Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: എസ്ആര്‍എച്ചിന്റെ തോല്‍വിക്കു ഇവര്‍ കാരണക്കാര്‍- മൂന്നു വമ്പന്‍ ഫ്‌ളോപ്പുകള്‍

ഐപിഎല്ലില്‍ ഡബിള്‍ ഹെഡ്ഡറിലെ ആദ്യ പോരാട്ടത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ 55 റണ്‍സിന്റെ ആധികാരികി വിജയമാണ് സഞ്ജു സാംസിന്റെ രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കി. ഡേവിഡ് വാര്‍ണറെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നു മാത്രമല്ല ടീമില്‍ നിന്നു പോലും ഒഴിവാക്കിയിറങ്ങിയിട്ടും എസ്ആര്‍എച്ചിന്റെ കഷ്ടകാലം മാറിയില്ല. പുതിയ നായകന്‍ കെയ്ന്‍ വില്ല്യംസണിന് ടീമിനെ മുന്നില്‍ നിന്നു നയിക്കാനുമായില്ല.

221 റണ്‍സിന്റെ വമ്പന്‍ വിജയലക്ഷ്യമാണ് എസ്ആര്‍എച്ചിനു രാജസ്ഥാന്‍ നല്‍കിയത്. കളിയുടെ ഒരു ഘട്ടത്തിലും വിജയപ്രതീക്ഷ നല്‍കാന്‍ എസ്ആര്‍എച്ചിനായില്ല. എട്ടു വിക്കറ്റിനു 165 റണ്‍സെടുക്കാനേ അവര്‍ക്കായുള്ളൂ. ചില താരങ്ങളുടെ മോശം പ്രകടനമാണ് എസ്ആര്‍എച്ചിന്റെ പരാജയത്തിനു പ്രധാന കാരണം. വന്‍ ഫ്‌ളോപ്പായി മാറിയ ഈ താരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം.

 കേദാര്‍ ജാദവ്

കേദാര്‍ ജാദവ്

മാച്ച് വിന്നിങ് ഇന്നിങ്‌സ് കളിക്കാന്‍ മധ്യനിര തരാരം കേദാര്‍ ജാദവിനു ലഭിച്ച മികച്ച അവസരമായിരുന്നു ഈ മല്‍സരം. റണ്‍ചേസില്‍ എസ്ആര്‍എച്ച് മൂന്നിന് 85 റണ്‍സെന്ന നിലയിലുള്ളപ്പോഴാണ് അദ്ദേഹം ക്രീസിലെത്തിയത്.
തുടക്കം മുതല്‍ റണ്‍സെടുക്കാന്‍ ജാദവ് പാടുപെടുന്നത് കാണാമായിരുന്നു. ചെന്നൈ സൂപ്പര്‍കിങ്‌സ് എന്തുകൊണ്ടാണ് കഴിഞ്ഞ സീസണിനു ശേഷം അദ്ദേഹത്തെ ഒഴിവാക്കിയതെന്നു തെളിയിക്കുന്നതായിരുന്നു ഈ ഇന്നിങ്‌സ്. രാഹുല്‍ തെവാത്തിയക്കെതിരേ ഒരു സിക്‌സറടിച്ചതൊഴിച്ചാല്‍ മറ്റു ഷോടുകളൊന്നും ജാദവില്‍ നിന്നു കണ്ടില്ല. ഒടുവില്‍ 19 ബോളില്‍ 19 റണ്‍സെടുത്തു നില്‍ക്കെ ബോളിനു കുറുകെ കളിക്കാന്‍ ശ്രമിച്ച് ജാദവ് ബൗള്‍ഡായി മടങ്ങുകയും ചെയ്തു.

