Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: രണ്ടാംഘട്ടത്തില്‍ ഈ വമ്പന്‍ താരങ്ങളെ കണ്ടേക്കില്ല! ആരൊക്കെയെന്നറിയാം

ഐപിഎല്ലിന്റെ 14ാം സീസണിലെ രണ്ടാംഘട്ട മല്‍സരങ്ങള്‍ സപ്തംബര്‍ മുതല്‍ ഒക്ടോബര്‍ വരെ നടക്കുമെന്നാണ് ഏറ്റവും പുതിയ വിവരം. യുഎഇ ടൂര്‍ണമെന്റിനു വേദിയാവുമെന്നും ബിസിസിഐ ഒഫീഷ്യല്‍ അടുത്തിടെ അറിയിച്ചിരുന്നു. എങ്കിലും ഔദ്യോഗിക പ്രഖ്യാപനത്തിനു വേണ്ടിയാണ് ക്രിക്കറ്റ് പ്രേമികള്‍ കാത്തിരിക്കുന്നത്. എന്നാല്‍ രണ്ടാംഘട്ട മല്‍സരങ്ങളില്‍ വിദേശ താരങ്ങളുടെ ലഭ്യത ബിസിസിഐയ്ക്കു വലിയൊരു തലവേദന തന്നെയാവും. കാരണം ദേശീയ ടീമിനൊപ്പം മല്‍സരങ്ങളുള്ളതിനാല്‍ പല വിദേശ താരങ്ങള്‍ക്കും ഐപിഎല്ലില്‍ നിന്നും പിന്‍മാറേണ്ടി വന്നേക്കും.

ഇതു ഫ്രാഞ്ചൈസികള്‍ക്കു വലിയ ആഘാതമായി മാറുന്നതിനൊപ്പം ടൂര്‍ണമെന്റിന്റെ ഗ്ലാമര്‍ കുറയ്ക്കാനും ഇടയാക്കും. രണ്ടാംഘട്ട മല്‍സരങ്ങള്‍ നഷ്ടമാവാനിടയുള്ള വമ്പന്‍ വിദേശ താരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം.

 ജോസ് ബട്‌ലര്‍ (രാജസ്ഥാന്‍)

ജോസ് ബട്‌ലര്‍ (രാജസ്ഥാന്‍)

രാജസ്ഥാന്‍ റോയല്‍സിന്റെ വെടിക്കെട്ട് ഇംഗ്ലീഷ് ഓപ്പണര്‍ ജോസ് ബട്‌ലര്‍ രണ്ടാംഘട്ടത്തിലെ മല്‍സരങ്ങളില്‍ കളിക്കാന്‍ സാധ്യത കുറവാണ്. ഈ സീസണിലെ ഇതുവരെയുള്ള മല്‍സരങ്ങളില്‍ അദ്ദേഹം തിളങ്ങിയിരുന്നു. ഏഴു കളികളില്‍ നിന്നും ഒരു സെഞ്ച്വറിയടക്കം 254 റണ്‍സാണ് ബട്‌ലര്‍ നേടിയത്.

 ട്രെന്റ് ബോള്‍ട്ട് (മുംബൈ)

ട്രെന്റ് ബോള്‍ട്ട് (മുംബൈ)

മുംബൈ ഇന്ത്യന്‍സിന്റെ ന്യൂസിലാന്‍ഡ് സ്പീഡ് സ്റ്റാര്‍ ട്രെന്റ് ബോള്‍ട്ട് ശേഷിച്ച മല്‍സരങ്ങളില്‍ നിന്നും പിന്‍മാറിയേക്കും. ഈ സീസണില്‍ മിന്നുന്ന ഫോമിലായിരുന്നു ബോള്‍ട്ട്. എട്ടു വിക്കറ്റുകളാണ് ഇത്തവണത്തെ മല്‍സരങ്ങളില്‍ അദ്ദേഹം വീഴ്ത്തിയത്. പേസ് ബൗളിങില്‍ ജസ്പ്രീത് ബുംറയ്ക്കു പറ്റിയ കൂട്ടാളിയായി ബോള്‍ട്ട് മാറിയിരുന്നു.

