Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: ഫഫ്, ബട്‌ലര്‍, മാക്‌സി, എബിഡി, പൊള്ളാര്‍ഡ്, റസ്സല്‍! ഇതു വിദേശ സൂപ്പര്‍ ഇലവന്‍

ഐപിഎല്ലിന്റെ 14ാം സീസണ്‍ അനിശ്ചിതമായി നിര്‍ത്തിവച്ചിരിക്കുകയാണെങ്കിലും ഇതുവരെ നടന്ന 29 മല്‍സരങ്ങളുടെ അടിസ്ഥാനത്തില്‍ ഏറ്റവും മികച്ച വിദേശ പ്ലെയിങ് ഇലവനെ തിരഞ്ഞെടുത്തിരിക്കുകയാണ് ആകാശ് ചോപ്ര. വമ്പന്‍ താരങ്ങളെല്ലാം തന്നെ ചോപ്രയുടെ ഇലവനില്‍ ഇടം പിടിച്ചിട്ടുണ്ട്.

ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ നിന്നും മൂന്നും മുംബൈ ഇന്ത്യന്‍സ്, റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, രാജസ്ഥാന്‍ റോല്‍സ് ടീമുകളില്‍ നിന്നും രണ്ടും താരങ്ങളാണ് തിരഞ്ഞെടുക്കപ്പെട്ടത്. ചോപ്രയുടെ വിദേശ ഇലവനില്‍ ആരൊക്കെയാണ് ഉള്‍പ്പെട്ടിരിക്കുന്നതെന്നു നോക്കാം.

 ഡുപ്ലെസി, ബട്‌ലര്‍ (ഓപ്പണര്‍മാര്‍)

ഡുപ്ലെസി, ബട്‌ലര്‍ (ഓപ്പണര്‍മാര്‍)

സിഎസ്‌കെയുടെ ഫഫ് ഡുപ്ലെസിയും രാജസ്ഥാന്‍ റോയല്‍സിന്റെ ജോസ് ബട്‌ലറുമാണ് ഓപ്പണര്‍മാര്‍. സീസണില്‍ തുടര്‍ച്ചയായി മൂന്നു ഫിഫ്റ്റികള്‍ നേടിയ ഡുപ്ലെസി മികച്ച ഫോമിലായിരുന്നു. ബട്‌ലറാവട്ടെ അവസാനമായി സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ ബട്‌ലര്‍ തകര്‍പ്പന്‍ സെഞ്ച്വറിയോടെ മിന്നിയിരുന്നു. അദ്ദേഹത്തിന്റെ കന്നി ഐപിഎല്‍ സെഞ്ച്വറിയായിരു ഇത്.

 മോയിന്‍ അലി, ഗ്ലെന്‍ മാക്‌സ്വെല്‍

മോയിന്‍ അലി, ഗ്ലെന്‍ മാക്‌സ്വെല്‍

മൂന്നാം നമ്പറില്‍ സിഎസ്‌കെയുടെ മോയിന്‍ അലിയും നാലാമനായി ആര്‍സിബിയുടെ ഗ്ലെന്‍ മാക്‌സ്വെല്ലും കളിക്കും. ഈ സീസണില്‍ സിഎസ്‌കെയിലെത്തിയ ശേഷം മൂന്നാം നമ്പറിലേക്കു പ്രൊമോഷന്‍ ലഭിച്ച അലി മികച്ച ബാറ്റിങാണ് കാഴ്ചവയ്ക്കുന്നത്. അഞ്ചു വിക്കറ്റുകളോടെ ബൗളിങിലും അദ്ദേഹം തിളങ്ങിയിരുന്നു.
അതേസമയം, ആര്‍സിബിയിലെത്തിയ ശേഷം മാക്‌സി യഥാര്‍ഥ ഫോമിലേക്കുയര്‍ന്നിരിക്കുകയാണ്. ചില മല്‍സരങ്ങളില്‍ മാച്ച് വിന്നിങ് ഇന്നിങ്‌സുകളും അദ്ദേഹം കളിച്ചിരുന്നു.