 കെയ്ന്‍ വില്ല്യംസണ്‍

കെയ്ന്‍ വില്ല്യംസണ്‍

ക്യാപ്റ്റനെന്ന നിലയിലും ബാറ്റ്‌സ്മാനെന്ന നിലയിലും എസ്ആര്‍എച്ച് നായകന്‍ കെയ്ന്‍ വില്ല്യംസണ്‍ മല്‍സരത്തില്‍ ഫ്‌ളോപ്പായി മാറി. ക്യാപ്റ്റനെന്ന നിലയില്‍ ഒരു ഇംപാക്ടുമുണ്ടാക്കാന്‍ അദ്ദേഹത്തിനായില്ല. പവര്‍പ്ലേയില്‍ തന്നെ സ്റ്റാര്‍ സ്പിന്നര്‍ റാഷിദ് ഖാനെക്കൊണ്ട് വില്ല്യംസണ്‍ രണ്ടോവര്‍ ബൗള്‍ ചെയ്യിച്ചതോടെ മധ്യ ഓവറുകളില്‍ രാജസ്ഥാനെ കടിഞ്ഞാണിടുന്നതില്‍ എസ്ആര്‍എച്ച് പരാജയപ്പെട്ടു. ബട്‌ലര്‍, സാംസണ്‍ എന്നിവര്‍ക്കെതിരേ പ്രീമിയര്‍ ബൗളര്‍മാരെക്കൊണ്ട് ആക്രമിക്കാനുള്ള വില്ല്യംസണിന്റെ തന്ത്രവും പാളി. അവര്‍ക്കു ബ്രേക്ക്ത്രൂ നല്‍കാന്‍ കഴിയാതിരുന്നത് രാജസ്ഥാനെ വമ്പന്‍ ടോട്ടലിലെത്തിച്ചു.
റണ്‍ചേസില്‍ ജോണി ബെയര്‍സ്‌റ്റോയ്‌ക്കൊപ്പം മനീഷ് പാണ്ഡെയെ ഓപ്പണറാക്കിയ വില്ല്യംസണിന്റെ തന്ത്രവും ക്ലിക്കായില്ല. ഇതുകാരണം മൂന്നാമതെത്തിയ അദ്ദേഹത്തിന്റെ ജോലിഭാരം കൂടുകയും ചെയ്തു. 21 ബോളില്‍ ഒരു ബൗണ്ടറിയോടെ 20 റണ്‍സ് മാത്രമെടുത്ത് വില്ല്യംസണ്‍ പുറത്താവുകയും ചെയ്തു.

 വിജയ് ശങ്കര്‍

വിജയ് ശങ്കര്‍

ബാറ്റിങിലും ബൗളിങിലും തുടര്‍ച്ചയായി ഫ്‌ളോപ്പായി കൊണ്ടിരുന്നിട്ടും ഓള്‍റൗണ്ടര്‍ വിജയ് ശങ്കറിന് എസ്ആര്‍എച്ച് വീണ്ടും അവസരങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുകയാണ്. ഈ മല്‍സരത്തിലും താരം രണ്ടിലും ദയനീയമായി പരാജയപ്പെട്ടു. ബാറ്റിങില്‍ വ്യത്യസ്ത പൊസിഷനുകളില്‍ കളിച്ചിട്ടും വിജയ്ക്കു കാര്യമായി റണ്‍സ് കണ്ടെത്താനായിട്ടില്ല.
മുഹമ്മദ് നബിക്കൊപ്പം അഞ്ചാം ബൗളറായാണ് രാജസ്ഥാനെതിരേ വിജയിയെക്കൊണ്ട് വില്ല്യംസണ്‍ ബൗള്‍ ചെയ്യിച്ചത്. മൂന്നോവറില്‍ 42 റണ്‍സാണ് താരം വിട്ടുകൊടുത്തത്. സഞ്ജു സാംസണിന്റെ നവിക്കറ്റെടുക്കാന്‍ കഴിഞ്ഞുവെന്നതാണ് ഏക ആശ്വാസം.
ബാറ്റിങില്‍ നാലാമനായാണ് വിജയ് ക്രീസിലെത്തിയത്. പക്ഷെ എട്ടു ബോളില്‍ ഒരു ബൗണ്ടറിയോടെ എട്ടു റണ്‍സ് മാത്രമെടുത്ത അദ്ദേഹത്തെ ക്രിസ് മോറിസിന്റെ ബൗളിങില്‍ ഡേവിഡ് മില്ലര്‍ ക്യാച്ച് ചെയ്ത് പുറത്താക്കുകയും ചെയ്തു.

Story first published: Sunday, May 2, 2021, 22:32 [IST]
Other articles published on May 2, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+