Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: നാണക്കേടിന്റെ ലിസ്റ്റില്‍ ഇനി ഇയോന്‍ മോര്‍ഗനും! ചരിത്രത്തിലെ മൂന്നാമത്തെ ക്യാപ്റ്റന്‍

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരായ മല്‍സരത്തില്‍ ആദ്യത്തെ ബോള്‍ നേരിടുന്നതിനു മുമ്പ് തന്നെ പുറത്തായതോടെ നാണക്കേടിന്റെ ലിസ്റ്റില്‍ ഇടം പിടിച്ചിരിക്കുകയാണ് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് നായകന്‍ ഇയോന്‍ മോര്‍ഗന്‍. ടൂര്‍ണമെന്റില്‍ ഡയമണ്ട് ഡെക്കായി മടങ്ങിയ മൂന്നാമത്തെ ക്യാപ്റ്റനായി മാറിയിരിക്കുകയാണ് മോര്‍ഗന്‍. രാജസ്ഥാന്‍ റോയല്‍സിന്റെ മുന്‍ ക്യാപ്റ്റനും ഓസ്‌ട്രേലിയയുടെ സ്പിന്‍ ഇതിഹാസവുമായ ഷെയ്ന്‍ വോണ്‍, കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ മുന്‍ നായകന്‍ ഗൗതം ഗംഭീര്‍ എന്നിവരാണ് നേരത്തേ ഡയമണ്ട് ഡെക്കായിട്ടുള്ള മറ്റു ക്യാപ്റ്റന്‍മാര്‍.

1

വോണ്‍ രണ്ടു തവണയാണ് ആദ്യ ബോള്‍ നേരിടുന്നതിനു മുമ്പ് തന്നെ പുറത്തായത്. 2009, 10 സീസണുകളിലായിരുന്നു ഇത്. 2013ലായിരുന്നു ഗംഭീര്‍ ഡയമണ്ട് ഡെക്കായത്. ഇപ്പോഴിതാ എട്ടു വര്‍ഷങ്ങള്‍ക്കു ശേഷമാണ് കെകെആറിന്റെ മറ്റൊരു ക്യാപ്റ്റനെ തേടി ഈ നാണക്കേട് എത്തിയിരിക്കുന്നത്.

ഐപിഎല്ലില്‍ ഡയമണ്ട് ഡെക്കായിട്ടുള്ള ടീമുകളുടെ ലിസ്റ്റെടുത്താല്‍ തലപ്പത്ത് നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സാണ്. അവരുടെ ഒമ്പത് താരങ്ങള്‍ ഇതിനകം ഡയമണ്ട് ഡെക്കായി ക്രീസ് വിട്ടിട്ടുണ്ട്. മോര്‍ഗന്റെ പുറത്താവലോടെ ഈ ലിസ്റ്റില്‍ രണ്ടാമതെത്തിയിരിക്കുകയാണ് കെകെആര്‍. അവരുടെ ഏഴു പേരാണ് ഇതുവരെ ഡയമണ്ട് ഡെക്കായിട്ടുള്ളത്. പഞ്ചാബ് കിങ്‌സ് (6), ചെന്നൈ സൂപ്പര്‍ കിങ്‌സ് (5), ഡല്‍ഹി ക്യാപ്പിറ്റല്‍സ് (5), രാജസ്ഥാന്‍ റോയല്‍സ് (5), റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ (3), സണ്‍റൈസേഴ്‌സ് ഹൈദരാബാദ് (2) എന്നിവരാണ് ലിസ്റ്റില്‍ തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.

മുംബൈയിലെ വാംഖഡെ സ്‌റ്റേഡിത്തില്‍ തീര്‍ത്തും നിര്‍ഭാഗ്യകരമായ രീതിയിലാണ് രാജസ്ഥാനെതിരേ മോര്‍ഗന്‍ ഡയമണ്ട് ഡെക്കായി മടങ്ങിയത്. 11ാം ഓവറിലായിരുന്നു സംഭവം. ബൗളര്‍ ക്രിസ് മോറിസായിരുന്നു. സ്‌ട്രൈക്ക് നേരിട്ടത് രാഹുല്‍ ത്രിപാഠി. താരത്തിന്റെ സ്‌ട്രെയ്റ്റ് ഷോട്ട് നോണ്‍ സ്‌ട്രൈക്കറായ മോര്‍ഗന്റെ ബാറ്റിന് അരികില്‍ തട്ടിത്തെറിച്ചു. ആദ്യം സിംഗിളിനായി മുന്നോട്ടാഞ്ഞ മോര്‍ഗന്‍ അപകടം തിരിച്ചറിഞ്ഞ് തിരികെ മടങ്ങുമ്പോഴേക്കും ബോള്‍ പിടിച്ചെടുത്ത മോറിസ് ഓടിയെത്തി സ്റ്റംപ് ചെയ്യുകയായിരുന്നു. അനാവശ്യ സിംഗിളിനായുള്ള ശ്രമമാണ് മോര്‍ഗന് വിക്കറ്റ് നഷ്ടപ്പെടുത്തിയത്. സ്‌ട്രൈക്ക് നേരിട്ട ത്രിപാഠിയാണ് അദ്ദേഹത്തെ സിംഗിളിനു ക്ഷണിച്ചത്. ബോള്‍ ബാറ്റിന് അരികില്‍ തട്ടിത്തെറിച്ചത് കണ്ട ത്രിപാഠി ക്രീസിലേക്കു തിരികെ മടങ്ങിയെങ്കിലും മോര്‍ഗന്റെ ശ്രമം വിജയിച്ചില്ല.

Story first published: Saturday, April 24, 2021, 22:14 [IST]
Other articles published on Apr 24, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+