 എബിഡി, പൊള്ളാര്‍ഡ്

എബിഡി, പൊള്ളാര്‍ഡ്


അഞ്ചാം നമ്പറില്‍ ആര്‍സിബിയുടെ എബി ഡിവില്ലിയേഴ്‌സാണെങ്കില്‍ തൊട്ടുപിന്നാലെയെത്തുക മുംബൈ ഇന്ത്യന്‍സിന്റെ കരെണ്‍ പൊള്ളാര്‍ഡാണ്. മിസ്റ്റര്‍ 360യെന്നു വിശേഷിപ്പിക്കപ്പെടുന്ന എബിഡി ഈ സീസണിലും ടീമിന്റെ പ്രതീക്ഷ തെറ്റിച്ചിരുന്നില്ല. ആര്‍സിബിയിലും അഞ്ചാം നമ്പറില്‍ ഇറങ്ങുന്ന അദ്ദേഹം ഫിനിഷറുടെ ഫോളില്‍ കസറാറുണ്ട്.
മുംബൈയുടെ ഫിനിഷറായ പൊള്ളാര്‍ഡ് ഈ സീസണില്‍ സിഎസ്‌കെയ്‌ക്കെതിരേ എക്കാലത്തെയും മികച്ച ഇന്നിങ്‌സുകളിലൊന്നാണ് കളിച്ചത്. പുറത്താവാതെ 34 ബോളില്‍ 87 റണ്‍സുമായി പൊള്ളാര്‍ഡ് മുംബൈയ്ക്ക് റെക്കോര്‍ഡ് റണ്‍ചേസ് വിജയം നേടിക്കൊടുത്തിരുന്നു.

റസ്സല്‍, മോറിസ്

റസ്സല്‍, മോറിസ്

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ ആന്ദ്രെ റസ്സല്‍ ഏഴാമനായും റോയല്‍സിന്റെ ക്രിസ് മോറിസ് എട്ടാം നമ്പറിലുമെത്തും. ഈ സീസണില്‍ സിഎസ്‌കെയ്‌ക്കെതിരേ റസ്സലിന്റെ ഇന്നിങ്‌സ് ശ്രദ്ധിക്കപ്പെട്ടിരുന്നു. 22 ബോളില്‍ 54 റണ്‍സാണ് അദ്ദേഹം അടിച്ചെടുത്തത്. മുംബൈയ്‌ക്കെതിരേ അഞ്ചു വിക്കറ്റുമായി ബൗളിങിലും റസ്സല്‍ മിന്നിയിരുന്നു.
ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വിലപിടിപ്പുള്ള താരമായ മോറിസ് ഓള്‍റൗണ്ട് പ്രകടനമാണ് റോയല്‍സിനായി കാഴ്ചവച്ചത്. 14 വിക്കറ്റുകളെടുത്ത അദ്ദേഹം ചില വെടിക്കെട്ട് ബാറ്റിങ് പ്രകടനങ്ങളും നടത്തിയിരുന്നു.

 കറെന്‍, റാഷിദ്, ബോള്‍ട്ട്

കറെന്‍, റാഷിദ്, ബോള്‍ട്ട്

ഒമ്പത്, 10, 11 സ്ഥാനങ്ങളിലുള്ളത് സിഎസ്‌കെയുടെ സാം കറെന്‍, സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ റാഷിദ് ഖാന്‍, മുംബൈയുടെ ട്രെന്റ് ബോള്‍ട്ട് എന്നിവരാണ്. മികച്ച പേസറും വമ്പനടിക്കാരാനായ ബാറ്റ്‌സ്മാനുമാണ് കറെന്‍. ഈ സീസണില്‍ ഏഴു മല്‍സരങ്ങളില്‍ നിന്നും ഒമ്പത് വിക്കറ്റുകളെടുത്ത അദ്ദേഹി ഡിസിക്കെതിരായ ആദ്യ കളിയില്‍ 15 ബോളില്‍ 35 റണ്‍സുമെടുത്തിരുന്നു.
ടി20 ഫോര്‍മാറ്റിലെ ഏറ്റവും മികച്ച സ്പിന്നറെന്നാണ് റാഷിദ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. എസ്ആര്‍എച്ചിനൊപ്പം ഈ സീസണിലും താരം നിരാശപ്പെടുത്തിയില്ല.
അതേസമയം, മുംബൈ പേസാക്രമണത്തിലെ സ്ഥിരം സാന്നിധ്യമാണ് ട്രെന്റ് ബോള്‍ട്ട്. ജസ്പ്രീത് ബുംറയ്‌ക്കൊപ്പം മാരക കോമ്പിനേഷനുണ്ടാക്കിയെടുക്കാന്‍ അദ്ദേഹത്തിനായിട്ടുണ്ട്.

Story first published: Sunday, May 9, 2021, 14:33 [IST]
Other articles published on May 9, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+