎഇയിലെ രണ്ടാംപാദത്തില്‍ ഇതുവരെ കളിച്ച നാലു ഇന്നിങ്‌സുകളിലും മോര്‍ഗനു രണ്ടക്കം കടക്കാനായിട്ടില്ലെന്നതും എടുത്തു പറയേണ്ടതാണ്. ഇതുവരെയുള്ള നാലു ഇന്നിങ്‌സുകളില്‍ മുംബൈ ഇന്ത്യന്‍സിനെതിരേ ഏഴു റണ്‍സ്, ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ എട്ടു റണ്‍സ്, ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേ പൂജ്യം. പഞ്ചാബ് കിങ്‌സിനെതിരേ 2 എന്നിങ്ങനെയാണ് മോര്‍ഗന്റെ പ്രകടനം.

കൊല്‍ക്കയ്‌ക്കെതിരേ പഞ്ചാബിന് ജയം

കൊല്‍ക്കത്തയ്‌ക്കെതിരേ ദുബായില്‍ നടന്ന നിര്‍ണായക മല്‍സരത്തില്‍ പഞ്ചാബ് ത്രസിപ്പിക്കുന്ന വിജയം കൈക്കലാക്കി. അഞ്ചു വിക്കറ്റിനായിരുന്നു കെഎല്‍ രാഹുലിന്റെ ടീം. ജയിച്ചത്. ഇതോടെ പ്ലേഓഫ് പ്രതീക്ഷ നിലനിര്‍ത്തിയ പഞ്ചാബ് പോയിന്റ് പട്ടികയില്‍ അഞ്ചാംസ്ഥാനത്തേക്കു കയറുകയും ചെയ്തു.
166 റണ്‍സിന്റെ വിജയലക്ഷ്യമായിരുന്നു പഞ്ചാബിന് കെകെആര്‍ നല്‍കിയത്. മൂന്നു ബോളുകള്‍ ബാക്കിനില്‍ക്കെ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ പഞ്ചാബ് ലക്ഷ്യത്തിലെത്തുകയായിരുന്നു.

നായകന്റെ ഇന്നിങ്‌സ് കെട്ടഴിച്ച കെഎല്‍ രാഹുലാണ് പഞ്ചാബിന്റെ ഹീറോ. അദ്ദേഹം 55 ബോളില്‍ നാലു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കം 67 റണ്‍സ് നേടി. ഇതോടെ ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പും രാഹുല്‍ കൈക്കലാക്കി. രാഹുലിനെക്കൂടാതെ മായങ്ക് അഗര്‍വാളാണ് (40) പഞ്ചാബിന്റെ മറ്റൊരു പ്രധാന സ്‌കോറര്‍. 22 റണ്‍സോടെ പുറത്താവാതെ നിന്ന ഷാരൂഖ് ഖാനും ടീമിന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. മായങ്ക് 27 ബോളിലാണ് മൂന്നു വീതം ബൗണ്ടറികളും സിക്‌സറുമടക്കം 40 റണ്‍സ് നേടിയത്. ഷാരൂഖാവട്ടെ ഒമ്പത് ബോളില്‍ രണ്ടു സിക്‌സറും ഒരു ബൗണ്ടറിയും പായിച്ചു.

നേരത്തേ സീസണിലെ രണ്ടാം ഫിഫ്റ്റിയടിച്ച ഇടംകൈയന്‍ ഓപ്പണര്‍ വെങ്കടേഷ് അയ്യരാണ് കെകആര്‍ ബാറ്റിങിന്റെ നട്ടെല്ലായി മാറിയത്. 39 ബോളുകളില്‍ നിന്നായിരുന്നു താരത്തിന്റെ ഫിഫ്റ്റി. 49 ബോളില്‍ ഒമ്പതു ബൗണ്ടറികളും ഒരു സിക്‌സറുമടക്കം വെങ്കടേഷ് 67 റണ്‍സെടുത്തു പുറത്താവുകയായിരുന്നു. രാഹുല്‍ ത്രിപാഠി (34), നിതീഷ് റാണ (31) എന്നിവരാണ് മറ്റു പ്രധാന സ്‌കോറര്‍മാര്‍.

Story first published: Saturday, October 2, 2021, 0:12 [IST]
Other articles published on Oct 2, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+