 ഒയ്ന്‍ മോര്‍ഗന്‍ (കൊല്‍ക്കത്ത)

ഒയ്ന്‍ മോര്‍ഗന്‍ (കൊല്‍ക്കത്ത)

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ക്യാപ്റ്റനും ഇംഗ്ലീഷ് ടീം നായകനുമായ ഒയ്ന്‍ മോര്‍ഗന്റെയും പങ്കാളിത്തം സംശയത്തിലാണ്. കെകെആര്‍ ഈ സീസണില്‍ മോശം ഫോമിലാണെങ്കിലും മോര്‍ഗനു കീഴില്‍ രണ്ടാം ഘട്ട മല്‍സരങ്ങളില്‍ ടീം ശക്തമായി തിരിച്ചുവരുമെന്നാണ് ടീമുടമകളും ആരാധകരും പ്രതീക്ഷിക്കുന്നത്. 2020ലാണ് ദിനേശ് കാര്‍ത്തിക് നായകസ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നു പകരം മോര്‍ഗന്‍ ചുമതലയേറ്റത്.

മോയിന്‍ അലി (ചെന്നൈ)

മോയിന്‍ അലി (ചെന്നൈ)

ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഈ സീസണിലെ കുതിപ്പില്‍ നിര്‍ണായക പങ്കുവഹിച്ച താരമാണ് ഈ സീസണില്‍ ടീമിനൊപ്പം ചേര്‍ന്ന ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ മോയിന്‍ അലി. മൂന്നാം നമ്പറില്‍ ഇറങ്ങിയ അലി അതിവേഗ ഇന്നിങ്‌സുകളിലൂടെ സിഎസ്‌കെയെ മികച്ച ടോട്ടലിലെത്തിക്കുന്നതില്‍ ചരടു വലിച്ചിരുന്നു. 206 റണ്‍സെടുക്കുന്നതിനോടൊപ്പം അഞ്ചു വിക്കറ്റുകളും താരം നേടിയിരുന്നു. സിഎസ്‌കെയെ സംബന്ധിച്ച് നികത്താനാവാത്ത നഷ്ടമായിരിക്കും അലിയുടെ അഭാവം.

 കെയ്ന്‍ വില്ല്യംസണ്‍ (ഹൈദരാബാദ്)

കെയ്ന്‍ വില്ല്യംസണ്‍ (ഹൈദരാബാദ്)

സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ പുതിയ നായകനായി ചുമതലയേറ്റ കെയ്ന്‍ വില്ല്യംസണിനെയും വരാനിരിക്കുന്ന മല്‍സരങ്ങളില്‍ കണ്ടേക്കില്ല. ഡേവിഡ് വാര്‍ണര്‍ക്കു പകരമാണ് എസ്ആര്‍എച്ച് വില്ല്യംസണിനെ നായകസ്ഥാനമേല്‍പ്പിച്ചത്. പാകിസ്താനെതിരേ യുഎഇയില്‍ ന്യൂസിലാന്‍ഡ് മൂന്ന വീതം ഏകദിന, ടി20 മല്‍സരങ്ങള്‍ കളിക്കുന്നതിനിലാണ് വില്ല്യംസണിന് ഐപിഎല്ലില്‍ നിന്നും പിന്‍മാറേണ്ടി വരുന്നത്.

റാഷിദ് ഖാന്‍ (ഹൈദരാബാദ്)

റാഷിദ് ഖാന്‍ (ഹൈദരാബാദ്)

സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ അഫ്ഗാനിസ്താന്‍ സ്പിന്‍ സെന്‍സേഷന്‍ റാഷിദ് ഖാനും രണ്ടാംഘട്ട മല്‍സരങ്ങളില്‍ നിന്നും മാറി നില്‍ക്കേണ്ടി വരുന്നത്. എസ്ആര്‍എച്ചിന്റെ തുറുപ്പുചീട്ടുകളിലൊരാള്‍ കൂടിയാണ് റാഷിദ്. ഈ സീസണില്‍ ഏഴു മല്‍സരങ്ങളില്‍ നിന്നും 10 വിക്കറ്റുകള്‍ അദ്ദേഹം വീഴ്ത്തിയിരുന്നു. ടീമിനായി സീസണില്‍ കൂടുതല്‍ വിക്കറ്റുകളെടുത്തതും റാഷിദായിരുന്നു.

Story first published: Thursday, May 27, 2021, 19:28 [IST]
Other articles published on May 27, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+